Thursday, August 28, 2008

ട്രെയിന്‍....

എല്ലാവരും നാട്ടില്‍ പോയി അവധിക്കു,ഹോസ്റ്റെലില്‍ അങ്ങനെ ഒറ്റയ്ക്കു ഇരുന്നപ്പോള്‍ എനിക്കും പെട്ടെന്നു വീട്ടില്‍ പോകണം എന്ന ഒരു തോന്നല്‍ ആയി.എനിക്കു ഇങ്ങനെ ചില വട്ടുകള്‍ ഉണ്ട്‌ എന്തു എപ്പോള്‍ തോന്നുന്നോ അതങ്ങു ചെയ്യും ,പിന്നേ ഒന്നും ആലോചിച്ചില്ല പെട്ടി പാക്ക്‌ ചെയ്തു ഇറങ്ങീ,ഓട്ടോ പിടിച്ച്‌ Railway stationല്‍ എത്തി.പെട്ടെന്നുള്ള തീരുമാനം ആയിരുന്നു...ഇപ്പോളേ ഉച്ച കഴിഞ്ഞു ഇനി അവിടേ എത്തുമ്പോള്‍ തന്നേ പാതിരാത്രി കഴിയും...എന്തായാലും ഞാന്‍ tvm ലേക്കുള്ള ടിക്കറ്റ്‌ എടുത്തു...അപ്പോള്‍ ആണു ഓര്‍ത്തതു വീട്ടിലേക്കു വിളിച്ചു പറഞ്ഞിലല്ലോ!ആരെങ്കിലും വിളിക്കാന്‍ വന്നാലേ പറ്റു..എത്തുമ്പോള്‍ ലേറ്റ്‌ ആകും..വീട്ടിലൊട്ടു വിളിച്ചപ്പൊള്‍ അമ്മൂമ്മ എടുത്തു...

"അമ്മൂമ്മേ ഞാന്‍ അങ്ങോട്ടു വരുവാ ഇന്നു"
അമ്മൂമ്മ:എപ്പോള്‍ എത്തും?
"രാത്രീ ആകും.അച്ഛനോടു വിളിക്കാന്‍ വരാന്‍ പറയുമോ?"
അമ്മൂമ്മ:അച്ഛന്‍ അതിനു tourല്‍ ആണു
"അയ്യൊ,ഞാന്‍ ടിക്കറ്റ്‌ എടുത്തു ഇനി എന്തു ചെയ്യും?"
അമ്മൂമ്മ:ഇന്നു എത്തും എന്നാ പറഞ്ഞേ...എപ്പോള്‍ എത്തും എന്നൊന്നും പറഞ്ഞില്ല..
(എനിക്കു ആകേ tension ആയി)
"അമ്മൂമ്മേ എന്തായാലും ഞാന്‍ വരുവാ"
അമ്മൂമ്മ:രാത്രി ഒക്കേ അല്ലേ?ഇന്നു വരുന്നോ??
അമ്മൂമ്മ എന്തൊക്കെയോ സംശയങ്ങള്‍ ഇങ്ങ്നേ പറഞ്ഞു കൊണ്ടേ ഇരുന്നു
"എന്തായാലും അച്ഛനൊടു പറയണം ,ട്രെയിന്‍ ന്നു സമയം ആയി ഞാന്‍ വയ്ക്കുവാ"

