Thursday, October 23, 2008

അമ്മയെ കാണാന്‍

പുറത്ത്‌ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.കോരിചൊരിയുന്ന മഴ.എന്നാലും മീരയ്ക്ക്‌ ഉറക്കം വന്നില്ല.കണ്ണുകള്‍ തുറന്ന് ഇരുട്ടിലേക്ക്‌ നോക്കി കിടന്നു.ഇടയ്ക്ക്‌ മിന്നിയപ്പോള്‍ ആ വെളിച്ചം ഇരുട്ടിനെ മുറിച്ച്‌ കണ്ണുകളിലേക്കു പതിക്കുന്നുണ്ടായിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യങ്ങല്‍ മനസ്സിനെ മുറിപ്പെടുത്തികൊണ്ടെ ഇരുന്നു.ചിലപ്പോള്‍ ചിലരുടെ വാക്കുകള്‍ വിഷമിപ്പിച്ചു കളയും മീര ആലൊചിച്ചു ...എന്തിനാകും അമ്മാവന്‍ അങ്ങനെ പറഞ്ഞത്‌?
ചിന്തകളെ വഴിതെറ്റിച്ച്‌ വിടാന്‍ എന്ന പോലെ അപ്പുറത്ത്‌ നിന്നും മുത്തശ്ശിയുടെ ചുമയുടെ ശബ്ദം .വീണ്ടും ചിന്തകളിലൂടെ മനസ്സ്‌ അലയാന്‍ തുടങ്ങി..എത്ര നാളായി ഞാന്‍ എന്നൊട്‌ തന്നെ ആ ചോദ്യം ചോദിക്കുന്നു.ഇന്നു അമ്മാവന്‍ മുത്തശ്ശിയോടു അത്‌ ചോദിച്ചപ്പോള്‍ കണ്ണുകള്‍ ഒപ്പി മുത്തശ്ശി അകത്തെയ്ക്ക്‌ മറയുന്നത്‌ മീര കണ്ടു.അമ്മാവന്‍ അപ്പോള്‍ തന്നെ പോകുകയും ചെയ്തു..അപ്പോള്‍ തൊട്ട്‌ മീരയെ ആ ചോദ്യം അലട്ടുന്നു
മീര കിടക്കയില്‍ നിന്നും എണീറ്റ്‌ വാതില്‍ തുറന്ന് പുറത്തിറങ്ങി,മുത്തശ്ശിയുടെ മുറിയില്‍ നോക്കിയപ്പോള്‍ മുത്തശ്ശി നല്ല ഉറക്കം,മീരയ്ക്കു ഉറക്കം വരുന്നില്ല,കണ്ണ്‍ അടയ്ക്കുമ്പോള്‍ കാണുന്നതെല്ലാം വേണ്ടാത്ത സ്വപ്നങ്ങള്‍
‍ഇരുട്ടിനെയും കൂട്ടുപിടിച്ച്‌ ജനാലയിലുടെ മഴയും നോക്കി മീര ഇരുന്നു,മനസ്സ്‌ ഉരുവിട്ടുകൊണ്ടേ ഇരുന്നു ആ ചോദ്യം "എവിടെയാണ്‌ എന്റെ അമ്മ?"
കുട്ടി ആയിരുന്നപ്പോള്‍ തൊട്ട്‌ ആരു ചോദിച്ചാലും മീര അതിന്‌ ഉത്തരം പറഞ്ഞിട്ടില്ല.പറയാന്‍ അറിയില്ലായിരുന്നു.അത്‌ മനസ്സിലാക്കി എന്ന വണ്ണം മുത്തശ്ശി അതിനു ഉത്തരം പറയും.
സ്നേഹത്തോടെ ചോദ്യങ്ങള്‍ ഇങ്ങനെ പോകും
"മോള്‍ടെ അച്ഛന്‍ എവിടെ?"
മീര തല കുനിച്ച്‌ മൗനം പാലിക്കും
"അമ്മയോ?"ഒന്നും മിണ്ടില്ല.
കരച്ചിലിന്റെ വക്കില്‍ നിന്നും എപ്പോഴും മുത്തശ്ശി രക്ഷിക്കും
