Thursday, September 4, 2008

ഒരു പനിനീര്‍പ്പൂവിന്റെ ഓര്‍മ്മയ്ക്കായ്‌

ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ നഷ്ടങ്ങളുടെ വേദന നമുക്ക്‌ മനസ്സിലാകുന്നത്‌... നഷ്ടപ്പെട്ട സന്തോഷങ്ങളെ ചിലപ്പോള്‍ മനഃപ്പൂര്‍വ്വമായി മറക്കാനാണ്‌ എനിക്കിഷ്ടം,എന്നാലും ഇന്നു അതിനു എനിക്ക്‌ ആകുന്നില്ല....!

ഇന്നു ഈ മാവിന്‍ ചുവട്ടില്‍ നിന്നു ഞാന്‍ ആ മുഖം ഓര്‍ത്തു......
പണ്ടത്തെ പോലെ ....ഞാന്‍ കാത്തു നിന്നു .....!!!!
ഞാന്‍ എന്നും അവരെ കണ്ടിരുന്നു
എന്തു ഭംഗി ആയിരുന്നെന്നോ അവരെ കാണാന്‍
‍ഒരു മഞ്ഞുതുള്ളിയെ പോലെ!
പണ്ട്‌ രാവിലെ എന്നും അമ്പലത്തില്‍ പോകും വഴി ഞാന്‍ ആ സ്ത്രീയെ കാണുമായിരുന്നു ,അന്നു ഞാന്‍ കൊച്ചു കുട്ടിയായിരുന്നു,അമ്മൂമ്മയുടെ വിരലില്‍ തൂങ്ങി പോകുമ്പോള്‍ അവരേ ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു


പക്ഷേ അവര്‍ എന്നും വെള്ള സാരിയുടുത്തേ ഞാന്‍ കണ്ടിരുന്നുള്ളു.എന്നാലും അവര്‍ വളരെ സുന്ദരിയായിരുന്നു .അവര്‍ അടുത്തുകൂടി പോകുമ്പോള്‍ നല്ല പനിനീര്‍പ്പൂവിന്റെ പോലത്തെ ഒരു മണമായിരുന്നു.
അമ്മൂമ്മ എന്തെങ്കിലും ചോദിച്ചാല്‍ ചിരിച്ചുകൊണ്ടു ഒരു മറുപടി,കണ്ണുകള്‍ കൊണ്ട്‌ അവര്‍ എന്നെയും തഴുകുമായിരുന്നു.പിന്നെയുള്ള എല്ലാ ദിവസവും അവര്‍ എന്റെ സ്ഥിരം കണിയായി,എനിക്കു അവരെ കാണുമ്പോള്‍ ഒരുപാടു സന്തോഷം ആയിരുന്നു. അവധിക്ക്‌ അമ്മൂമ്മയുടെ കൂടെ ആകും ഞാന്‍.പകല്‍ മുഴുവനും ഒറ്റയ്ക്ക്‌ ഇരിക്കണം,അമ്മൂമ്മയുടെ പിറകെ നടന്നു എന്തോക്കെയൊ കാര്യങ്ങള്‍ പറഞ്ഞു അടി ഉണ്ടാക്കി കൊണ്ടേ ഇരിക്കും, സമയം പോകാന്‍ വേറെ ഒരു വഴിയും ഇല്ലായിരുന്നു,പിന്നെ കുറെ കഴിയുമ്പോള്‍ ക്ഷീണിച്ചു കിടന്നുറങ്ങും...
അങ്ങനെ ഒരു ദിവസം അടി ഉണ്ടാക്കി ക്ഷീണിച്ച്‌ ഞാന്‍ അമ്മൂമ്മയുടെ കണ്ണും വെട്ടിച്ച്‌ പറമ്പിലേക്കു ചാടി.ഒറ്റയ്ക്ക്‌ അങ്ങനെ നടക്കാന്‍ ഒരുപാട്‌ രസമാണ്‌.ഇഷ്ടമുള്ള ദിശയില്‍ എനിക്ക്‌ നടക്കാം.എത്ര ദൂരം വേണമെങ്കിലും.അങ്ങനെ നടന്നു നടന്നു പോയപ്പോള്‍ അതാ ഒരു മാവ്‌ അതില്‍ നിറച്ചും മാങ്ങകള്‍ .എനിക്കു കൊതിയായി,ഇപ്പോള്‍ കിട്ടുകയാണെങ്കില്‍ ആര്‍ക്കും പങ്ക്‌ കൊടുക്കാതെ ഒറ്റയ്ക്ക്‌ കഴിക്കാം.ആകെ അടയ്ക്കാ കുരുവോളം മാത്രം വലുപ്പം ഉള്ള ഞാന്‍ എന്ത്‌ ചെയ്യാനാ ഇപ്പോ ഇത്രയും ഉയരത്തില്‍ നില്‍ക്കുന്നവ ഒന്നു പറിക്കാന്‍?ഞാന്‍ അവിടെ നിന്നു എത്തിച്ചു ചാടി നോക്കി...കിട്ടിയില്ല...വലിയ ഒരു കമ്പ്‌ അന്വേഷിച്ചു നടന്നു, കുറച്ചു ദൂരം നടന്നപ്പോള്‍ ഞാന്‍ ക്ഷീണിച്ചു പോയി,അതിനാല്‍ മാവിന്റെ താഴെ വന്നിരുന്ന് മാങ്ങകളും നോക്കി കൊതിയിറക്കി ഇരുന്നു.