ഹൊ!എന്തു ഓര്‍ത്തിട്ടാണോ പെട്ടിയും ആയി ഇറങ്ങിയേ ?...അതും താമസിച്ചും പോയി രാവിലേ ഇറങ്ങിയിരുന്നെങ്കില്‍ നല്ലതായിരുന്നു
എന്തായാലും ഹോസ്റ്റെലില്‍ നിന്നു ഇറങ്ങി ഇത്രയും ദൂരം എത്തി,ടിക്കറ്റും എടുത്തു...ഇനി ഒരു തിരിച്ചു പോക്കു അതു എന്തായാലും വേണ്ട...ഒരുപാടു ധൈര്യം ഉണ്ടെന്നാണെല്ലൊ ഞാന്‍ തനിയെ തന്നേ പ്രസംഗിക്കാറു,എന്തായാലും മുന്നോട്ടെക്കു വെച്ച കാല്‍ ഇനി പുറകോട്ടേക്കു എടുക്കുന്നില്ലാ എന്നു തന്നെ തീരുമാനിച്ചു
ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നേ തന്നെ ധൈര്യപ്പെടുത്തി, ഒരുപാടു ഫെമിനിസം തേങ്ങാക്കൊല ഒക്കേ പ്രസംഗിക്കാറുള്ളതാ ഞാന്‍.
ഞാന്‍ എന്തിനു ?ആരെ? പേടിക്കണം,ഇതു 2008 അല്ലേ സ്ത്രീ സുരക്ഷിത ആണു...!
കുറച്ചു കഴിഞ്ഞു ട്രെയിന്‍ വന്നു...കയറി നോക്കിയപ്പോള്‍ ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയെല്ലോ ദേ ഇരിക്കണു എന്റേ കൂടേ പഠിക്കുന്ന വെറേ ഹോസ്റ്റെലിലേ പിള്ളേര്‍..ഞാന്‍ ഓടി പോയി അവരുടേ അടുത്തു സ്ഥാനം പിടിച്ചു...പക്ഷേ അവരൊക്കെ ആലപ്പുഴക്കാര്‍ ആണ്‌,അതു കഴിഞ്ഞും എത്ര മണിക്കൂര്‍ ഞാന്‍ ഒറ്റയ്ക്കു, എന്തായാലും ആലപ്പുഴ വരേ കൂട്ടായല്ലോ ,സമാധാനം!!!
എനിക്കു എറ്റവും ഇഷ്ടപ്പെട്ടതാണു ട്രെയിന്‍ യാത്ര...നല്ല രസം ആണ്‌. പലതരം ആളുകള്‍,പലതരം മുഖഭാവങ്ങള്‍,കൂട്ടു ഉണ്ടെങ്കില്‍ ബഹു രസം ,പാട്ടായി കളി പറയലും കമന്റ്‌ അടിയും ഒക്കേ...ട്രെയിനില്‍ ഇടയ്ക്കു ഇടയ്ക്കു ചായയും കോഫിയും മാറി മാറി കുടിക്കാം കാഴ്ചകള്‍ കാണാം.
അങ്ങനേ ആലപ്പുഴ എത്തുന്നതുവരേ ജോളി ആയിരുന്നു,കൂട്ടുകൂടി തകര്‍ത്തു,ആലപ്പുഴ എത്താറായപ്പോള്‍ അവര്‍ക്കും എന്നെ ഒറ്റയ്കു വിടാന്‍ ഒരു പേടി അങ്ങനെ നമ്മള്‍ പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്നു തപ്പാന്‍ ഇറങ്ങീ,അപ്പോളെക്കും രാത്രീ 9-10 മണിയോളം ആയിരുന്നു,പരിചയം ഉള്ള ആളുകളേ നോക്കിയുള്ള ആ നടത്തതില്‍ നിന്നും എനിക്കു ഒരു കാര്യം മനസ്സിലായി,ആലപ്പുഴയില്‍ ഇവരും കൂടി ഇറങ്ങിയാല്‍ പിന്നേ അവശേഷിക്കുന്ന 3 പെണ്ണുങ്ങളില്‍ ഒരാളാണു ഞാന്‍ എന്ന്,പരിചിതമായ ഒരു മുഖവും കണ്ടില്ല,നമ്മള്‍ സീറ്റില്‍ വന്നു ഇരുന്നു,ആരോടും സംസാരിക്കരുതേ ആരെയും നോക്കരുതേ എന്നൊക്കെ ഉപദേശിച്ചു അവര്‍ ആലപ്പുഴ സ്റ്റേഷനില്‍ ഇറങ്ങി,അവരേ യാത്ര അയച്ചു സീറ്റില്‍ വന്നു ഇരുന്നു.ഒരുപാടു പ്രാവശ്യം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്‌ പക്ഷേ അന്നൊക്കെ എതേലും ഒരു കൂട്ടുകാരി കുടേ ഉണ്ടാകും?അച്ഛന്‍ വന്നിലെങ്കില്‍ പാതിരാത്രി അവിടെ ഇറങ്ങി എന്തു ചെയ്യും ,റസ്റ്റ്‌ റൂമില്‍ ഒക്കെ ആ സമയം സുരക്ഷിതം ആകുമൊ?എന്തു ആലോചിച്ചാ ഞാന്‍ ഇറങ്ങിത്തിരിച്ചേ എന്നു ഒരു എത്തും പിടിയും കിട്ടിയില്ല...
ദൂരം കുറഞ്ഞു കൊണ്ടേ ഇരുന്നു,സമയം പാതിരാത്രിയൊടു അടുത്തു കൊണ്ടും,ആളുകള്‍ ഓരോ സ്റ്റേഷനിലും കുറഞ്ഞു കൊണ്ടേ ഇരുന്നു,എപ്പൊഴോ ഞാന്‍ ഒന്നു നോക്കിയപ്പോള്‍ ആകേ ആ compartmentല്‍ അഞ്ചു പേര്‍,എല്ലാം ആണുങ്ങള്‍ ഞാന്‍ ഒരൊറ്റ പെണ്ണു...രാത്രി ഒറ്റയ്കുള്ള യാത്ര ഒരു പെണ്ണിന്നു എത്ര ദുഷ്കരം എന്നു അന്നു എനിക്കു മനസ്സിലായി ,സത്യം പറയാലോ എന്റെ ആ ഒരു ഫെമിനിസം പ്രസംഗിക്കാറുള്ള ധൈര്യം ഒക്കെ ചോര്‍ന്നുപോയികൊണ്ടേ ഇരുന്നു,എന്തോ ഒരു ഭീകരാന്തരീക്ഷം പോലെ
വര്‍ക്കല എത്തിയപ്പൊള്‍ എനിക്കു കുറച്ചു ആശ്വാസമായി ഇനി ഉടനേ എത്തുമല്ലൊ എന്നു തോന്നിപോയി,അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചതു ട്രെയിന്‍ ഇപ്പോള്‍ ഇഴഞ്ഞു ആണു പോകുന്നതു ഈ പോക്കിനു ട്രെയിന്‍ tvm എത്തുമ്പോഴേക്കും ഒന്നു രണ്ടു മണിക്കൂര്‍ കഴിയുംപേട്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ ഞാന്‍ പെട്ടി ഒക്കേ ready ആക്കി frontഇല്‍ ഉള്ള ഒറ്റ സീറ്റില്‍ ചെന്നു ഇരുന്നു...അപ്പോള്‍....!അതാ വരുന്നു നന്നായി കുടിച്ചു ഒരു ബോധവും ഇല്ലാതെ ആടി ആടി ഒരാള്‍ ,ഞാന്‍ ഒന്നു കിടുങ്ങി കെട്ടോ?ചുവന്ന കണ്ണുകള്‍,ഒരുമാതിരി ഒരു മുഖം,ആടി ആടി ഉള്ള നടത്തം,അയാള്‍ നടന്നു വന്നു എന്റേ അടുത്തുള്ള doorഇല്‍ വന്നു നില്‍പ്പായി,എണീറ്റു പോയാലൊ എന്നു ആലോചിച്ചു പക്ഷേ പേടി പുറത്തു കാണിക്കാന്‍ പാടില്ലല്ലോ,എന്റെ തൊണ്ട ഒക്കേ വറ്റി വരണ്ടു പോയി അയാള്‍ടേ നോട്ടം കണ്ടപ്പൊള്‍,അയാള്‍ ഒരുപാടു നേരം അവിടേ നിന്നു സൂക്ഷ്മനീരിക്ഷണം
"എന്താടൊ താന്‍ നോക്കി പേടിപ്പിക്കുന്നേ "
എന്നു ചോദിക്കണം എന്നു ഉണ്ടായിരുന്നു പക്ഷേ ഞാന്‍ ഒറ്റയ്ക്കു, പോരാത്തതിനു ആ compartment ആണെങ്കില്‍ കാലി!!! ഒന്നു support ചെയ്യാന്‍ പോലും ആരും ഇല്ലാ .ഞാന്‍ അയാളെ കാണാത്തതു പോലെ ഇരുന്നു,കുറച്ചു കഴിഞ്ഞു അയാള്‍ നടന്നു പോയി,അടുത്തുള്ള berthഇല്‍ കയറി കിടപ്പായി എനിട്ടു ദേ പാട്ടും തുടങ്ങീ
"താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന.......!!!"
എന്റമ്മൊ! ഞാന്‍ എനിക്കു അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥന തുടങ്ങീ
"ഈശ്വരാ ഈ കള്ളുകുടിയനേ ഒന്നു ഉറക്കണേ എന്റേ സ്റ്റേഷന്‍ പെട്ടെന്നു എത്തണേ"
അയാള്‍ എന്തൊക്കയൊ അസഭ്യവും പറയുന്നുണ്ടു ഇടയ്ക്കു...കുറച്ചു കഴിഞ്ഞു ആളുടേ അനക്കം ഇല്ല നോക്കിയപ്പൊള്‍ ദേ മുകളില്‍ കയറി കിടക്കുന്നു,ഹൊ! അശ്വാസമായി,ഇനി താഴേ കിടന്നും നടന്നുമുള്ള shining ഇല്ല.
അങ്ങനേ ഇരുന്നു കുറച്ചു കഴിഞ്ഞപോള്‍ ഞാന്‍ സീറ്റ്‌ മാറി ഇരുന്നു, അകത്തേക്കു, എന്നിട്ടു ജനാല വഴി ഇരുട്ടിലെക്കു നോക്കി ഇരുപ്പായി.അപ്പോള്‍ അതാ രണ്ടു പേര്‍,ഒരു ആണും ഒരു പെണ്ണും കണ്ടാല്‍ ഒരു മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്കു വയസ്സു തോന്നുന്നവര്‍...ഹൊ! ഒരു family ആണെന്നു തോന്നുന്നു ഭാഗ്യം ഇനി ഒന്നും പേടികേണ്ട...അവര്‍ എന്റേ അപ്പുറുത്തുള്ള സീറ്റില്‍ ഇരുന്നു..കുറച്ചു കഴിഞ്ഞാണു ഞാന്‍ അതു ശ്രദ്ധിച്ചേ, അവരുടേ ഇരുത്തതില്‍ എന്തോ ഒരു പന്തികേടു...ഞാന്‍ അവരേ ഒന്നു ശ്രദ്ധിക്കാന്‍ തുടങ്ങിഅയ്യൊ! ഇതിനേക്കാള്‍ നല്ലതു കള്ളുകുടിയനാ...ഞാന്‍ എതു എന്താ പറയുന്നേ എല്ലാം കണക്കാ, സത്യമയും ഞാന്‍ നേരിട്ടു കണ്ട കാര്യമാ പറയുന്നേ,അവര്‍ തൊടുന്നു പിടിക്കുന്നു,പന്തികേടുള്ള ചിരിയും ശ്രംഗാരവും,എനിക്കു കാര്യം പിടികിട്ടി,മൊത്തത്തില്‍ വശപിശക്‌, അന്തം വിട്ടു കുന്തം വിഴുങ്ങി അവരേ നോക്കി ഇരുന്ന എന്നേ നോക്കി ആ വൃത്തികെട്ട കെളവന്‍ ചിരിച്ചു കാണിച്ചു