"ഇവള്‍ക്ക്‌ രണ്ട്‌ വയസ്സ്‌ ഉള്ളപ്പോള്‍ ബാലന്‍ പോയി"
പിന്നെ അവര്‍ ഒന്നും ചോദിക്കില്ലമീരയുടെ മനസ്സ്‌ വിതുമ്പുകയാവും അപ്പോ..എല്ലായിടത്തും അച്ഛനും അമ്മയും ആയി സമപ്രായക്കാര്‍ വരുമ്പോള്‍ മീര മുത്തശ്ശിയുടെ വിരലില്‍ തൂങ്ങി വരും..വിതുമ്പുന്ന കണ്ണുകളെ ഒരിക്കലും മീര കരയാന്‍ വിട്ടിട്ടില്ല ..എന്നും അച്ഛനും അമ്മയും മീരയ്ക്കു മുത്തശ്ശിയാണ്‌.മുത്തശ്ശി തന്നെ എപ്പൊഴും അത്‌ പറയും
തളര്‍ന്നു വീണ എല്ലായിടത്തും മീരയ്ക്കു എന്നും തങ്ങായി തണലായി ഉണ്ടായിരുന്നത്‌ മുത്തശ്ശി മാത്രം..അനാഥത്ത്വം എല്ലാ തീക്ഷണതയൊടും കൂടി മീരയെ വേട്ടയാടുമ്പോഴും.. അമ്മയായും അച്ഛനായും സ്നേഹിക്കാനും രണ്ടു കരങ്ങളും നീട്ടി മാറോടണയ്ക്കാന്‍ മുത്തശ്ശി ഉണ്ടായിരുന്നു....ഇനി അമ്മയെയും അച്ഛനെയും പറ്റി അന്വേഷിക്കില്ല എന്നു തന്നെ തീരുമാനിച്ചതാണ്‌.............എന്നാലും എവിടെയൊ ഉണ്ടെന്നു കേട്ടപ്പോള്‍ മനസ്സിനു ഒരു ചാഞ്ചാട്ടം ഒന്നു കാണണം എന്ന തോന്നല്‍...വെറുതേ.. വെറുതേ...
സ്വയം പരിചയെപ്പെടുത്തുമ്പോള്‍ എപ്പോഴും ഉത്തരങ്ങള്‍ ഇല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്‌...ഇനി അമ്മ എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ ചെന്നു കണ്ടാല്‍ എങ്കിലും തനിക്ക്‌ തിരിച്ച്‌ കിട്ടിയാലോ....രാത്രീ ഉറങ്ങാതേ ചോദ്യങ്ങളിലൂടെ കടന്നു പോയി...
രാവിലെ മുത്തശ്ശി ചായ ഇട്ടു തന്നത്‌ കയ്യില്‍ വാങ്ങി ഇരുന്നപ്പോഴും മനസിലുള്ളത്‌ അങ്ങു ചോദിക്കാന്‍ വാക്കുകള്‍ കിട്ടാത്തത്‌ പോലെ തോന്നി..അവസാനം മീര അതു പറഞ്ഞു
"മുത്തശ്ശി എനിക്കു അമ്മയെ ഒന്നു കാണണം"
അതു കേട്ടതും അവര്‍ ഒന്നു ഞെട്ടി എന്നാലും കേള്‍ക്കാത്തത്‌ പോലെ അവര്‍ അടുപ്പില്‍ തീ കൂട്ടി നിന്നു
"അമ്മ ഇവിടെ എവിടെയൊ ഉണ്ടെന്നു അമ്മാവന്‍ പറഞ്ഞെല്ലൊ,ഞാന്‍ ഇന്നെ വരെ ചോദിച്ചിട്ടില്ലല്ലോ"
മുത്തശ്ശി ശ്രദ്ധിക്കാതെ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ മീര അവിടെ നിന്നും പോയി