"ദൈവമെ ഒരു മാങ്ങ പറിച്ചു തരണേ"
പിന്നെ വന്‍ പ്രാര്‍ത്ഥന,അങ്ങനെ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരുന്നപോള്‍ അതാ ഒരു ശബ്ദം.ഞാന്‍ പേടിച്ചു പോയി.അമ്മൂമ്മ എപ്പൊഴൊക്കെയോ പറഞ്ഞതു ഞാന്‍ അപ്പോള്‍ ഓര്‍ത്തു പറമ്പില്‍ ഒറ്റയ്ക്കു നടക്കരുതേ എന്നു
ഞാന്‍ മാവിനോട്‌ ചേര്‍ന്ന് ഇരുന്നിട്ട്‌ എന്റെ കുഞ്ഞ്‌ കുഞ്ഞ്‌ കണ്ണുകള്‍ വെച്ച്‌ ചുറ്റും നോക്കി.അതാ ആ 'സുന്ദരി ചേച്ചി'!!!

നടന്ന് നടന്ന് പോകുന്നു ,അവിടെ ഒരു മരത്തിനു ചുവട്ടില്‍ പോയി ഇരുന്നു
ഹൊ! ഒരു കൂട്ടായി.അവരോട്‌ മിണ്ടാന്‍ ഒരു അവസരവും!
ഞാന്‍ ഓടി പോയി അവരുടെ മുന്നില്‍ ചിരിച്ചു നിന്നു.അവരും എന്നെ നോക്കി ചിരിച്ചു
എന്തു ഭംഗി ആയിരുന്നെന്നോ ആ ചിരി കാണാന്‍
ആ കണ്ണുകളും ..!!!!
"സുന്ദരി ചേച്ചിയെ കാണാന്‍ എന്തു ഭംഗിയാ!!"
അവര്‍ ഉറക്കെ ചിരിച്ചു എന്നിട്ടു എന്നെ അവരുടെ അടുത്തേക്ക്‌ പിടിച്ചു
"എന്താ വാവേ,വിളിച്ചേ!"
"സുന്ദരി ചേച്ചി എന്നു"എന്നിട്ടു ഞാന്‍ രണ്ട്‌ കൈകളും കൊണ്ട്‌ വായ പൊത്തി നാണം അഭിനയിച്ച്‌ ചിരിച്ചു.ഞാന്‍ അവരെ മൊത്തത്തില്‍ നോക്കി എന്നിട്ടു ചോദിച്ചു
"സുന്ദരി ചേച്ചി എന്താ എപ്പോഴും ഈ വെള്ള സാരീ?എന്റെ ഒക്കെ ഈ ഉടുപ്പിന്റെ പോലത്തെ കളര്‍ സാരീ ഇല്ലേ?"
"ഉണ്ട്‌ പക്ഷെ എനിക്ക്‌ ഇതാ ചേരുന്നത്‌"
ഉത്തരം നല്‍കി ചേച്ചി കുനിഞ്ഞു ഇരുന്നു....ഞാന്‍ ചോദിച്ചത്‌ എന്താണ്‌?ഞാന്‍ വിഷമിപ്പിച്ചോ ചേച്ചിയെ?
ആ മുഖം വാടിയത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടില്ല ...
ഞാന്‍ ചേച്ചിയുടെ മുഖം ഉയര്‍ത്തി,കണ്ണുകള്‍ നിറഞ്ഞിരുന്നു,കണ്ണുനീര്‍ തുടച്ചു എന്നിട്ടു കവിള്‍ പിടിച്ചു വലിച്ചു