" ഫ! &*^$#@ W##$% ... ടാ ഞാന്‍ ആരാ എന്നു അറിയോ ഉണ്ണിയാര്‍ച്ചയുടേ പിന്തലമുറക്കാരിയാകാന്‍ മാത്രം യോഗ്യത ഉള്ള ഒരു പെണ്‍പുലീനോടു ഈ വക ചിരി ചിരിക്കാന്‍ എത്ര ധൈര്യം ഉണ്ടെടാ പട്ടീീീീീീ... "
എന്നൊക്കേ മനസ്സില്‍ പറഞ്ഞു :D
ഹൊ! കൂട്ടുകൂടി നില്‍ക്കുമ്പോള്‍ എന്താ ധൈര്യം എനിക്കു..ഇപ്പോള്‍ ഒന്നും പുറത്തോട്ടേ വരണില്ല....
അവര്‍ക്കു അവരുടേ privacy ആയിക്കൊട്ടേ എന്നു കരുതി ഞാന്‍ എണീക്കാന്‍ പൊയപ്പോള്‍ തന്നേ അവര്‍ എണിറ്റു അപ്പുറത്തു എവിടയൊ ഉള്ള സീറ്റില്‍ പോയി ഇരുന്നുകുറച്ചു കഴിഞ്ഞപ്പോള്‍ ദാ അവിടുന്നു ചീത്തവിളിയും ബഹളവും...കള്ളുകുടിയന്‍ പെണ്‍കോലം കണ്ടതും പാട്ടു പാടി എന്നു തോന്നുന്നു!!ഇതു വരേ കെട്ടിട്ടിലാത്ത എന്തൊക്കയൊ അവര്‍ വിളിക്കുന്നതു കേട്ടുഎനിക്കു ശരിക്കും പേടി ആയി,എങ്ങോട്ടൊന്നു പോകും...ആരെങ്കിലും അറിയാവുന്നവരെ ഒന്നു കണ്ടിരുന്നെങ്കില്‍ കൂടേ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കേ തോന്നി പോയി!!tvm സ്റ്റേഷന്‍ എത്താറായി എന്നു തോന്നിയപ്പോള്‍ പിന്നെയും ഞാന്‍ ബാഗും എടുത്തു frontഇല്‍ door ന്റേ അടുത്തേക്കു നടന്നു......
അപ്പൊള്‍ അതാ അടുത്തത്‌ എന്റെ നേരെ നടന്നു വരുന്നു കുറേ പേര്‍ ഈ കൂലിപണി ഒക്കേ കഴിഞ്ഞു വരുന്നവര്‍ ആണെന്നു തോന്നുന്നു അഞ്ച്‌ ആറു പേര്‍ ഉണ്ട്‌, ഞാന്‍ മാറി നിന്നു കൊടുത്തു പൊയ്‌ക്കോട്ടേ എന്നു കരുതി...ഹൊ! എന്തൊക്ക കേട്ടു! വല്ലാത്ത നോട്ടവും ,അവര്‍ പോയതും ഞാന്‍ ഓടി പൊയി frontഇല്‍ ചെന്നു നിന്നു,ഡോര്‍ ന്റേ അരികിലായി ഒരു വയസ്സായ മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നു അതുകൊണ്ടു ഞാന്‍ വീണ്ടും ആ ഒറ്റ സീറ്റില്‍ ഇരുന്നു.കുറച്ചു കഴിഞ്ഞു വീണ്ടും കുറേ ശബ്ദം ,നോക്കിയപ്പോള്‍ ദേ 'അവര്‍' തിരിച്ചു വരുന്നു,അവര്‍ വന്ന് എന്റേ നേരേ ഉള്ള ഡോര്‍ ഇല്‍ ചാരി നിന്നു,എന്തോ അസഹ്യമായ ഒരു നോട്ടവും ചിരിയും ഒക്കെ,അപ്പൊഴേക്കും പേടിച്ചു ഞാന്‍ വിളറി കഴിഞ്ഞിരുന്നു,ഞാന്‍ പെട്ടി എടുത്തു പോയി ആ വയസ്സായ മനുഷ്യന്റേ അടുത്തുള്ള സ്ഥലത്തു നിന്നു,അപ്പോഴേക്കും ഈ കൂട്ടത്തില്‍ ഉള്ള ഒരാള്‍ വന്നു എന്റെ നേരേ നിന്നു ,എന്നേ നോക്കി അയാള്‍ ചിരിച്ചു ഞാന്‍ കാണാത്തതു പോലേ നിന്നു,അപ്പൊഴേക്കും അവര്‍ എന്തോ ചോദിച്ചു...ഞാന്‍ ആ ചോദ്യം കെട്ടു ശരിക്കും പകച്ചു നിന്നപ്പോള്‍ എന്റെ ഇപ്പുറം നിന്ന വൃദ്ധന്‍ എന്നെയും അയാളെയും മാറി മാറി നോക്കി...ഭാഗ്യം പോലെ അങ്ങേരു എന്നോടു ഇപ്പുറത്തോട്ടു നില്‍ക്കാന്‍ പറഞ്ഞു...ഞാന്‍ ചെന്നു നിന്നു,പിന്നെ ഞാന്‍ തിരിഞ്ഞു നോക്കിയതേ ഇല്ല
എങ്ങനെ എങ്കിലും ജീവനൊടെ സ്റ്റേഷന്‍ എത്താന്‍ പ്രാര്‍ത്ഥിക്കുവായിരുന്നു.സ്റ്റേഷന്‍ എത്തിയതും ഞാന്‍ പെട്ടിയും തൂക്കി ഓട്ടം ആയിരുന്നുരാത്രി 2 മണിക്കു ഒറ്റയ്ക്കു ആ സ്റ്റേഷനിലൂടേ ഹൊ!

അപ്പോഴാണു ഞാന്‍ ആലോചിച്ചതു അച്ഛന്‍ വന്നു കാണുമോ?അല്ലെങ്കില്‍ ഇനി എന്തു ചെയ്യും?
ഇനിയും ഇതുപോലത്തെ ജന്തുക്കളെ മുഖാമുഖം കാണാന്‍ വയ്യാ...
ഞാന്‍ പോകുന്ന വഴി restroomലോട്ടു നോക്കി,അവിടെ ഇരിക്കേണ്ടി വന്നാല്‍.....!!!
ഞാന്‍ entranceല്‍ എത്തി ചുറ്റും നോക്കി..ആരെയും കണ്ടില്ല,രണ്ടോ മൂന്നോ പേര്‍ നില്‍ക്കുന്നു അച്ഛനെ അവിടൊന്നും കണ്ടില്ല...എനിക്കു ആകേ പേടി ആയി,തിരിഞ്ഞു നോക്കിയപ്പോള്‍ ട്രെയിനില്‍ വെച്ചു കണ്ട ആ അഭാസന്മര്‍ നടന്നു വരുന്നു...
കൈയ്യില്‍ ഇരിക്കുന്ന ബാഗ്‌ വഴുതി പോകുന്നതു പോലെ തോന്നി.ഞാന്‍ ഉടനെ അവിടെ നിന്നും നടന്നു അവര്‍ വിട്ടില്ല പിറകേ കൂടി എനിക്കു ഭയങ്കര പേടി ആയി...ചുറ്റും നോക്കിയപ്പോള്‍ ആരും ഇല്ല,എങ്ങോട്ടു പോകണം എന്തു ചെയ്യും എന്നൊന്നും അറിയാത്ത ഒരു നിസ്സഹായ അവസ്താ...
അവിടെ നിന്നങ്ങു നിലവിളിച്ചാലോ എന്നും ആലോചിച്ചു
പെട്ടെന്നു ഞാന്‍ നോക്കിയപ്പൊള്‍ ഒരു വെള്ള പ്രകാശം ഈ ഉജ്ജാല പരസ്യത്തില്‍ ഒക്കേ കാണുന്നതു പോലേ..അതാ അച്ഛന്‍...ഹൊ! ചാകാന്‍ പോയ ആള്‍ക്കു ദൈവം life line കൊടുത്തതു പോലെ എനിക്കു തോന്നി...അച്ഛാ എന്നു വിളിച്ചിട്ടു ഓടി പോയി ഞാന്‍ കെട്ടിപ്പിടിച്ചു...അച്ഛനു മുഖം കണ്ടപ്പോള്‍ തന്നെ മനസ്സിലായി ഞാന്‍ പേടിച്ചു വന്നിരിക്കുകയാണ്‌ എന്നു...
ആ പൊട്ടേ പൊട്ടേ എന്നൊക്കേ ആശ്വസിപ്പിച്ചു ..ഞാന്‍ അച്ഛന്റേ അടുത്തു നിന്നപ്പോല്‍ ആ 'അവര്‍' ഒന്നും അറിയാത്തതു പോലേ നടന്ന് പോകുന്നതു ഞാന്‍ നോക്കി നിന്നു...വല്ലാത്ത ഒരു അനുഭവമായിരുന്നു അത്‌
carല്‍ കയറുന്നതുവരെ അച്ഛന്‍ ശാന്തന്‍, carല്‍ കയറി കുറച്ചു അങ്ങോട്ടു ആയതും തുടങ്ങി എന്നു പറഞ്ഞാല്‍ മതിയെല്ലോ
"എത്ര ധൈര്യം ഉണ്ട്‌ നിനക്കു ഈ സമയത്തു വരാന്‍"
"ഇത്ര അഹങ്കാരമോ"
"വരുന്നതിനു മുന്‍പ്‌ അച്ഛനേ വിളിച്ചു ചോദിച്ചിട്ടു ടിക്കറ്റ്‌ എടുത്താല്‍ പോരെ"

അങ്ങനെ അങ്ങനെ ഒരുപാടു എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.പക്ഷെ ഞാന്‍ ഏതോ ഒരു സന്തോഷത്തിലായിരുന്നു,എന്തോ ഒരു സന്തോഷം !!!ഒരു സമാധാനം !ഏതില്‍ നിന്നു ഒക്കയോ രക്ഷപ്പെട്ടു വന്നതു പോലേ....
എനിക്കു അറിയാവുന്ന cityല്‍ ഞാന്‍ സ്ഥിരം വരുന്ന ട്രെയിനില്‍ സമയം മാറി വന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ്‌
പകല്‍ വെളിച്ചത്തില്‍ സ്ത്രീ ക്കു ധൈര്യം പ്രസംഗിക്കാം കാരണം അവള്‍ സുരക്ഷിത ആണ്‌പക്ഷെ സമയം മാറിയാല്‍ എല്ലാം മാറും....
സ്ത്രീ ഒരിക്കലും ഒരിടത്തും സുരക്ഷിത അല്ല...
ഈ അനുഭവം ഞാന്‍ collegeല്‍ എന്റെ frnds നോടു പറഞ്ഞപ്പൊള്‍ അതില്‍ ഒരാള്‍ ഭയങ്കര reaction ആയിരുന്നു
"എന്നോടു അവന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അവന്‍ അപ്പോ വാങ്ങിയേനേ" എന്നു
പക്ഷേ ഒറ്റയ്ക്കു ആരും ഒന്നും ഇല്ലാത്ത അവസ്തയില്‍ ഒരിക്കലും ഈ വാചകം അടിക്കുന്നതു പോലെ ഒന്നും ചെയ്യാന്‍ പറ്റില്ല
police ഉണ്ടെല്ലൊ ഈ നാട്ടില്‍ എന്നാകും ആലോചിക്കുന്നത്‌ പക്ഷെ ഞാന്‍ അവിടെ ഒന്നും ഒരു പോലീസ്നെയും കണ്ടില്ല...
നമുക്ക്‌ കൂട്ടു നമ്മള്‍ മാത്രം ആണ്‌ ,നമ്മള്‍ നമ്മളെത്തന്നെ കാത്തു സൂക്ഷിക്കുക!!