(ശരിയാണ്‌ മീര എന്നായാലും അറിയേണ്ടതാണ്‌.മീരയേ ഒന്നു കൊണ്ട്‌ പോയികാണിക്കണം)
അവര്‍ വേച്ചു വേച്ചു നടന്നു ചെന്നു നോക്കിയപ്പോള്‍ വെളിയില്‍ തിണ്ണയില്‍ പോയി മീര പിണങ്ങി ഇരിക്കുന്നു
അവര്‍ മീരയുടെ അടുത്തു പോയി ഇരുന്നു.
"എന്റെ മോള്‍ ഇത്രയും നാള്‍ ചോദിച്ചിട്ടില്ലാ ,ഞാന്‍ പറഞ്ഞിട്ടും ഇല്ല..ഇന്നു നിനക്ക്‌ എല്ലാം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള പ്രായവും പക്വതയും ആയി.നിനക്ക്‌ ഓര്‍മ്മയുണ്ടൊ എന്നെനിക്കറിയില്ല നിന്നെ കാണാന്‍ അവള്‍ വന്നിട്ടുണ്ട്‌ ഒരിക്കല്‍ ,ശങ്കരന്റെ മോള്‍ടേ കല്യാണത്തിനു,ഒന്നു കണ്ടു അവള്‍ പോയി"
(മീരയ്ക്കു ഓര്‍മ്മ ഉണ്ട്‌ ,ദുരേ നിന്നും മീരയേ മാത്രമായി നോക്കിയ ആ കണ്ണുകള്‍ ....മീരയും ഒന്നു നോക്കി കുറച്ചുകഴിഞ്ഞപ്പോള്‍ അടുത്തെയ്ക്ക്‌ വന്നു എന്നിട്ട്‌ കാതില്‍ പറഞ്ഞു
"ഞാന്‍ നിന്റെ അമ്മയാണു മോളെ"
ഒന്നു ഉമ്മവെച്ചു,മീര കുതറി ഓടി മുത്തശ്ശിയുടെ അടുത്തേക്ക്‌ പോയി...അവര്‍ തിരക്കില്‍ എവിടെയൊ മറഞ്ഞു,മീര നോക്കിയില്ല അന്വേഷിച്ചും ഇല്ല,അന്നു അവര്‍ ആരെന്നു മനസ്സിലായതും ഇല്ല....
എന്നാലും അമ്മ ആയിരുന്നെങ്കില്‍ എന്നേ വിട്ടിട്ടു പോയതു എന്തിനു? )
മിഴികളുടെ വശത്തു കൂടി തന്നെ തോല്‍പ്പിക്കാന്‍ എന്ന വണ്ണം കണ്ണുനീരൊഴുകാന്‍ തുടങ്ങി മുത്തശ്ശി കാണാതേ തന്നെ അതു തുടച്ചു
"മോളെ മീരേ നമ്മുക്ക്‌ ഇന്നു അവിടം വരെ ഒന്നു പോകാം"
മീര മുത്തശ്ശിയുടെ മടിയിലേക്കു ചാഞ്ഞു
"പക്ഷെ മോളെ നിന്റേ അമ്മയ്ക്ക്‌ ഇന്നു ഒരു കുടുംബം ഉണ്ട്‌ മക്കള്‍ ഉണ്ട്‌ നമ്മുക്ക്‌ അവിടെ പോകാം,അവളെ കാണാം എന്നിട്ടു മടങ്ങാം"
മീരയ്ക്കു എന്തോ സഹിക്കന്‍ പറ്റാത്ത എന്തോ ഒന്നു കെട്ടതു പോലെ മനസ്സു വേദനിച്ചു
"എന്റെ മോള്‍ അമ്മയെ കാണുക മാത്രം മതി.... അതു മാത്രം മതി"
കണ്ണുകള്‍ ഒപ്പി അവര്‍ മീരയുടെ മുടിയിഴകളിലുടെ വിരലുകള്‍ ഓടിച്ചു
മീര മനസ്സില്‍ പര്‍ഞ്ഞു
"ഇത്ര വര്‍ഷമായി,22 വര്‍ഷത്തോളം,എനിക്ക്‌ ഒന്നു കണ്ടാല്‍ മാത്രം മതി"