"സുന്ദരി ചേച്ചി എപ്പോഴും ചിരിച്ചാല്‍ മതി ഇതു കൊള്ളില്ല"അവര്‍ കണ്ണുകള്‍ തുടച്ചു എന്നിട്ടു ചിരിച്ചു
"മതിയോ?"
"ആ മതി"
"സുന്ദരി ചേച്ചി എനിക്ക്‌ ആ മാങ്ങ പറിച്ച്‌ തരോ?"
"ഒഹൊ,ആപ്പോ അതാണല്ലേ ഇവിടെ കിടന്ന് കറങ്ങുന്നേ?"
ഞാന്‍ ചിരിച്ചു കാണിച്ചു
"വാ നമുക്ക്‌ ശ്രമിക്കാം"
അതും പറഞ്ഞു ചേച്ചി എന്റേ കൈയ്യും പിടിച്ചു നടന്നു
എന്തിന്റെ ഒക്കെയോ തുടക്കം അയിരുന്നു അത്‌,പിന്നെ ഉള്ള എല്ലാ ദിവസവും ഞാന്‍ സുന്ദരി ചേച്ചിയേ കാണാന്‍ പോകും,നമ്മള്‍ ഒരുപാടു നേരം ഇരുന്നു സംസാരിക്കും അന്നത്തെ എന്റെ പൊട്ട ചിന്തകള്‍ ഒക്കെ ഞാന്‍ പറഞ്ഞിരുന്നു ചേച്ചിയോട്‌,എന്റെ എല്ലാ രഹസ്യങ്ങളും ചേച്ചി സൂക്ഷിക്കാന്‍ തുടങ്ങീ.എന്നും എന്നേ മടിയില്‍ പിടിച്ചിരുത്തി ഒരുപാട്‌ കഥകള്‍ പറഞ്ഞു തരുമായിരുന്നു സുന്ദരി ചേച്ചി.നമ്മള്‍ എന്നും കണ്ടുമുട്ടിയിരുന്നത്‌ ഈ മാവിന്‍ ചുവട്ടില്‍ ആയിരുന്നു,രാവിലെ അമ്മൂമ്മയോട്‌ പറഞ്ഞിട്ടു ഞാന്‍ ഓടീ വരുമ്പോള്‍ ചേച്ചി എനിക്കായി ഇവിടെ കാത്തു നിന്നിരുന്നു!
എപ്പോഴൊക്കെയോ ഞാന്‍ കണ്ടിട്ടുണ്ട്‌ ചേച്ചി ഒറ്റയ്ക്കു ഇരുന്നു കരയുന്നത്‌,എന്തു ചെയ്യണം എന്തു പറയണം എന്നു എനിക്കു അറിയാന്‍ പാടില്ലാത്തത്‌ കൊണ്ട്‌ ചേച്ചി കരയുമ്പോള്‍ ഞാന്‍ പോയി കെട്ടിപ്പിടിക്കും ഉമ്മയും കൊടുക്കും
"എന്തിനാ കരയുന്നേ?"
എന്നു ചോദിക്കാന്‍ എനിക്കു പേടിയായിരുന്നു
എന്നും രാവിലെ ഞാന്‍ പിന്നെ എണീറ്റിരുന്നത്‌ സുന്ദരീ ചേച്ചിയെ കാണാമെല്ലോ എന്നു ഓര്‍ത്തിട്ടായിരുന്നു...
ഒരു ദിവസം ഞാന്‍ നോക്കിയപ്പോള്‍ അങ്ങു ദൂരേന്നെ ഞാന്‍ കണ്ടു മാവിന്‍ ചുവട്ടില്‍ സുന്ദരി ചേച്ചി കാത്തു നില്‍ക്കുന്നു ഞാന്‍ ഓടി പോയി,അടുത്തു ചെന്നപ്പോള്‍ ചേച്ചി ഒരു പാത്രം എന്റെ നേര്‍ക്കു നീട്ടി എന്നിട്ട്‌ തുറന്നു നോക്കാന്‍ പറഞ്ഞു
ഞാന്‍ നോക്കിയപ്പോള്‍ അതില്‍ നിറയെ ഉണ്ണിയപ്പം
"ഹായ്‌ ഉണ്ണിയപ്പം"
എന്ത്‌ ഇഷ്ടമാണെന്നോ എനിക്കു ഉണ്ണിയപ്പം ഇതു ചേച്ചി എങ്ങനെ അറിഞ്ഞു?എന്തായാലും ഞാന്‍ ഒന്നു പോലും ബാക്കി വയ്ക്കാതെ മുഴുവനും തീര്‍ത്തു
അതു കഴിഞ്ഞ്‌ പതിവുപോലെ നമ്മള്‍ നടന്നു കഥ ഒക്കെ പറഞ്ഞും പറയിപ്പിച്ചും അങ്ങനെ....
അപ്പൊഴാണ്‌ സുന്ദരി ചേച്ചി എന്നൊട്‌ പറഞ്ഞത്‌,ചേച്ചി പോകുവാ എന്ന്...എനിക്ക്‌ കരച്ചില്‍ വന്നു...എന്തോ ഒരു പേടിയും ഒറ്റപ്പെട്ട്‌ പോകുന്നതു പോലെ ഒക്കെ തോന്നി
"സുന്ദരി ചേച്ചി പോയാല്‍ പിന്നെ എനിക്കു ആരാ?"
ചേച്ചി എന്നെ വാരി എടുത്തു എന്നിട്ട്‌ പറഞ്ഞു