60 comments:

Rare Rose said...

ഹൊ...എന്റെ ഡ്രീമിക്കുട്ടീ..ശരിക്കും ടെന്‍ഷന്‍ അടിപ്പിച്ചു ഈ യാത്ര...പറഞ്ഞതെത്ര സത്യമാണു..പകല്‍ വെളിച്ചത്തില്‍ കാണിക്കുന്ന ധൈര്യവും ആവേശവും ഇത്തരം അവസ്ഥയില്‍ കൂടെ നില്‍ക്കില്ല..അല്ലെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ ,സപ്പോര്‍ട്ട് ചെയ്യാനൊരാള്‍ പോലുമില്ലെന്നിരിക്കെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു....അവസാനം അച്ഛന്‍ വന്നു നിന്നപ്പോഴുള്ള ആ സമാധാനം എനിക്കൂഹിക്കാനാവുന്നുണ്ടു ട്ടോ..

പിന്നെ ഓരോ പോസ്റ്റിന്റേം കൂടെ ചേര്‍ത്തു വെയ്ക്കുന്ന പടങ്ങള്‍ വല്ലാതിഷ്ടായി..എവിടന്നു കിട്ടണു ഈ പടങ്ങളൊക്കെ... :)

Mr. സംഭവം (ചുള്ളൻ) said...

ഡെസ്പ്.. ഈ സാക്ഷര കേരളത്തില്‍ ഇത്തരം ഒരു അനുഭവം പരിതാപകരം തന്നെ.. സ്ത്രീ ഇന്നും ഇവിടെ സുരക്ഷിത അല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു, നമ്മുടെ കേരളത്തില്‍ ഒട്ടുമല്ല.. ഇവിടെ പകല്‍ കഴിഞാല്‍ ധൈര്യമായി ഒരു സ്ത്രീക്ക് നടക്കാന്‍ പറ്റില്ല എന്നുള്ളത് വാസ്തവമാണ്, ഇന്ത്യയില്‍ വേറൊരു സ്തലത്തും ഇത്രയും ഇന്‍ സെക്യുര്‍ ആകില്ലാന്ന് തൊന്നുന്നു.. ഇവിടെ ഒരു പെണ്‍കുട്ടി ജീന്‍സ് ഇട്ട് നടന്നാല്‍ തന്നെ ആള്‍കാരുടെ നോട്ടം മാറും.. മലയാളികളുടെ കഴ്ച്ചപ്പാട് അങ്ങനെ ആയി പോയി :( .. മുമ്പയിലും ബാങ്ക്ലൂരിലും എപ്പൊ വേണമെങ്കിലും ഒരു പെണ്‍കുട്ടിക്കു പേടി കൂടാതെ സഞ്ചരിക്കാം എന്നിരിക്കെ നമ്മുടെ കൊച്ച് കേരളത്തില്‍ ഇതാണ് സ്ഥിതി !! കഷ്ട്ടം തന്നെ :( !! വിദ്യാഭ്യാസം പോലെ തന്നെ “പീപ്പിള്‍ വിത്ത് ആഭാസം“ ഉം കൂടുതലാണ് ഇവിടെ !! ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു !!

അവനെയൊക്കെ എന്ത് ചെയ്യണമെന്നോ..

ആ കള്ള് കുടിയന്‍ ഡാഷ്മോനെ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ബാക് സീറ്റില്‍ ഇരുത്തി നടുവൊടിപ്പിക്കുകയും

ആ മറ്റെ പരിപാടി കാണിക്കാന്‍ കേറിയ സംസ്കാര ശൂന്യരായ നാറികളെ നമ്മുടെ സ്വന്തം കോര്‍പറേഷന്റെ ചവറ് വണ്ടിയില്‍ കേറ്റി ശ്വാസം മുട്ടിച്ച് കൊല്ലുകയും

ആ കൂലികാരന്‍ കാപറക്കികളെ മഴ പെയ്യുമ്പോ തമ്പാനൂരില്‍ ഉണ്ടാകുന്ന ത്സുനാമിയില്‍ മുക്കി കൊല്ലുകയും വേണം !!

അപരിചിതയോട് ഒരു വാക്ക്: ഇനി രാത്രി ട്രെയിനില്‍ വരുവാണെ എ.സി കമ്പാര്‍ട്ട്മെന്റില്‍ വരണം.. അറ്റ്ലീസ്റ്റു സ്റ്റേഷന്‍ വന്നിട്ട് ടെന്‍ഷന്‍ അടിച്ചാല്‍ മതീലൊ !!

ഇല്ലെ അങ്ങേരില്ലെ കള്ളു കുടിയന്‍.. അങ്ങേര്‍ടെ നടുവേദന ചികിത്സിക്കാന്‍.. നമ്മുടെ സ്വന്തം മെഡിക്കല്‍കോളേജില്‍ കൊണ്ട് ഇട്ടാല്‍ മതീട്ടൊ.. പഠിക്കട്ടെ ഒന്ന് ഒന്നര പാഠം !!

Mr. സംഭവം (ചുള്ളൻ) said...

ഇത് ആഡ് ചെയ്യാന്‍ വിട്ടു പോയി.. നമ്മുടെ ഉഷാ ദീദി പറയുന്ന പോലെ..

“എന്റെ കേരളം എത്ര സുന്ദരം..”

അപരിചിത said...

@rare rose

hey hw r u?hope u r doin gud! :)
my 1st visitor ,my 1st comment of this post...thanku so much!!!
:-*

liked it?something i really xperienced!

pics കിട്ടാന്‍ ആണോ പാട്‌...ഇഷ്ടം പോലേ search engines ഇല്ലേ!!!
pics in ur blog also is awesome!!!


thanx for the visit!


happy blogging dear!
:)

അപരിചിത said...

ചുള്ളാാ

അതന്നേ അവന്മരെ ഒകേ ഇങ്ങനേ എദുത്തു കറക്കി തറായില്‍ എറിയണം...lol

എന്തായാലും പാവം ഞാന്‍ പേടിച്ചു മിണ്ടാതേ ഇരിക്കേണ്ടി വന്നു

എവിടെ ആയാലും പെണ്ണുങ്ങള്‍ safe അല്ലാ...

:(

“എന്റെ കേരളം എത്ര സുന്ദരം..”
ഉവ്വ ഉവ്വേ
കാണാന്‍ നല്ല ഭംഗി തന്നേ!

പാടാന്‍ കൊള്ളാം അതോക്കെ!!!

thanku so much for the comment!


happy blogging!

u r a sambavam...;)
:P

Mr. സംഭവം (ചുള്ളൻ) said...

അതെ ആദ്യത്തെ കമന്റ് ഞാന്‍ ഇടാന്‍ ഇരുന്നതാ.. ഇത് എഴുതി വന്നപ്പളേക്കും നമ്മുടെ “അപൂര്‍വ്വ റോസാകുട്ടി“ കമന്റ് ഇട്ട് കഴിഞിരിക്കുന്നു !! :( ഹാ പോട്ടെ !! എല്ലാം വിധിയാ‍ണ് !! :) കേരളത്തിന്റെ ഫങ്ങി ഞന്‍ ഇച്ചിരി സര്‍കാസ്റ്റിക്ക് ആയി പറഞതാട്ടൊ :)

keep blogging !!

അപരിചിത said...

ohhh!!!മനസ്സിലായേ!!!

