Saturday, September 27, 2008

ഒരു കാത്തിരുപ്പ്‌...

ആയിരം സ്വപ്നങ്ങളെ കാത്തുസൂക്ഷിച്ചു
ഞാന്‍ ഒന്നു മയങ്ങുമ്പോള്‍
എന്നെ ഒരു കാറ്റായി മഴയായി വന്നു
ചുംബിക്കുന്ന സ്വപ്നങ്ങളെ ...

ഞാന്‍ നിന്നെ പ്രണയിക്കുന്നു !!!
എന്റെ പ്രണയം നിങ്ങള്‍ സ്വപ്നങ്ങളോടാണ്‌ . ..
പ്രണയം എന്ന വാക്കാല്‍ ഞാന്‍ നിന്നെ നോക്കുമ്പോള്‍ പ്രണയം അതിന്റെ എല്ല തീക്ഷ്ണതയിലും നിറഞ്ഞു നില്‍ക്കുന്നു...
നിന്റെ ആ കണ്ണുകളില്‍ !!!
സ്വപ്നങ്ങളില്‍ കാണാന്‍ ഒരു മുഖം ,
ഒരു കരുതലോടെ ...
ഓര്‍മ്മിക്കാനും ,ഓര്‍മ്മപ്പെടുത്താനും ഒരാള്‍ ...
എന്റെ പ്രണയമേ ,
ഇങ്ങനെ ഒരു സ്വപ്നത്തിനു നന്ദി !

നിന്നെ തേടിയുള്ള വഴികളില്‍ എനിക്കു കൂട്ടായി നിന്റെ പ്രണയം നിറഞ്ഞു നിന്നു ...
എന്റെ പ്രണയത്തിനു ഒരുപാട്‌ അര്‍ത്ഥങ്ങള്‍ ഉണ്ട്‌ !

അതെല്ലാം നീ ഉള്‍കൊണ്ടിരുന്നുവോ ?
നിന്റെ പുഞ്ചിരി! അതായിരുന്നു, എന്റെ സ്വപ്നങ്ങള്‍ !!
ഇന്നു ഇവിടെ നല്ല മഴ പെയ്യുന്നുണ്ട്‌ ...
ഈ മഴയുടെ സംഗീതം ഓളങ്ങള്‍ ആയി എന്റെ കാതില്‍

വന്നു കേട്ടു കൊണ്ടേ ഇരിക്കുന്നു ,ഇപ്പൊള്‍ നിന്റെ ശബ്ദം കേള്‍ക്കാന്‍ തോന്നുന്നു ...!
ഇന്നു ഉറക്കമേ വരുന്നില്ല ...
കണ്ണുകള്‍ക്കു എന്തോ ഒരു ഭാരം !!!
എന്നാലും നിന്നെ പറ്റി ആലോചികുമ്പോള്‍ ഒരു സന്തോഷം തന്നെ ആണ്‌ ..!
~എന്നെ പോലെ ഈ മഴയെ നോക്കി സ്വപ്നം കാണുന്ന പ്രണയിനികള്‍ എത്ര പേര്‍ .... ~
മഴയുടെ താളവും ഓളവും അതിന്റെ സുഖത്തില്‍ മുഴുകി ഇരികുമ്പോള്‍ ഞാന്‍ നിന്റെ കാലൊച്ചയ്ക്കായി കാതോര്‍ത്തിരുന്നു ...
നീ വന്നുവോ?
മഴയുടെ സംഗീതം ആയാണൊ നീ വന്നതു?
പടിപ്പുരയും കടന്നു നീ വന്നുവോ ...
~ഞാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു ... ~
മഴയെ പോലെ പ്രണയമേ എനിക്കും നീയും ഒരു സുഖം ആണ്‌
എന്റെ കണ്ണുകളില്‍ ഞാന്‍ ഒളിപ്പിക്കുന്ന ഏറ്റവും സുന്ദരമായ സ്വപ്നം അതാണു പ്രണയം...
പക്ഷേ ഇന്നു ഇവിടെ ചുറ്റും ഇരുട്ടു പോലെ...
എനിക്കു ഒന്നും കാണാന്‍ പറ്റുന്നില്ലാ !
ആകേ ഒരു പേടി !