ഉച്ച കഴിഞ്ഞ്‌ മീരയും മുത്തശ്ശിയും ഇറങ്ങി....ബസ്സ്‌ കയറി ഒരുപാട്‌ കിലോമീറ്റര്‍ സഞ്ചരിച്ചു ഊടുവഴികളിലൂടെ നടന്ന് അവര്‍ എത്തി ഒരു മൂന്നാള്‍ പൊക്കമുള്ള ഗേറ്റ്‌ ന്നു മുന്നില്‍.ഗേറ്റ്‌ തുറന്ന് അകത്ത്‌ കടന്നപ്പോള്‍ വാതില്‍ക്കല്‍ ഒരു പയ്യന്‍ നില്‍ക്കുന്നു ...നടന്നുവരുന്നവരെ നോക്കി അവന്‍ ചോദിച്ചു
"ആരാ?എന്ത്‌ വേണം?"
"ഞങ്ങള്‍ ലക്ഷ്മിയെ ഒന്ന് കാണാന്‍ ..."
"ഹ്മ്മ് അവിടെ നിന്നോ ഞാന്‍ വിളിക്കന്‍ അമ്മയെ"
മീര ചുറ്റും നോക്കി വലിയ ഒരു വീട്‌ അമ്മാവന്റെ ഒക്കേ വീട്‌ പോലെ... മീരയുടെ പോലതേ ഓട്‌ ഇട്ട വീടല്ലാ.ഒരുപാട്‌ മുറ്റവും ഒക്കെ ഉള്ള വലിയ ഒരു വീട്‌.ചുറ്റും നോക്കി നിന്നപ്പോള്‍ അകത്ത്‌ നിന്നും അതാ ഒരു സ്ത്രീ രൂപം...അവരെ കണ്ടതും മുഖത്ത്‌ ഒരു ദുഖം നിഴലിച്ചു എന്നാല്‍ പോലും അവര്‍ സുന്ദരി ആയിരുന്നു.സാരി ഉടുത്ത്‌.... നെറുകയില്‍ കുങ്കുമം....നെറ്റിയില്‍ വലിയ ഒരു പൊട്ട്‌
മീര മനസ്സില്‍ അലോചിച്ചു (എന്റേ അമ്മ !)
ഹൃദയ തുടിപ്പ്‌ കൂടുന്നത്‌ പോലെ തോന്നി
((എത്ര ജന്മം ഞാന്‍ കാത്തുനില്‍ക്കണം
എന്‍ അമ്മ തന്‍ മുഖം ഒന്നു കാണാന്‍
‍എത്ര നാള്‍ ഞാന്‍ വ്രതം നോല്‍ക്കണം
ആ കരസ്പര്‍ശം ഒന്നു ഏല്‍ക്കാനായി))
അവര്‍ വന്നു മുത്തശ്ശിയെ മാത്രം നോക്കി ചിരിച്ചു അവരെ അകത്തേക്കു ക്ഷണിച്ചു.അകത്തേ ഹാള്‍ മുറിയില്‍ ഒരു പെണ്‍കുട്ടി ടി വി കണ്ട്‌ ഇരുപ്പുണ്ട്‌ ("അമ്മയുടെ മകള്‍ ആകും.പുറത്ത്‌ കണ്ടത്‌ മകനും")മീര ഓര്‍ത്തു
അകത്ത്‌ ഊണ്‍ മേശയുടെ കസെര വലിച്ചിട്ടു തന്നു .അവിടെ ഇരുന്നു.മുത്തശ്ശിയോട്‌ മാത്രമായി സുഖാന്വേഷണങ്ങള്‍...ഒന്നു നോക്കുക പോലും ചെയ്തില്ല മീരയേ.....എന്നാലും മീര നോക്കി കണ്‍ നിറയെ നോക്കി അമ്മയെ
("അമ്മയ്ക്കു എന്നേ മനസ്സിലായില്ലേ ?അതോ മറന്നോ?)
[സ്വന്തം ജീവന്റെ തന്നെ ഭാഗമായി ഈ ഭൂമിയിലെക്ക്‌ വന്ന ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുപ്പുണ്ടെന്ന് അമ്മ ചിലപ്പോള്‍ മറന്നു കാണും]
അവര്‍ കൊണ്ട്‌ വെച്ച ചായയും പലഹാരങ്ങളും നോക്കി ഇരുന്നു ഒന്നും തൊട്ടില്ല
പോകാന്‍ നേരം മുത്തശ്ശി പറഞ്ഞു
"ലക്ഷ്മി ഇവളെ നിനക്ക്‌ മനസ്സിലായോ?"
അവര്‍ തലകുനിച്ച്‌ നിന്നു
"ജീവിചിരിപ്പുണ്ടൊ എന്നു നീ അന്വേഷിച്ചിട്ടില്ല"
അവര്‍ പിന്നെയും ഒന്നും മിണ്ടിയില്ല
"ഞങ്ങള്‍ ഈ നാട്‌ വിടുകയാ.മീരയ്ക്ക്‌ അങ്ങ്‌ വടക്ക്‌ ഒരു ജോലി കിട്ടി,ഞാനും അവളും പോകുവാ."
മുത്തശ്ശി ഒന്നു നോക്കി അപ്പൊഴും അവര്‍ ഒന്നു മിണ്ടാതേ നിന്നു
മീര ഒന്നു നൊക്കി അമ്മയേ, ഒന്നും മിണ്ടാതേ എല്ലാതിനും മൗനം ഉത്തരം എന്ന പോലെ
(എന്റെ അമ്മ എന്റെ മുഖത്തേക്കു പോലും നോക്കുന്നില്ല ഞാന്‍ എത്ര മാത്രം ശാപങ്ങള്‍ പേറിയാണൊ ജനിച്ചു വീണത്‌?)
മുത്തശ്ശി യാത്ര പറഞ്ഞു
"ശരി ലക്ഷ്മിയേ ഞങ്ങള്‍ ഇറങ്ങുവാ"
മീരയുടെ കയ്യും പിടിച്ച്‌ മുത്തശ്ശി നടന്നു...പുറത്ത്‌ ഇറങ്ങിയത്തും ലക്ഷ്മിയുടെ മകള്‍ അകത്ത്‌ നിന്നും ഓടി വന്നു...അമ്മയുടെ അരിക്‌ ചേര്‍ന്നു നിന്നു...അത്‌ കണ്ട്‌ മീര ആലോചിച്ചു
~അമ്മയുടെ ഭാഗ്യം ഉള്ള മകള്‍~
ഉടന്‍ ആ പെണ്‍കുട്ടി ചോദിച്ചു
"ആരാ അമ്മേ ഇവര്‍?"
ഉത്തരം ഇല്ലാത്തത്‌ പോലെ അവര്‍ അമ്പരന്നു നിന്നു
ആ പെണ്‍കുട്ടി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു,ഒരുപാട്‌ ആലോചിച്ചിട്ടെന്ന പോലെ അവര്‍ പറഞ്ഞു
"മോളെ ഇതു എന്റെ ബന്ധുക്കളാ"
ചോദ്യത്തിന്റെ ഉത്തരം കിട്ടിയപ്പോള്‍ അവള്‍ മീരയെയും മുത്തശ്ശിയെയും നോക്കി ഒന്നു ചിരിച്ചുമീരയുടെ കണ്ണുകള്‍ നിറഞ്ഞു...
(എന്റെ അമ്മ എന്നേ ഒരു ബന്ധു ആയെങ്കിലും കരുതിയെല്ലോ..സന്തോഷമായി)