“എന്റെ കേരളം എത്ര സുന്ദരം..”
*singing*

but u missed ot that position!
rare rose athyam eththiii...!

but on ur next post i will be the 1st one!
nokkikko!


anyways my 1st comment of the post award goes to 'rare rose'...LOL

*kidding*

സന്തോഷ്‌ കോറോത്ത് said...

കഷ്ടം !!! സങ്കടം തോന്നി വായിച്ചിട്ട് :(

Anonymous said...

എഴുതിയത് (രീതി) നന്നായിത്തോന്നി..സ്വയം ചില സത്യങ്ങൾ മനസ്സിലാക്കാനായല്ലോ..(മുൾമുനയിൽ നിന്നത് മറക്കുന്നില്ല).ഇതിൽനിന്ന് ഊർജ്ജമുൾക്കൊണ്ടുള്ള ഒരു പടയൊരുക്കം കൊണ്ട് കാര്യമില്ലായിരിക്കാം..പക്ഷേ സാഹചര്യങ്ങളെ ഒഴിവാക്കാമല്ലോ.
ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരന്റെ അനുഭവങ്ങൾ കൊണ്ട് ചോദിച്ചോട്ടേ..അയല്പക്ക സംസ്ഥാനങ്ങളിൽ പഠിക്കുന്ന, ട്രെയിനിൽ നാട്ടിലേക്കും തിരിച്ചും യാത്രച്ചെയ്യുന്ന നമ്മുടെ പെൺകുട്ടികൾക്ക് അഹമ്മതി അല്പം കൂടുതലല്ലേ..
ഡ്രീമിയുടെ കുറിപ്പുകൾ അവർ വായിക്കണം..

Mr. സംഭവം (ചുള്ളൻ) said...

കുറച്ചൊന്നുമല്ല.. കുറച്ചധികം തന്നെ !! പക്ഷെ എന്റെ ഒരു അനുഭവം വച്ച് അത് പലപോഴും ഉള്ളിലെ പേടി പുറത്ത് കാണിക്കാണ്ടിരിക്കാന്‍ കാണിക്കുന്ന ഷൊ ആകാം.. പക്ഷെ ഓവര്‍ ആഡമ്പരം കാണിക്കുന്ന ഇനങ്ങളും ഉണ്ട്.. മലയാളികളുടെ വില കളയാനായി നടക്കുന്നവര്‍ !! എന്തോ ആയി തീരാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നവര്‍.. ഞാനും മോടെര്‍ണ്‍ ആണെന്ന് കാണിക്കാന്‍ വെണ്ടി പലതും ചെയ്തു കൂട്ടുന്നവര്‍ !! പക്ഷെ തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാത്ത് ഈ ലോകത്ത്.. ഇവളുമ്മാരൊക്കെ കാണിച്ച് കൂട്ടുന്നതിനു ശിക്ഷിക്ക്പ്പെടുന്നത് നമ്മുടെ അപരിചിതയെ പോലുള്ള പാവം (പിന്നെ കോപ്പാ‍.. ;)) പെണ്ണുങ്ങള്‍ ആണെന്ന് മാത്രം..

ഗപ്പ് റോസാകുട്ടിക്ക് കൊടുത്തതില്‍ എനിക്ക് യാതൊരു വിധ എതിര്‍പ്പുമില്ലെന്നു അറിയിച്ച് കൊള്ളട്ടെ !! കങ്കാരുറിലേഷന്‍സ് റോസാകുട്ടി കങ്കാരുറിലേഷന്‍സ്!!

mayilppeeli said...

ഹായ്‌ ഡ്രീംസ്‌,

ട്രയിന്‍ യാത്രയിലുണ്ടായ അനുഭവം വായിച്ചു...സാക്ഷര കേരളം സുന്ദര കേരളം..നമ്മുടെ നാടിനെ എത്ര വര്‍ണ്ണിച്ചാലും വാക്കുകള്‍ മതിയാവില്ല.. പക്ഷെ നാട്ടാര്‍ക്ക്‌ ഒരു മാറ്റവും വന്നിട്ടില്ലാ.. എന്നെ തല്ലല്ലേ അമ്മാവാ ഞാന്‍ നന്നാവില്ല എന്ന അവസ്ഥയാണ്‌..ഫെമിനിസവും സ്ത്രീ സമത്വവും ഒക്കെ പറയാനും എഴുതാനും പറ്റിയ കാര്യങ്ങളാണ്‌..പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ വളരെ ബുദ്‌ധിമുട്ടാണ്‌..സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം..ഇനിയെങ്കിലും ഇങ്ങനെയുള്ള നൊസ്റ്റാള്‍ജിയ വരുമ്പോള്‍ സമയം കൂടി നോക്കിയിട്ടുവേണം പെട്ടിയും കിടക്കയും പായ്ക്കുചെയ്യുവാന്‍...നല്ല കുട്ടികള്‍ അങ്ങനെയാണു വേണ്ടത്‌..ഇപ്പോള്‍ പേടിയൊക്കെ മാറിയെന്നു വിശ്വസിയ്ക്കുന്നു.. ...സ്നേഹത്തോടെ മയില്‍പ്പീലി..

ടോട്ടോചാന്‍ said...

ഹ ഹ ഹ...
എല്ലാരും പറയുന്നപോലെ താങ്കള്‍ കരുതുന്ന പോലെ ഇതത്ര വലിയ കാര്യമല്ല. ഏതു സ്ഥലത്തായാലും സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള വഴി പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുക എന്നതാണ്. ട്രയിന്‍, ksrtc എന്നിവയിലുള്ള സഞ്ചാരം സുരക്ഷിതം തന്നെയാണ്.

ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഒറ്റക്കായതോടെ താങ്കള്‍ പേടിക്കാന്‍ തുടങ്ങി. മുന്‍പിലിരിക്കുന്ന എല്ലാവരേയും സംശയത്തോടെ, പേടിയോടെ നോക്കാന്‍ തുടങ്ങി. ആ പേടിയും സംശയവും മറ്റുള്ളവര്‍ താങ്കളെ ശ്രദ്ധിക്കാന്‍ ധാരാളമായിരുന്നു. യാതൊരു കൂസലും കൂടാതെ ധൈര്യപൂര്‍വ്വം ആണ് ഇരുന്നതെങ്കില്‍ താങ്കള്‍ക്ക് ഇങ്ങിനെ എഴുതേണ്ടി വരില്ലായിരുന്നു. താങ്കളുടെ സ്ഥാനത്ത് ഒരു ആണ്‍കുട്ടിയായിരുന്നു എന്ന് കരുതുക. ഇതേ പോലെയുള്ള മുഖഭാവമാണ് അവനും കാണിക്കുന്നതെങ്കില്‍ താങ്കള്‍ക്കുണ്ടായ അനുഭവം തന്നെയാണ് അവിടെയും ഉണ്ടാകുക.
റെയില്‍വേ സ്റ്റേഷനും KSRTC ബസ്റ്റാന്‍റും സുരക്ഷിതമല്ല എന്ന് പറയരുത്. ഒറ്റപ്പെട്ട സ്റ്റാന്‍റുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായേക്കാം. അവിടെ പേടിക്കുക തന്നെ വേണം. പക്ഷേ തിരുവന്തപുരം പോലെ ഒരു റെയില്‍വേസ്റ്റേഷനില്‍ എല്ലാ സമയത്തും ജനങ്ങളുണ്ടാകും എന്നു തോന്നുന്നു.

പിന്നെ 2008 ല്‍ നടന്ന സംഭവം തന്നെയാണോ ഇത്? മൊബൈല്‍ ഫോണ്‍ എന്ന ഉപകരണം ഉണ്ടായിരുന്നില്ലേ?

വിചാരം said...