പ്രണയമേ,

അന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു ഒരു സന്തോഷവും നമുക്കു അന്യമാകരുതേ എന്നു ...
നീ പറഞ്ഞതു പോലെ വൃശ്ചിക രാത്രിയില്‍ ഞാന്‍ നക്ഷത്രങ്ങളൊടു ആ രഹസ്യം പറഞ്ഞു ...
എന്റെയും നിന്റെയും മാത്രം ആ രഹസ്യം ...
~ഇനി എനിക്കു ഉറങ്ങാം....! ~
നക്ഷത്രങ്ങള്‍ ഇനി ആ രഹസ്യം കാത്തുസൂക്ഷിച്ച്‌ കൊള്ളും
അല്ലേ?
ഒരിറ്റു സ്നേഹവും
ഒരുപാടു ദുഃഖവും
തന്നു അകലുമ്പോഴും
എനിക്കു നിന്നൊടു പ്രണയം മാത്രം ആയിരുന്നു
ചിലപ്പോള്‍ ഇങ്ങനെ ഇവിടെ ഇരികുമ്പൊള്‍ എനിക്കു തോന്നിയിട്ടുണ്ടു
~പ്രണയം ദുഃഖം ആണെന്നു~
പ്രണയം...അതു വെറും ഒരു മായ കാഴ്ച ആണല്ലേ?
എന്നാലും പ്രണയിക്കരുതേ എന്നു ഞാന്‍ പറയില്ല
കാരണം എല്ലാവരും നിര്‍ഭാഗ്യര്‍ ആകില്ലലോ
എന്നേ വിട്ടകന്നു പോയ പ്രണയമേ..
എന്നാലും എന്നാലും..
നീ പോയെല്ലൊ
നിന്നെ ഞാന്‍ എത്ര സ്നേഹിച്ചിരുന്നെന്നോ?
അസഹ്യമായിരിക്കുന്നു ഈ ഏകാന്തത
ഈ ഇരുട്ടു എന്നേ വിഴുങ്ങുമൊ?
എന്നെങ്കിലും നീ തിരിച്ചു വരുമാകും...
~ആ വരും ~
ഞാന്‍ കാത്തിരിക്കും ...!
നിനക്കായി ഇതാ ഒരു കാത്തിരുപ്പ്‌
!!!

25 comments:

siva // ശിവ said...

പ്രണയവും കാത്തിരിപ്പും വാക്കുകളായി എഴുമ്പോള്‍ അതിനു എന്തു ഭംഗിയാ...

ജിജ സുബ്രഹ്മണ്യൻ said...

കാത്തിരിപ്പും പ്രണയവും നന്നായി

smitha adharsh said...

പ്രണയം...പ്രണയം...പ്രണയം....അതിനായുള്ള കാത്തിരിപ്പിനും ഉണ്ട് കൌതുകവും,സുഖമുള്ള ഒരു വേദനയും...
നല്ല വരികള്‍..

mayilppeeli said...

ഹായ്‌ ഡ്രീംസ്‌,

പ്രണയവും വിരഹവും കാത്തിരുപ്പും എല്ലാം നിറഞ്ഞ വരികള്‍.....പലപ്പോഴും പ്രണയം അങ്ങിനെയാണ്‌.... കണ്ണീരും വിരഹവും തന്ന്‌ എവിടേയ്ക്കെന്നറിയാതെ മറഞ്ഞു പോവും....പലരും കഴിഞ്ഞതെല്ലാം മറന്നുവെന്നു നടിയ്ക്കും.. പക്ഷെ നഷ്ടപ്രണയത്തെ മനസ്സില്‍ പേറി നടക്കുന്നവരാണ്‌ ഏറെയും.... എല്ലാ കാത്തിരുപ്പും സഫലമായെന്നുവരില്ല...എങ്കിലും കാത്തിരിയ്ക്കുക അതിനുമൊരു സുഖമുണ്ട്‌.....ആശംസകള്‍.....

Rare Rose said...

കണ്ണുകളിലൊരായിരം സ്വപ്നങ്ങള്‍ കാത്തുവെയ്ക്കുന്ന സ്വപ്നക്കുട്ടീ..,..വരുമോയെന്നറിയില്ലെങ്കിലും സ്വപ്നങ്ങളെ കൂട്ടു പിടിച്ചു കാത്തിരിക്കാതിരിക്കാനാവില്ലല്ലോ ല്ലോ..:)

Mr. സംഭവം (ചുള്ളൻ) said...