മീര അമ്മയുടെ അടുത്തേക്ക്‌ നടന്നു...മുത്തശ്ശി മീരയുടെ ആ പോക്ക്‌ കണ്ടൊന്നു അമ്പരന്നു വേണ്ടാത്തതു വലതും മീര വിളിച്ചു പറയുമോ?മീര ചിരിച്ചുകൊണ്ട്‌ അവരുടെ അടുത്ത്‌ എത്തി.....
അമ്മയെ നോക്കി... നിറകണ്ണുകളോടെ..അമ്മയുടെ മകളെയും...
"വര്‍ഷങ്ങളോളം ഞാന്‍ കരഞ്ഞിട്ടുണ്ട്‌ ..ഇന്നും എന്നും രാത്രീ ഞാന്‍ കരയും...എന്റെ അമ്മയെയും അച്ചനെയും ഓര്‍ത്ത്‌...അവര്‍ എന്റെ കൂടെ ഇല്ലെലോ എന്നു ഓര്‍ത്തിട്ട്‌..ഒരു ഓണത്തിനും എനിക്കു പുത്തന്‍ ഉടുപ്പുകള്‍ കിട്ടിയിട്ടില്ല...ആരും എന്നേ നോക്കി എന്റെ ഈ കരയുന്ന മനസ്സിനെ മനസ്സിലാക്കിയിട്ടില്ല...എന്നിട്ടും വേദനകള്‍ ഉള്ളില്‍ ഒതുക്കി ജീവിചിരിപ്പുണ്ടെന്നു കേട്ടതും ഒന്നു കാണാന്‍ വന്നപ്പോള്‍ എന്നേ എന്നേ..."