ഹേയ് ..അപരിചിത :)
ഞാന്‍ കരുതി ഇയാള്‍ നല്ല ധൈര്യം ഉള്ള കൂ‍ട്ടത്തിലാണ്. സ്ത്രീ എന്നും ഒരു അബലയാവുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാണ്.ഇവിടെ ഞാന്‍ താന്‍ കണ്ട ആണുങ്ങളെ അനുകൂലിക്കുന്നില്ല, പക്ഷെ എങ്കിലും സ്വാഭാവികമായ ചില കാര്യങ്ങള്‍ സ്ത്രീ എന്ന സത്വത്തിനെന്നും ഒരു സംരക്ഷണം അത്യാവശ്യമാണ് അതൊരു പുരുഷനായാല്‍ അതികേമം. പുരുഷനെ കേവലം ഭര്‍ത്താവുദ്യോഗസ്ഥനാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഫെമിനിസ്റ്റുകള്‍ ഈ പോസ്റ്റ് നിര്‍ബ്ബന്ധമായും വായിക്കണം.
ഇനി ട്രയിന്‍ യാത്ര ഇങ്ങനെ ചെയ്യേണ്ടി വരികയാണെങ്കില്‍ നല്ലൊരു പേനാകത്തിയെങ്കിലും കരുതണം.മൊബൈലില്‍ എപ്പോഴും ചാര്‍ജ്ജും കാശും ഉണ്ടായിരിക്കണം ചുമ്മാ ആരെയെങ്കിലും വിളിയ്ക്കണം വീട്ടിലും ഫോണുള്ളതല്ലേ . പിന്നെ മറ്റൊന്ന് സ്ത്രീ കൂടി സഹകരിച്ചാലേ ഇങ്ങനെയുള്ളതൊക്കെ(ട്രയിനില്‍ കണ്ട രണ്ടു അലവലാതി കേസ്) സംഭവിയ്ക്കൂ, പുലിയെ പോലെയൊന്ന് നിന്നാ‍ല്‍ വരുന്നവര്‍ എലിയെ പോലെ പോകും, കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ ഏതൊരു കോണിലും സ്ത്രീ ഇങ്ങനെയുള്ള സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ ചുമ്മാ തോണ്ടാന്‍ ശ്രമിയ്ക്കാത്തവര്‍ കുറവായിരിക്കും അതുകൊണ്ടിതൊക്കെ കേരളത്തിന്റെ മാത്രം പ്രശ്നമായി ഒതുക്കരുത് .

മാണിക്യം said...

ഇനിയുള്ള കാലത്ത് യാത്ര ഒഴിവാക്കാന്‍ ആകുകയില്ലാ, തന്റെതല്ലാത്താ കാരണങ്ങള്‍ കൊണ്ട് യാത്ര വൈകാനും അസമയത്ത് അപരിചിതമായ സ്ഥലത്ത് യാത്രാ
നിര്‍ത്തണ്ടതും ഒക്കെ ആയി വരും .

1.ദീര്‍ഘ യാത്ര ആയാലും അല്ലങ്കിലും
മാന്യമായി വസ്ത്രം ധരിക്കുകാ.
2. യാത്രയില്‍ ഗൌരവം പാലിക്കുകാ
3. അനാവശ്യമായാ ചിരി ഉറക്കെയുള്ള സംസാരം
കൂട്ടുകാരുമൊത്ത ഉള്ള കമന്റടി ഒക്കെ ഒഴിവാക്കുക
4. വായിക്കാന്‍ ഒരു ബുക്ക് കയ്യില്‍ കരുതുക
പുറചട്ടയിലെ ചിത്രം സഭ്യമല്ലങ്കില്‍
കാണിക്കാതെ ഒരു പൊതി യിടുക
5. അടുത്തിരിക്കുന്ന ആള്‍ക്ക്സ്വന്തം
വിവരങ്ങള്‍ കൊടുക്കാതിരിക്കുകാ
6. ആഭരണങ്ങള്‍ ശ്രദ്ധ ആകര്‍‌ഷിക്കും
വിധം അണിയരുത്,
നമുക്ക് നമ്മെ സൂക്ഷിക്കാം അതെ പറ്റു....

പിന്നെ ഈ പൊസ്റ്റില്‍ കണ്ട മറ്റു യാത്രക്കാര്‍‌
1) മദ്യപാനി : അയാളെ ശ്രദ്ധീക്കുന്നു എന്ന് അയാള്‍ അറിയരുത് മദ്യപിച്ചു എന്നു കരുതി ആര്‍ക്കും താന്‍ ചെയ്യുന്നത് എന്താഎന്ന് ബൊധം ഇല്ലാതില്ല “ഓ! കുടിച്ചിട്ടാ” , അതൊരു വെറും എക്‍സൂസ് ആണ് , ഉള്ളില്‍ നല്ല ബോധ്യം ഉണ്ട് 95% മദ്യപാനികള്‍ക്കും, അവരുടെ ചെയ്തികള്‍ . അപ്പൊള്‍ ശ്രദ്ധാപൂവം അയാളെ ഗൌനിക്കുന്നേ ഇല്ലാ എന്നരിതിയില്‍ ഇരിക്കുക മുഖത്ത് ഒരു ഭയവും കാണിക്കാതെ....
2) മൃഗങ്ങള്‍ പോലും ലൈംഗീകചേഷ്ടകള്‍ പ്രദര്‍ശിപ്പിക്കില്ല മനുഷ്യന് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്നു അപരിചിത ചെയ്തത് ഉചിതം ..
3) പകല്‍ മുഴുവന്‍ ജോലികഴിഞ്ഞ് കൂട്ടമായി വന്നവരെ ഒന്നുമ്ം പറയാന്‍ തൊന്നുന്നില്ലാ അവര്‍ ജീവിക്കുന്ന ചുറ്റുപാടും സംസ്കാരവും ആണത്
അവിടെയും ഉറച്ച പാറപോലെ മുഖത്ത് ഭാവഭേതം വരുത്താതെ ഗൌരവം വിടാതെ പക്വതയൊടെ ഇരിക്കുകാ.
4) ഒരിക്കലും “എന്താടാ നോക്കുന്നെ” എന്നു ചോദിക്കരുത് കാരണം അവന്‍ നോക്കുന്നതു
നീ എങ്ങണെ കണ്ടു? നോക്കീട്ട് അല്ലേ?
അതേ അവനും ചെയ്തുള്ളു, അതാ പറഞ്ഞത് ശ്രദ്ധാപൂര്‍‌വ്വം അവഗണിക്കുകാ .

5)പിന്നെ യാത്രയില്‍ ഒരു സെല്‍ ഫോണ്‍ എപ്പൊഴും നല്ലതാ റെയിഞ്ച് ഇല്ലങ്കില്‍ കഴിഞ്ഞു..:)

6) എറ്റവും വലുത് പ്രസന്‍‌സ് ഒഫ് മൈന്‍‌ഡ്
പതറരുത് , എന്നും ഒറ്റയ്ക്കാണ് എന്ന് കരുതി പോകുകാ, മറ്റുള്ളവര്‍ക്ക് ഉതപ്പ് കൊടുക്കരുത്
( ഡൂ നോട്ട് പ്രോവോക്ക് )

കായിക ബലം സ്ത്രീക്ക് കുറവായിരിക്കും പക്ഷെ
അപകടം മണത്തറിയാന്‍ , ഒരു സെന്‍സ് കൂടുതലാ .. ബുദ്ധിപൂര്‍വം മുന്നൊട്ട് ...

അപരിചിത said...

കോറോത്ത്‌
:)
എന്താ സങ്കടം തോന്നിയേ?

anyways thanx for the visit and the comment!

happy blogging




സമാന്തരങ്ങള്‍
thanku so uch for the visit and the comment!

ഊര്‍ജ്ജം ഉള്‍ക്കൊണ്ട പടയൊരുക്കം കൊണ്ടു വലിയ കാര്യം ഒന്നുമേ ഇല്ല വെറുതേ വാചകം അടിക്കാന്‍ കൊള്ളാം അതൊക്കേ!!

:) happy blogging





ചുള്ളാാ
പാവം ഞാന്‍ അല്ലേ?

*angel smile*

ഗപ്പ്‌ റോസക്കുട്ടിക്കു തന്നേ
:P






ഹലോ മയില്‍പ്പീലി

ആ പേടി ഒക്കേ മാറി കേട്ടോ
:)
thanku so much for the visit and the comment

അപരിചിത said...

ടോട്ടോ

((((((((((((((((((ഠേ))))))))))))))

തേങ്ങ പൊട്ടിച്ചതാ
എന്താ comment
എതു 2008 തനേ ആണു പക്ഷേ ഞാന്‍ mobile ഉപയോഗിക്കാറില്ലാ
mobile allergy ആണു
ഹാഹാ അല്ലാതേ എന്തു പറയാനാ
ഇതൊക്കേ എന്റേ മനസ്സില്‍ കൂടി പോയ ചിന്തകള്‍ ആണു ..അതു കുറച്ച്‌
exaggerate ചെയ്തും എഴുതി...അല്ലാതേ
ഞാന്‍ ഇങ്ങനെ
ഒരു സാഹചര്യം
handle ചെയ്യാന്‍ ആകാത്ത
വണ്ണം weak അല്ലാ!!!
അവരേ കണ്ടു പേടിച്ച്‌ നഖം കടിചു ഇരുന്നൊന്നും
ഇല്ലാ
യാതൊരു കൂസലും ഇല്ലാതേ ദൈര്യതോദു കൂടി തന്നേ ആണു ഇരുന്നേ
തിരുവനന്തപുരം പോലേ ഒരു സ്റ്റേഷനില്‍ ആളുകള്‍ ഉണ്ടാകും, എന്നു വെച്ചു?അവര്‍ അവരുടെ പാടു നൊക്കി നില്‍ക്കും...
ഞാന്‍ എതു അത്ര വലിയ കാര്യമാണു എന്നോന്നും പറഞ്ഞല്ല എഴുതിയേ ഒരു അനുഭവം share ചെയ്തു അത്രമാത്രം
ട്രെയിന്‍ ksrtc എന്നിവയില്‍ ഉള്ള യാത്ര സുരക്ഷിതം ആണൊ?എന്താ ഇത്ര ഉറപ്പ്‌?

anyways thanx for the comment and the visit

വിചാരം
സത്യമായും താങ്കള്‍
എന്നൊടു ആണ്‍ പെണ്ണ്‍ കാര്യതില്‍ ഒരു തര്‍ക്കതിനു വരല്ലേ!
ഞാന്‍ എപ്പോളാ ഇതു കേരളത്തിന്റേ മാത്രം പ്രശ്നം ആയി പറഞ്ഞേ?
ദയവായി ഇതില്‍ എനി സ്ത്രീ പുരുഷന്‍ debate കൊണ്ടു വരല്ലേ താങ്കള്‍ വന്നതിലും കമന്റ്‌ ഇട്ടതിലും നന്ദി

on my every post y r u coming with this topic?gawwwd!!!