പ്രണയം ഒരു കാത്തിരുപ്പ് തന്നെയാണ്..
കാമുകന്‍ കാമുകിയെ കാത്തിരിക്കുന്നു..
കാമുകി കാമുകനെ കാത്തിരിക്കുന്നു..
കാമുകി-കാമുകന്മാര്‍ അവരുടെ പ്രണയ സാഫല്യത്തെ കാത്തിരിക്കുന്നു..
വിവാഹിതര്‍ അവര്‍ക്ക് നഷ്ട്ടപെട്ട പ്രണയത്തെ കാത്തിരിക്കുന്നു..
വിരഹിതര്‍ നല്ലൊരു തിരിച്ചുവരവിനായ് കാത്തിരിക്കുന്നു..
പ്രണയം നഷ്ട്ടപെട്ടവര്‍ മരണത്തെ കാത്തിരിക്കുന്നു..

പ്രണയത്താല്‍ എത്ര ദുഖിതരായാലും, നഷ്ട്ടങ്ങള്‍ വന്നാലും, ഈ ഭൂമി തന്നെ പിളര്‍ന്നാലും... പ്രണയം നശിക്കില്ല.. നാശം..

raadha said...

നീ പ്രണയിക്കൂ..
പ്രണയിച്ചു കൊണ്ടേ ഇരിക്കൂ..
എന്നിട്ട് ഹൃദയം നൊന്തു കരയൂ..
അപ്പോള്‍ നിനക്കു മനസ്സിലാകും..
പ്രണയം അത് വെറും കിനാവ് മാത്രം ആണെന്ന്..
നൊമ്പരപ്പെടുത്തുന്ന ഒരു കിനാവ്.

മാംഗ്‌ said...

എഴുത്തിൽ അഭിനന്ദിക്കപെടേണ്ടതായ ഒരു ശൈലി. അതൊഴികെ വിഷയങ്ങൾ എല്ലാം തന്നെ പ്രണയം,അപരിചിത,കാത്തിരിപ്പ്‌,ഒരുപനിനീർപ്പൂവിന്റെ ഓർമ്മയ്ക്കായ്‌, ഒരു തരം ഒറ്റപ്പെടലിന്റെ വിഷാദരോഗമുള്ള എഴുത്തുകാർ അല്ലെങ്കിൽ ജീവിതത്തെ നിരാശയൊടെ നോക്കുന്നവരുടെ രീതി അതു മാറ്റണം നല്ല സുബ്ജെക്ടുകൾ തിരഞ്ഞെടുത്തെഴുതാൻ ശ്രമിക്കണം, വായനക്കാരന്റെ ഉള്ളീൽ വികാരത്തോടൊപ്പം ഒരു സന്ദേശവും കൂടി പകർത്തുന്ന രീതിയിൽ എഴുത്താൻ ശ്രമിച്ചുകൂടേ

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു ഈ പ്രണയാക്ഷരങ്ങൾ.

ഉപാസന || Upasana said...

:-)

PIN said...

സ്വപ്നനയനേ,
എഴുത്ത്‌ നന്നായിട്ടുണ്ട്‌... ആശംസകൾ...

പ്രണയം എന്ന നനുത്ത ആ വികാരമാണ്‌ ജീവിതത്തെ മുന്നോട്ട്‌ തള്ളിവിടുന്നത്‌... ആരോടെങ്കിലും, എന്തിനോടെങ്കിലും പ്രണയമില്ലാത്തവർക്ക്‌ ജീവിക്കാൻ ആവുമെന്ന് തോന്നുന്നില്ല. പ്രണയം എവിടെ അവസാനിക്കുന്നുവോ അവിടെ ജീവിതവും അവസാനിക്കുന്നു...

ആത്മാർത്ഥതയുള്ള പ്രണയം ആണെങ്കിൽ, സഫലമയില്ലെങ്കിൽ കൂടി ഉള്ളിലെന്നും ആശംസകളായി ജ്വലിച്ചു നിൽക്കും.. നിൽക്കണം.

Mr. സംഭവം (ചുള്ളൻ) said...

അത് PIN പറഞ്ഞത് രോമ്പ കറക്റ്റ്.. അങ്ങനെ ആണല്ലോ പണ്ട് ശശി അണ്ണന്‍ പാടിയത്...

സുമങ്കലീ നി ഓര്‍മിക്കുമോ... സ്വപ്നത്തിലേങ്കിലും ഈ ശശി അണ്ണന്റെ ഗാനം...
ഒരു ഗത്ഗതമായ്.. മനസില്‍ ഉണരും .. ഒരു പ്രേമ കഥയിലേ ദുഖപാത്രം....