ആ വരികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതേ അവള്‍ പടികള്‍ കടന്ന് ഓടി...
തിരിച്ച്‌ വീട്ടില്‍ വന്നു ഒന്നും മിണ്ടാതേ ഇരുട്ടത്‌ ഇരുന്നു...എന്തു കൊണ്ട്‌ എല്ലാം ഇങ്ങനെ എന്നു രാത്രികള്‍തോറും ഉറങ്ങാതേ ഇരുന്നു അലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.....
അന്നും മീര ഇരുട്ടിനെയും കൂട്ടുപിടിച്ച്‌ മുത്തശ്ശി കൊടുത്ത അച്ഛന്റെ ആ ഫോട്ടൊയും മാറൊടണച്ച്‌ ഇരുട്ടത്തെക്ക്‌ നോക്കി ഇരുന്നു കരഞ്ഞു...കുറച്ച്‌ കഴിഞ്ഞു മുത്തശ്ശിയുടെ അടുത്ത്‌ പോയി, മുത്തശ്ശിയെ കെട്ടിപിടിച്ച്‌ കിടന്നു
എന്നാലും മീരയേ അനാഥത്വത്തിലെക്കു വലിച്ചെറിയാത്ത മുത്തശ്ശിയൊട്‌ മീരയ്ക്ക്‌ ഒരുപാട്‌ സ്നേഹം തോന്നി..
എപ്പോഴോ ഉണര്‍ന്നപ്പോള്‍ ഉണര്‍ന്നു കിടക്കുന്ന മുത്തശ്ശിയേ നോക്കി മീര ചോദിച്ചു
"മുത്തശ്ശി ഞാന്‍ ഒന്നു മുത്തശ്ശിയെ അമ്മേ എന്നു വിളിച്ചൊട്ടേ?"
എന്നിട്ടു മീര മുത്തശ്ശിയെ കെട്ടിപിടിച്ച്‌ പൊട്ടി കരഞ്ഞു
മീരയേ മാറോടണച്ച്‌ മുത്തശ്ശിയും കരഞ്ഞു...
എങ്ങനെ സമാധാനിപ്പിക്കണം എന്നു അറിയാതേ.....
പിന്നെയും അവര്‍ ജീവിച്ചു...മീരയും മുത്തശ്ശിയും മാത്രമായി...വര്‍ഷങ്ങള്‍ക്കു ശേഷം മീരയ്ക്കു ഒരു കുഞ്ഞു പിറന്നപ്പോള്‍ അവള്‍ കുഞ്ഞിനു പേരിട്ടു..."ലക്ഷ്മി"..എന്നും അമ്മയെ കാണാന്‍ ഓര്‍മ്മിക്കാന്‍....!!!