അപരിചിത said...

മാണിക്യം
thanku so much for the comment!

thanx for the visit!
എല്ലാ Points ഉം note ചെയ്തു



happy blogging
:)

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
Anonymous said...

ഞാന്‍ മനസിലക്കിയത്‌, മലയാളികള്‍ പകല്‍മാന്യന്മാരാണെന്നുള്ളതാണു.രാത്രി ആയി കഴിഞ്ഞാല്‍,അവരിലെ 'ആഭാസന്‍' തനിയെ പുറത്തു വരും. പകലായാല്‍ പിന്നെയും decent!!! ബസ്സ്‌ ലേറ്റ്‌ ആയി ഒരു മണിക്ക്‌ ഞാന്‍ കൊയമ്പാത്തൂര്‍,ഗാന്ധിപുരത്ത്‌ തനിച്ചു നിന്നിട്ടുണ്ടു, അനാവശ്യമായ ഒരു നോട്ടമോ, ഒരു കമന്റോ, നമ്മള്‍ വിവരമില്ലാത്തവര്‍ എന്നു കളിയാക്കുന്ന തമിലിയന്‍സില്‍ നിന്നു ഉണ്ടായിട്ടില്ല. പക്ഷേ വൈകീട്ട്‌ ആറു മണി കഴിഞ്ഞാല്‍ തിരുവനന്തപുരത്തു ഇരങ്ങി നടക്കാന്‍ പറ്റുമോ????

പറഞ്ഞിട്ട്‌ ഒരു കര്യവും ഇല്ല...
അടുത്ത തലമുറയെ എങ്കിലും സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ പഠിപ്പിക്കാം

keep writing yaar....
:)

അപരിചിത said...

now thats the fact!


അതേ !!!എത്ര പറഞ്ഞാലും സന്ധ്യ കഴിഞ്ഞാല്‍ യാത്ര ദുഷ്കരം തന്നേ....

who cud ensure safety for us?


thanku so much for the comment!


keep visiing
keep commenting
keep blogging!

:)

വിചാരം said...

അപരിചിത :)
ഞാന്‍ വാഗ്വാദത്തിനൊന്നുമില്ല .. ഈ വരികള്‍ ഒരു ബ്ലോഗറിട്ടതാണ് “ഈ സാക്ഷര കേരളത്തില്‍ ഇത്തരം ഒരു അനുഭവം പരിതാപകരം തന്നെ.. സ്ത്രീ ഇന്നും ഇവിടെ സുരക്ഷിത അല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു, നമ്മുടെ കേരളത്തില്‍ ഒട്ടുമല്ല.. ഇവിടെ പകല്‍ കഴിഞാല്‍ ധൈര്യമായി ഒരു സ്ത്രീക്ക് നടക്കാന്‍ പറ്റില്ല എന്നുള്ളത് വാസ്തവമാണ്, ഇന്ത്യയില്‍ വേറൊരു സ്തലത്തും ഇത്രയും ഇന്‍ സെക്യുര്‍ ആകില്ലാന്ന് തൊന്നുന്നു.“ അതിനായിരിന്നു ഞാനീ വരികള്‍ “കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ ഏതൊരു കോണിലും സ്ത്രീ ഇങ്ങനെയുള്ള സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ ചുമ്മാ തോണ്ടാന്‍ ശ്രമിയ്ക്കാത്തവര്‍ കുറവായിരിക്കും അതുകൊണ്ടിതൊക്കെ കേരളത്തിന്റെ മാത്രം പ്രശ്നമായി ഒതുക്കരുത്.” എഴുതിയത് അതപരിചിത എഴുതിയതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല :).

Mr. സംഭവം (ചുള്ളൻ) said...

പ്രിയ വിചാരം സുഹ്രുത്തെ നിങ്ങളുടെ വിചാരം ശെരിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.. എന്റെ അനുഭവം വച്ചാണ് ഞാ‍ന്‍ അങ്ങനെ പരാമര്‍ശിച്ചത്.. റ്റിന്റു പറഞത് കേള്‍ക്കു.. ഞാനും കൊയമ്പതൂര്‍ ആണ് പഠിച്ചത്.. തമിഴ്നാട്ടിലും നമ്മുടെ പിള്ളേര്‍ക്ക് ശല്യമായിട്ടുള്ളത് മലയാളികള്‍ തന്നെ ആണ്.. അവിടെ ഉള്ളവര്‍ നമ്മളെ അഥിതികളായി തന്നെ കാണുന്നു.. ബഹുമാനിക്കുന്നു.. പക്ഷെ കേരളത്തില്‍ വരുന്ന മറുനാട്ടുകാരോട് ഇവിടെ ഉള്ളവര്‍ അങ്ങനെ ആണൊ പെരുമാറുന്നത് ? ഒരു കാണാന്‍ കൊള്ളാവുന്ന നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടി വഴിയെ പൊയാല്‍ എത്ര കമന്റ്സ് കേള്‍കേണ്ടി വരും എന്ന് അറിയാമല്ലൊ.. അഥവാ അറിയില്ലെങ്കില്‍ ഏതെങ്കിലും ഹിന്ദി സിനിമ ഇറങ്ങുമ്പോള്‍ കാണാന്‍ വന്നാല്‍ മതി.. ഞാന്‍ കുറച്ച് സ്ഥലങ്ങളിലൊക്കെ താമസിച്ചിട്ടുണ്ട്.. ചെന്നൈയിലും.. ബാങ്ക്ലൂരിലും.. മുമ്പൈയിലും.. ഹൈദരാബാദിലും.. കൊയമ്പത്തൂരിലും.. ഇവിടുങ്ങളിലൊന്നും‍ അവിടുത്തെ ലോക്കത്സ് ഇത്രയും മര്യാദകേട് കാണിക്കുന്നത് കണ്ടിട്ടില്ല.. ഈ സ്ഥലങ്ങളിലൊക്കെയും വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ ധൈര്യമായി തന്നെ ഇറങ്ങി നടക്കാറുമുണ്ട്.. ഒറ്റപെട്ട അപകടങ്ങള്‍ എവിടേയും ഉണ്ടാകാം.. പോലീസുകാരന്റെ വീട്ടില്‍ വരെ കള്ളന്‍ കേറാറില്ലെ ? ഭഹുഭൂരിപക്ഷം മലയാളികളും പെണ്ണുങ്ങളെ ഉള്ളു കൊണ്ട് റെസ്പെക്ട് കൊടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആണ്.. എന്തിന് താങ്കള്‍ പോലും അപരിചിത അവള്‍ക്ക് പറ്റിയ ഒരു ദുരനുഭവം പങ്ക് വച്ചപ്പോള്‍ അവളിലുള്ള തെറ്റ് കണ്ട്പിടിക്കാനല്ലെ ശ്രമിച്ചത്?? മലയാളികളുടെ ഇത്തരം പെരുമാറ്റങ്ങള്‍ നമ്മളെ മറുനാട്ടുകാരുടെ മുന്നില്‍ സംസ്കാര ശൂന്യരാക്കുന്നു എന്നുള്ളത് പറയാണ്ടിരിക്കാന്‍ വയ്യ !!

വിചാരം said...