Sherlock said...

:)

അപരിചിത said...

ശിവ
പ്രണയം എന്ന വാക്കിനു എത്ര ഭംഗി,കാത്തിരിപ്പിനും ആ ഭംഗി ഉണ്ടോ?
ആദ്യം ആയിട്ടാണോ ഈ വഴി?
thanku so much for the visit and the comment!


കാന്താരിക്കുട്ടി
nice nick...heheheh!!
അദ്യമായ്‌ ഈ വഴി വന്ന കാന്താരികുട്ടിക്കും സ്വാഗതം
thanx for the visit and the comment!

keep visiting ;)

അപരിചിത said...

@smitha adharsh
മിഠായികളുടെ പോസ്റ്റ്‌ ഇട്ട മിഠായി ചേച്ചി സ്വാഗതം
m so happy to c u here...!thanx for ur comment!
keep visiting
keep blogging!


@mayilppeeli
ഒരു മയില്‍പ്പീലിയെ പോലെ സുന്ദരാമായ ബ്ലൊഗ്‌ ന്റേ ഉടമ....
സത്യമുള്ള വാക്കുകള്‍
xpressive writer
സ്വാഗതം സ്വാഗതം!!
"പലരും കഴിഞ്ഞതെല്ലാം മറന്നുവെന്നു നടിയ്ക്കും.. പക്ഷെ നഷ്ടപ്രണയത്തെ മനസ്സില്‍ പേറി നടക്കുന്നവരാണ്‌ ഏറെയും.... "

അതു ഒരു സത്യം തന്നെ ആണ്‌
വെറുതേ ഒരു കാത്തിരിപ്പ്‌...കാത്തിരിപ്പിന്‌ നല്ല വേദനയാണ്‌ അതിന്റെ ഓര്‍മ്മകള്‍ക്കോ ഒരു പ്രതേക സുഖവും
HAPPY BLOGGING!!!

:)

അപരിചിത said...

@ rare rose
hey rose the most beautiful n rare id.. :D

hw r u?looongg time!!!

സ്വപ്നങ്ങളെ കൂട്ടുപ്പിടിച്ചുള്ള വെറും ഒരു കാത്തിരുപ്പ്‌ അല്ല ഇതു...എന്റെ സ്വപ്നങ്ങള്‍ക്കായുള്ള കാത്തിരുപ്പാണ്‌

thanku so much for the visit!
keep visiting!
:)

ചുള്ളാാാാാ

എപ്പോഴും എല്ലാവരും കാത്തിരിക്കും എന്തിനോ വേണ്ടിയോ
ചിലപ്പോള്‍ സ്നേഹത്തിനായി ചിലപ്പോള്‍ പ്രണയത്തിനു ചില്ലപ്പോള്‍ അതെ മരണത്തിനായി
ജീവിതമേ എന്തിന്റെ ഒക്കെയോ കാത്തിരുപ്പാണ്‌

"പ്രണയത്താല്‍ എത്ര ദുഖിതരായാലും, നഷ്ട്ടങ്ങള്‍ വന്നാലും, ഈ ഭൂമി തന്നെ പിളര്‍ന്നാലും... പ്രണയം നശിക്കില്ല.. നാശം.."
ehehehh!ചിരിക്കാതെ വയ്യ
chullan oru sambhavam thanne!
:P

keep visiting


HAPPY BLOGGING!

അപരിചിത said...

@raadha

ഞാന്‍ പ്രണയിക്കും പ്രണയിച്ചുകൊണ്ടേ ഇരിക്കും എന്നാലും ഞാന്‍ കരയില്ലാ
ഞാന്‍ കരഞ്ഞാല്‍ എന്റെ ഈ കണ്ണുകളിലെ സ്വപ്നങ്ങള്‍ എന്നേ വിട്ടു പോയാലോ!!!
:)

@ മാംഗ്‌
വന്നതില്‍ സന്തോഷം
എന്റെ വിഷയങ്ങല്‍ എന്റെ മാത്രം ആകുന്നു
ഇങ്ങനെ എഴുതിയാല്‍ അതിനര്‍ത്ഥം എനിക്കു ജീവിതത്തൊടു നിരാശ എന്നാണോ?
ഈ subject ഒക്കെ എഴുതിയാല്‍ അതിനര്‍ത്ഥം എനിക്കു വിഷാദ രോഗം എന്നാണൊ?
ചിരിക്കാതെ എന്തു പറയാന്‍?
എന്തു നല്ല കാഴ്ചപ്പാടുകള്‍!!!
sighhh

പക്ഷെ ഇങ്ങനെ ഒരു കമന്റ്‌ ഇച്ചിരെ കടുത്തുപോയി

പാവം ഞാന്‍ പാവം എന്റെ ബ്ലോഗ്‌



നല്ല നല്ല suject സെലെക്റ്റ്‌ ചെയ്യാന്‍ ശ്രമിക്കാം...