"ഞാന്‍ അതിനു നിന്നെ വിട്ടു പോകില്ലല്ലോ ,ദൂരെ എവിടെ പോയാലും നീ വിളിച്ചാല്‍ ഞാന്‍ വരും"
"സത്യം?" ഞാന്‍ കൈ നീട്ടി
"അതെ സത്യം!"
എനിക്കു അതു കേട്ടിട്ട്‌ ഇത്തിരി ആശ്വാസമായി...എന്നാലും വീട്ടില്‍ പോയി ഞാന്‍ ദുഃഖിച്ച്‌ ഇരുന്നു..അപ്പോഴാണു അമ്മൂമ്മ പറഞ്ഞതു നാളെ സുന്ദരീ ചേച്ചിയുടെ വിവാഹം ആണെന്നു,വിവാഹത്തിനു നാളെ പോകണം എന്നും.എനിക്കു സന്തോഷം ആയി സുന്ദരി ചേച്ചിയെ വേറെ നിറമുള്ള സാരീ ഉടുത്ത്‌ കാണമെല്ലോ!!!!!!!
എന്നാലും അന്നു രാത്രീ ഞാന്‍ ഉറങ്ങിയതേ ഇല്ലാ.
"ചേച്ചി പോയാല്‍ പിന്നെ എനിക്കു ആരാ?"
രാവിലെ എണീറ്റ്‌ ഞാന്‍ കുളിച്ചു കുട്ടപ്പിയായി സുന്ദരി ചേച്ചിയുടെ വിവാഹം കാണാന്‍..അമ്മൂമ്മ ഇറങ്ങുന്നതിനു മുന്നേ ഞാന്‍ പറമ്പിലേക്ക്‌ ഓടി,സുന്ദരി ചേച്ചിഅവിടെ കാത്തുനില്‍പ്പുണ്ടൊ എന്നു നോക്കാന്‍!!
ഓടി ഓടി പോയി ...അതാ അവിടെ ഒരു ആള്‍ക്കൂട്ടം.എനിക്കു മാവിന്‍ ചുവട്ടിലേക്കു പോകാന്‍ പറ്റിയില്ല അതിനുമുന്നേ ആരോ എന്നെ എടുത്തു
"അങ്ങോട്ടെക്കു പോകേണ്ടാ കുട്ടീ"
ഞാന്‍ പക്ഷേ കണ്ടു ആ കാഴ്ച
സുന്ദരി ചേച്ചി ദാ അവിടെ.....!!!
എന്നും എന്നെ കാത്തുനിന്നിരുന്ന
എന്നെ സ്വന്തം പോലെ സ്നേഹിച്ച
എന്റെ സ്വപ്നങ്ങളും സ്വകാര്യങ്ങളും കേട്ടിരുന്നിരുന്ന... എന്റെ...എന്റെ...!!!
കൈകളില്‍ ഞാന്‍ ഒളിപ്പിക്കാന്‍ കൊടുത്ത എന്റെ സ്വപ്നങ്ങളും ആയി ചേച്ചി എന്നന്നേക്കും ആയി പോയി എന്നെ വിട്ടിട്ട്‌
തൂങ്ങി മരിച്ചു എന്നു ആരോ പറഞ്ഞു...ഞാന്‍ പത്തായപുരയില്‍ പോയി ഒളിച്ചിരിന്നു കരഞ്ഞു...ഇനി ഒരിക്കലും ഞാന്‍ കാണില്ലല്ലോ ചേച്ചിയെ!!
കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ പോയി മാവിന്‍ ചുവട്ടില്‍...
പക്ഷേ ചേച്ചി വന്നില്ല... ഒറ്റയ്ക്കു ഇരുന്നു കരഞ്ഞു
ഞാന്‍ എത്ര സ്നേഹിചിരുന്നു ചേച്ചിയെ
ഇന്നും സ്നേഹികുന്നു,ആരൊടും പറയാത്ത രഹസ്യങ്ങള്‍ 'ഇന്നും' ഞാന്‍ സൂക്ഷിക്കാന്‍ കൊടുക്കുന്നതു ചേച്ചിക്കാണു
പക്ഷേ അതിനു ശേഷം ഞാന്‍ എപ്പോള്‍ ഒക്കെയോ സുന്ദരീചേച്ചിയെ വിളിച്ചിട്ടുണ്ട്‌ ഒറ്റക്കു ഇരിക്കുമ്പോള്‍,വിഷമം വരുമ്പോള്‍,എപ്പൊഴൊക്കെയോ..
വിളി കേട്ട്‌
കാറ്റായി....
മഴയായി....
ഒരു സുഖമായി......
ഒരു തലോടലായി....
വന്നു കാണും ...
വന്നു കാണണം...!
ഇന്നും ,വര്‍ഷങ്ങള്‍ക്കു ശേഷം ഈ മാവിന്‍ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എനിക്കു ശ്വസിക്കാനാവുന്നുണ്ട്‌
ആ മണം
പനിനീര്‍പ്പൂവിന്റെ...!!!