16 comments:

mayilppeeli said...

ഹായ്‌ ഡ്രീംസ്‌,

വളരെ നന്നായിട്ടുണ്ട്‌...മീരയുടെ ദു:ഖം പതുക്കെ മനസ്സിലേക്കു ചേക്കേറുന്നു...ആശംസകള്‍....

(:)പുതിയ പോസ്റ്റിട്ടിട്ടുണ്ട്‌..

Rajeend U R said...

ഒത്തിരി നന്നാക്കാമായിരുന്നു.
ബ്രാക്കറ്റുകള് ഒഴിവാക്കണം.
നല്ല ഉദ്യമം...

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു... എങ്കിലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.

ജിജ സുബ്രഹ്മണ്യൻ said...

കഥ നന്നായി..മനസ്സില്‍ ഒരു തേങ്ങലുണര്‍ത്തുന്ന പ്രതിപാദ്യം..നന്നായി അപരിചിത

smitha adharsh said...

ഇഷ്ടപ്പെട്ടു...അമ്മ എവിടെയായാലും തേടിപ്പിടിക്കാന്‍ തോന്നും അല്ലെ?ഇതായിരിക്കാം ഈ "പൊക്കിള്‍ കൊടി" ബന്ധം എന്ന് പറയുന്നതു..ആര്ക്കും നിഷേധിക്കാന്‍ പറ്റാത്തത്..

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

PIN said...

സ്വപ്ന നയനേ,

എഴുത്ത്‌ മനോഹരമായിട്ടുണ്ട്‌. ആശംസകൾ...


എത്ര മറക്കാൻ ശ്രമിച്ചാലും മനമെന്നും തേടിക്കൊണ്ടിരിക്കും....
എത്ര പദങ്ങൾ പകരം വെച്ചാലും നാവ്‌ അതുരുവിടാൻ കൊതിച്ചുകൊണ്ടിരിക്കും...
അതാണ്‌ അമ്മയും കുഞ്ഞും തമ്മില്ലുള്ള ബന്ധം.

സ്വജീവനെക്കാൾ അധികം കുഞ്ഞിനെ കരുതുന്ന വാത്സല്യം.. കുഞ്ഞിന്റെ ഉള്ളം അറിയുന്നവികാരം ..പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ ബന്ധം.. സ്ത്രീയുടെ പൂർണ്ണത.. അവളെ ദേവിയാക്കുന്ന ഭാവം...എല്ലാം എല്ലാമാണ്‌ മാതൃത്വം..അതിന്‌ പകരമൊന്നില്ല...

അപവാദങ്ങൾ ചൂണ്ടികാണിക്കാൻ ശ്രമിച്ചാലും, ഉള്ളിന്റെ ഉള്ളിൽ അതെന്നും നീറ്റുന്നുണ്ടാകും...മായിച്ചുകളയാൻ ആവാതെ മറച്ചുവയ്ക്കാൻ ആവാതെ...

raadha said...

:O മീരയുടെ ദുഖം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു . dreamy ഈ മീര എന്റെ കൂട്ടുകാരിയാണോ ? എനിക്ക് ഈ മീരയെ അറിയുമോ ?

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!

സുല്‍ |Sul said...

ഇഷ്ടമായി.
-സുല്‍

അപരിചിത said...