:O

but ur comment kinda sorta offended me...yes !!!to the core!

anyways thanx for the comment!

:)

അപരിചിത said...

@നരിക്കുന്നൻ
:D
thanku thanku

keep visiting!
happy blogging!

@upasana

:)
;)
:P
:O

heheheh!!!

happy blogging!

അപരിചിത said...

@PIN

absolutely..
i 2nd u on ur ever word!
എന്തിനൊടെങ്കിലും പ്രണയം ഇല്ലാതെ എന്ത്‌ ജീവിതം

thanx for the visit
keep visiting :D

@ചുള്ളാാാാാ
ഈ ശശി അണ്ണന്‍ അങ്ങനെയും പറഞ്ഞോ ഹൊ!..
sambavamaeeee!

heheheh
:D

@ ജിഹേഷ്
:)
;)
:P
:D

thanx for the visit!
keep commenting
keep visiting
keep blogging!

ha ha...

Anonymous said...
This comment has been removed by the author.
Anonymous said...

ആദ്യ ദിവസം തന്നെ വായിചെങ്കിലും കമന്റിടാന്‍ വൈകി..... ക്ഷമിക്കൂ.....

പ്രണയത്തിനെ പറ്റി എനിക്ക്‌ തീരെ നല്ല അഭിപ്രയമില്ല.... anubhavam guru :"(

പ്രണയം മധുരമായിട്ട്‌ ഉള്ളവരുണ്ടാകും.... അവരെ ദൈവം അനുഗ്രഹിക്കട്ടേ....

ജഗ്ഗുദാദ said...

പ്രണയം സുന്ദരമാണ് സ്വപ്നതുല്യമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അഭിവാജ്യ ഘടകമാണ്. പക്ഷെ പിന്നംപുരങ്ങളില്‍ നഷ്ട നൊമ്പരങ്ങളുടെയും, ദുഖഭാരതിന്റെയും ഒരുപാടു കഥകള്‍.. എന്നിരുന്നാലും, പ്രണയിക്കുന്നവര്‍ക്ക് , അത് മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് കാലം നല്ലത് തന്നെയാണ് കരുതിവെക്കുന്നത്‌ എന്നതാണ് സത്യം.

ആശയവും കവിതയും നന്നായി, പക്ഷെ ഈ മള്‍ട്ടി കളര്‍ അച്ചടി അത്ര അങ്ങ് രസിച്ചിട്ടില്ല.. നന്നാക്കുമല്ലോ???

അപരിചിത said...

ടിന്റു
ആ താമസിച്ചൂ എങ്കിലും വന്നുവെല്ലൊ ..സന്തോഷം :)
പ്രനയതേ ആര്‍ക്കും ഒന്നും അരിയില്ല...എനിക്കും...വെറുതേ എന്തൊക്കെയൊ കുത്തികുറിച്ചു അത്രേ ഉള്ളു
:)
happy blogging dear!



@ജഗ്ഗുദാദ
multicolor അതു പിന്നേ ഇചിരേ effect ഉണ്ടാകട്ടേ എന്നു കരുതിയിട്ടാ...വേണ്ടായിരുന്നു അല്ലെ...
വന്നതിലും കമന്റ്‌ ഇട്ടതിലും ഒരുപാടു സന്തോഷം
:)

happy blogging :)

ശ്രീനാഥ്‌ | അഹം said...

kollaam....

:)

ഗൗരി നന്ദന said...

ഇപ്പോഴാണ് വന്നത്,വായിച്ചത്.....

പ്രണയം ഒരിക്കലും മടുക്കില്ലല്ലോ...വേദന മാത്രം തന്നാലും അതിന്‍റെ ആകര്‍ഷണം ഭേദിക്കാന്‍ എത്ര പേരുണ്ടാവും???

നന്നായീ..ഈ പ്രണയാക്ഷരങ്ങള്‍....