22 comments:

നരിക്കുന്നൻ said...

നല്ല കഥ. അവസാനം ഒരു നൊമ്പരമായി.

ആശംസകള്‍

രമേഷ് said...

:)

Mr. സംഭവം (ചുള്ളൻ) said...

പറയാനാകാത്ത ഒരുപാട് ദുഖങ്ങള്‍ സുന്ദരിക്കുണ്ടായിരുന്നിരിക്കാം...
അറിയനാകാത്ത മനസ് അപരിചിതക്കും..
പ്രകടിപ്പിക്കാനാകാത്ത വികാരങ്ങള്‍ പലപ്പോഴും മരണത്തില്‍ അവസാനിക്കുന്നു..
ഇനിയുള്ള കാലമെങ്കിലും സുന്ദരി വിഷമങ്ങള്ളില്ലാത്ത.. സമ്മര്‍ദങ്ങള്ളില്ലാത്ത.. ഒരു ലോകത്ത് ജീവിക്കട്ടെ.. ഒരിക്കലും വാടാത്ത ഒരു പനിനീര്‍പൂവിനെ പോലെ.. നമുക്ക് സുന്ദരിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം..

mayilppeeli said...

ഹായ്‌ ഡ്രീംസ്‌,

ഓര്‍മ്മക്കുറിപ്പ്‌ വളരെ നന്നായിട്ടുണ്ട്‌... നല്ലതും ചീത്തയുമായ ഒരുപാട്‌ ഓര്‍മ്മകള്‍ എല്ലാവരുടേയുംഉള്ളിലുണ്ടാവും...ചില ഓര്‍മ്മകളായിരിയ്ക്കും ചിലര്‍ക്ക്‌ മുന്‍പോട്ടു ജീവിയ്ക്കാനുള്ള പ്രേരണ നല്‍കുന്നത്‌....സുന്ദരിച്ചേച്ചി ഇന്നീഭൂമിയിലില്ലെങ്കിലും തന്റെ മനസ്സിലില്ലേ, അതേ ചിരിയുമായി.. അതുതന്നെ നല്ല കാര്യം..സുന്ദരിച്ചേച്ചി ഓര്‍മ്മകളില്‍ ജീവിയ്ക്കട്ടേ...

ശ്രീ said...

കഥ ആയാലും അനുഭവം ആയാലും ആ പനിനീര്‍പ്പൂവിന്റെ സുഗന്ധം ഇവിടെ പങ്കു വച്ചതിനു നന്ദി.

ആ സുന്ദരി ചേച്ചി എന്നും മനസ്സില്‍ നിന്നും മായാതെ നില നില്‍ക്കട്ടെ

paarppidam said...

നന്നായിരിക്കുന്നു..ചിത്രങ്ങൾ അതിലേറേ നന്നായി.....

അപരിചിത said...

നരിക്കുന്നൻ

thanku so much for the visit and the comment...!


അവസാനങ്ങള്‍ എപ്പോഴും ഒരു നൊമ്പരം ആണു
;)

happy blogging!



രമേഷ്
:)

വന്നതിലും comment ആയി ":)" ഇട്ടതിലും നന്ദി ഒരുപാട്‌

അപരിചിത said...

ചുള്ളാാ

ഹൊ! എന്നെയും എഴുതി തോല്‍പ്പിക്കുമൊ?
this time no humor
പക്ഷേ നല്ല comment

keep blogging keep visiting keep commenting
:D

ഓ ചുള്ളന്‍ ഒരു സംഭവം തന്നെ
:P


mayilppeeli

"ചില ഓര്‍മകള്‍ നമ്മളെ ജീവിപ്പിക്കുന്നു
ഏതോ ഒരു ഓര്‍മ്മയിലുടെ ഞാനും എതാ ജീവിക്കുന്നു"


thanku so much for the visit
i m so happy to c u here always!!!


happy blogging!