@മയില്‍പ്പീലി

thanku thanku :D
സ്വാഗതങ്ങള്‍ :P


@ Rajeend U R

ഇനി ഉള്ളവ നന്നാക്കാന്‍ ശ്രമിക്കാം
thanx for the visit and the comment

@ Sree
നന്നാക്കാന്‍ ശ്രമിക്കാം
thanx for the visit and the comment

@കാന്താരിക്കുട്ടി

നന്ദി
ഇനിയും വരണം
ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം


@ smitha adharsh
മിഠായി ചേച്ചി
അമ്മയേ മറക്കാന്‍ പറ്റുമോ?ആ ബന്ധം ശരിക്കും വാക്കുകള്‍ കൊണ്ടൊന്നും എഴുതി ഫലിപ്പിക്കാന്‍ ആകാത്തതു പോലെ എനിക്കു തോന്നി എതു എഴുതിയപ്പോള്‍....എഴുതി വെട്ടി അവസാനം ഇതു ഈ രൂപത്തില്‍ ആയി...
thanx for the visit and the comment


@കുമാരന്‍
ഒരുപാട്‌ സന്തോഷം വന്നതില്‍
അഭിപ്രായം പറഞ്ഞതില്‍


@PIN
അതേ Pin
എല്ലാ ബന്ദങ്ങളും നശിക്കും എന്നാല്‍ മരിക്കുന്നതുവരെ നമ്മളെ എല്ലാ തിന്മകളില്‍ നിന്നും എന്നും എന്നും സംരക്ഷിക്കുന്നതും എല്ലാം എല്ലാം അമ്മയാണ്‌ ആ സ്നേഹം മാത്രം ആണ്‌
thanku so musch for the visit and the comment


@raadha
അറിയില്ല രാധയുടെ കൂട്ടുകാരെ എനിക്ക്‌ അറിയില്ലല്ലോ ...
മീര എന്റെ സുഹ്രുത്താണ്‌
ഞാന്‍ എഴുതിയതില്‍ വെച്ചും എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു കഥാപാത്രവും...
എനിക്കു അതേ അറിയൂ
Thanx for the visit and the comment!


@ അഗ്നി
എനിക്കും ആ വരികള്‍ ഇഷ്ടമാ
വന്നതിലും post വായിച്ചു comment ഇട്ടതിലും ഒരുപാട്‌ സന്തോഷം




@'മുല്ലപ്പൂവ്
:)
thanx thanx@joyce

@ സുല്‍ |Sul
:)
thanx for the visit and the comment




thanku so much ALL

:( ;) :P

ടോട്ടോചാന്‍ said...

ഇപ്പോഴാണ് കണ്ടത്, നന്നായിരിക്കുന്നു..
ബ്റാക്കറ്റുകള്‍ക്കുള്ളിലെ ആത്മഗതവും കഥയുടെ തുടര്‍ച്ചയും പുതിയ കണ്ടുപിടുത്തമാണോ? ഇങ്ങിനെ കഥക്കിടയില്‍ ആദ്യമായി കണ്ടതിനാലാവും എന്തോ ഒരു കുഴപ്പം.
പിന്നെ അതൊന്നും നോക്കണ്ട സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാന്‍ ശ്രമിക്കൂ..
അഭിനന്ദനങ്ങള്‍..

Unknown said...

നല്ല പ്ലോട്ട്. അതിന്‍റെ ഒരു തീവ്രത വായനക്കാരന്‍റെ മനസ്സിലെത്തിക്കാന് സാധിച്ചുവോ? എന്‍റെ ഒരു സംശയം. പെറ്റ വയറെ മറക്കാതെ, മകള്‍ക്ക് പേരിട്ട മീര മികച്ച കഥാപാത്രം.

വരവൂരാൻ said...

വേദനിപ്പിച്ചല്ലോ ..... മനോഹരമായിരിക്കുന്നു . ആശംസകൾ

വരവൂരാൻ said...

വേദനിപ്പിച്ചല്ലോ ..... മനോഹരമായിരിക്കുന്നു . ആശംസകൾ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഞാനിതുവായിച്ചത് ഒരു മൂഡിയായ സമയത്തായതോണ്ടായിരിക്കണം വല്ലാണ്ട് മനസ്സിലേക്കു കയറി. മീരയെയും അമ്മയെയും മുത്തശ്ശിയേയും എവിടെയോ കണ്ടു... വകിയാണെലും വായിച്ചതില്‍ സന്തോഷം തോന്നുണൂ...