അപരിചിത said...

ശ്രീ

അതേ എന്റെ ഏറ്റവും നല്ല ഒരു ഓര്‍മ്മ ആണു ഇതു
ഇഷ്ടപ്പെട്ടല്ലൊ അല്ലെ?

thanx for the visit

happy blogging!


paarppidam

thanku so much for the visit....
keep visiting!!!
;)

happy blogging!

Sarija NS said...

നഷ്ടങ്ങള്‍...

മാന്മിഴി.... said...

nannayirikkunnu......

PIN said...

സ്വപ്ന നയനേ,

നീ ഒരു കാര്യം ശ്രദ്ധിച്ചിരുന്നുവോ, കാറ്റത്ത്‌ വീഴുന്ന ആ മാമ്പഴത്തിന്‌ ഇപ്പോൾ അല്‌പം മധുരം കൂടിയിട്ടില്ലേ ? പനിനീർപ്പൂവിന്റെ ഒരു നനുത്ത സുഗന്ധവും അതിനില്ലേ ? നിന്നോടുള്ള ആ സുന്ദരി ചേച്ചിയുടെ സ്നേഹവും വത്സല്ല്യവും ആണത്‌.....

നന്നായി എഴുതിയിരിക്കുന്നു... ആശംസകൾ

ഷിജു said...

കൊള്ളാം, സുന്ദരി എന്നും ഓറ്മ്മയില്‍ കൂട്ടായിരിക്കട്ടെ..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
raadha said...

@dreamy :)
നിന്റെ പോസ്റ്റുകളില്‍ വെച്ചു എനിക്കേറെ ഇഷ്ടപ്പെട്ടു ഇത്. ചെറിയ പ്രായത്തില്‍ തന്നെ നിനക്കു സ്നേഹിക്കുന്നവരെ തിരിച്ചറിയാന്‍ പറ്റിയെല്ലോ. nice.

smitha adharsh said...

നല്ല ഓര്‍മ്മകള്‍...അപരിചിതാ...നല്ല വായനാ സുഖം നല്‍കാനുള്ള കഴിവുണ്ട് കേട്ടോ
പക്ഷെ,എവിടെയൊക്കെയോ വേദനിപ്പിച്ചു...

joice samuel said...

:)

puTTuNNi said...

സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആവര്‍ത്തനങളല്ലെ ജീവിതം..
വിഷമിപ്പിച്ചു.... ശാന്തമായി കിടന്നിരുന്ന മനസ്സില്‍ ഒരു കിരുകിരുപ്പ്... ടച്ചിംഗ്..

അപരിചിത said...

@Sarija N S

thanku so much for the visit and the comment!
happy blogging!!!


@മാന്മിഴി....
hey thanku so much for the visit!

happy blogging!

@PIN

ആ സുന്ദരി ചേച്ചിയുടെ സ്നേഹവും വത്സല്ല്യവും !
yep it is!
u hv added a gr8 sense to my post by reading n writing me a comment like that!thanx for the visit!


@സ്നേഹിതന്‍ | Shiju
അതെ എന്നും ഒരു കൂട്ടായി
:) thanx for the visit and the cmment!

@ raadha
ആത്മാര്‍ഥമായ സ്നേഹം എന്നും തിരിചറിയപ്പെടും
:)
happy blogging!


@smitha adharsh
ചില വേദനകള്‍ ഒരു സുഖമാണു
:)
thanx for the visit and the comment
happy blogging


@'മുല്ലപ്പൂവ്
:)
:P
;)
elaam erikatae
thanx for ur visit and yeah to ur smiley comment!


@puTTuNNi
so my post touched u!
i m so happy !

thanku so much for the visit and the comment!


to all who has left their comments
a BIG thanx

DO COME BACK!!

ഉപാസന || Upasana said...

Life is a Mistery, in all ways...
:-(
Upasana

അപരിചിത said...

:)