പ്രിയ ചുള്ളന്‍ :)
ആദ്യം ..താങ്കള്‍ പോലും അപരിചിത അവള്‍ക്ക് പറ്റിയ ഒരു ദുരനുഭവം പങ്ക് വച്ചപ്പോള്‍ അവളിലുള്ള തെറ്റ് കണ്ട്പിടിക്കാനല്ലെ ശ്രമിച്ചത്?? ചുള്ളാ ഞാന്‍ അവര്‍ക്കെതിരെ ഉപയോഗിച്ചു എന്നു പറയുന്ന കാര്യങ്ങള്‍ ഒന്നിവിടെ പേസ്റ്റ് ചെയ്യാമോ ? ഒരുപക്ഷെ ഞാന്‍ ഉദ്ദേശിച്ചത് തെറ്റായി ധരിച്ചിട്ടുണ്ടെങ്കിലതൊന്ന് തിരുത്താനാ, അപരിചിത ഒരു സ്ത്രീയാണ് (എന്റെ ധാരണ) അതുകൊണ്ടു തന്നെ അവരെ വ്യക്തിപരമായി ഞാന്‍ ആക്രമിയ്ക്കില്ല. പോസ്റ്റിലെ വിഷയത്തെ അല്ലെങ്കില്‍ അതിനോട് സാമ്യമുള്ളതുമായി ഇത്തിരി വഴക്കടിയ്ക്കുക (ഇതൊരു രസമല്ലേ..) അല്ലാതെ ഞാനെന്തെങ്കിലും ഇവിടെ പറഞ്ഞിട്ടുണ്ടോ ?. ആണുങ്ങളുമായി ഞാന്‍ കൊമ്പു കോര്‍ക്കാറുണ്ട്. ഞാന്‍ സ്ത്രീകളെ പറ്റി പറയുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്ന എന്റെ ഉമ്മ പോലും ഉള്‍പ്പെടും, ഞാനൊരു കൂട്ടുകുടുംബ വ്യവസ്ഥിതിയില്ലാണ് വളര്‍ന്നത് കൊണ്ട്, സ്ത്രീകളുടെ സ്വഭാവങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.വ്യക്തിപരമായി ആരോടും വിരോധം നമ്മുക്കാര്‍ക്കും ഉണ്ടാവേണ്ട ആവശ്യമില്ല, ഇവിടെ നമ്മുടെ ആശയങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കേണ്ട ഇടം. എന്റെ ചിന്താഗതിയ്ക്കെതിരായി നില്‍ക്കുന്നത് എന്നു തോന്നിയാല്‍, അതിനെതിരായി പ്രതികരിക്കും എന്റെ അഭിപ്രായമല്ല ശരിയെന്ന് തോന്നുന്നവര്‍, എന്റെ അഭിപ്രായാങ്ങള്‍ക്കെതിരേയും പ്രതികരിക്കും എല്ലാം സ്വാഭാവികം :)

ശ്രീ said...

എഴുതിയിരിയ്ക്കുന്നത് ശരിയാണ്. സൂക്ഷിയ്ക്കേണ്ടത് നമ്മള്‍ തന്നെ ആണ്.

ചെലക്കാണ്ട് പോടാ said...

ചുള്ളന്‍റെ ഒരു കാര്യം എത്ര എത്ര സ്ഥലത്താ അവന്‍ താമസിച്ചിട്ടുള്ളത്.....

അപരിചിത said...

@ചെലക്കാണ്ട്‌ പോടാ

അത്‌ തന്നേ ഈ ചുള്ളന്‍ എത്ര സ്ഥലതാ തമസിച്ചിട്ടുള്ളെ

സംഭവം തന്നേ

:P
thanku so much for the visit!

ചെലക്കാണ്ട്‌ പോകാതേ

വരൂ മടികാതേ പങ്കു ചേരു ഈ കൂട്ട അടിയില്‍ മാറി നില്‍ക്കല്ലേ
*kidding*

അപരിചിത said...

ശ്രീ
:)
thanku so much for the visit!

happy blogging!

i m happy that u read my post n visited my blog!

അപരിചിത said...

@വിചാരം


അപരിചിത ഒരു സ്ത്രീയാണ് (എന്റെ ധാരണ) അതുകൊണ്ടു തന്നെ അവരെ വ്യക്തിപരമായി ഞാന്‍ ആക്രമിയ്ക്കില്ല.

ആണ്‍ ആയിരുന്നെങ്കില്‍ എന്നേ വ്യകതിപരമായി ആക്രമിചേന്നേം എന്നാണോ?
oh my gawddd!!!! :P

"ഞാന്‍ സ്ത്രീകളെ പറ്റി പറയുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്ന എന്റെ ഉമ്മ പോലും ഉള്‍പ്പെടും, ഞാനൊരു കൂട്ടുകുടുംബ വ്യവസ്ഥിതിയില്ലാണ് വളര്‍ന്നത് കൊണ്ട്, സ്ത്രീകളുടെ സ്വഭാവങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്"

മൊത്തം തെറ്റാ
സ്ത്രീകളേ സ്വഭാവത്തേ പറ്റി നന്നയി മനസ്സിലാക്കിയിട്ടുണ്ട്‌ എന്നു പറഞ്ഞിട്ടു വിചാരം സുഹ്രുത്തേ കൂടുതല്‍ പെണ്ണുങ്ങലെ പറ്റിയുള്ള്‌ തെറ്റിധാരണകള്‍ ആണെല്ലൊ...!!

"അപരിചിത അവള്‍ക്ക് പറ്റിയ ഒരു ദുരനുഭവം പങ്ക് വച്ചപ്പോള്‍ അവളിലുള്ള തെറ്റ് കണ്ട്പിടിക്കാനല്ലെ ശ്രമിച്ചത്"
paavam njan alae?
:P

in this fite i think TOTTO is missing

athae compromise compromise!!





chullazzz!!

ചുള്ളനാണ്‌ താരം

ഭഹുഭൂരിപക്ഷം മലയാളികളും പെണ്ണുങ്ങളെ ഉള്ളു കൊണ്ട് റെസ്പെക്ട് കൊടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആണ്..
athu point!!
hehehe


chullanzzz & വിചാരം
ningal elathae enthu blogging!


;)

continue the adi!!


happy blogging and adi!

:)

PIN said...

സ്വപ്ന നയനേ,

ഇതൊക്കെ മാറി, സ്വപ്ന സുന്ദരമായ ഒരു കേരളം ഉണ്ടാകുമെന്ന് നമുക്ക്‌ സ്വപ്നം കാണാം അല്ലേ?...ആ സ്വപ്നം സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കാം...

Mr. സംഭവം (ചുള്ളൻ) said...
This comment has been removed by the author.
Mr. സംഭവം (ചുള്ളൻ) said...

|------------
ഇവിടെ ഞാന്‍ താന്‍ കണ്ട ആണുങ്ങളെ അനുകൂലിക്കുന്നില്ല, പക്ഷെ എങ്കിലും സ്വാഭാവികമായ ചില കാര്യങ്ങള്‍ സ്ത്രീ എന്ന സത്വത്തിനെന്നും ഒരു സംരക്ഷണം അത്യാവശ്യമാണ് അതൊരു പുരുഷനായാല്‍ അതികേമം. പുരുഷനെ കേവലം ഭര്‍ത്താവുദ്യോഗസ്ഥനാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഫെമിനിസ്റ്റുകള്‍ ഈ പോസ്റ്റ് നിര്‍ബ്ബന്ധമായും വായിക്കണം.
-------------|

ഇങ്ങനെ പരാമര്‍ശിച്ചത് സ്ത്രീയോടുള്ള സഹതാപം കൊണ്ടോ അതൊ ദേഷ്യം കൊണ്ടോ ?? ഈ ഭര്‍താവുദ്യോഗം എന്ന ഒരു പോസ്റ്റ് ഉണ്ടോ ?? അതിപ്പോ ഗതി ഇല്ലാത്ത പുരുഷന്മാര്‍ അതിന് നിന്നു കൊടുക്കുന്നതല്ലെ ? ഡോമിനേറ്റ് ചെയ്യാന്‍ അവസരം നമ്മള്‍ കൊടുത്താല്‍ മത്രമേ ആരും നമ്മളേ ഡോമിനേറ്റ് ചെയ്യത്തുള്ളു.. ഞാനോരു തര്‍ക്കത്തിന് വെണ്ടി പറയുന്നതല്ല.. കൊമ്പ് കോര്‍ക്കാന്‍ എനിക്കൊട്ട് കൊമ്പും ഇല്ലാ !! ;) എനിക്കു വിചാരത്തിനോട് അസൂയ ആണ്.. നിങ്ങള്‍ക്ക് ഇതുവരേയും നല്ല അനുഭവങ്ങള്‍ മാത്രമാണല്ലോ ഉണ്ടായിട്ടുള്ളത്.. കേരളം മുഴുവന്‍ അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ അഗ്രഹിച്ച് പോകുന്നു !!

അപരിചിതെ.... ഞാന്‍ ഒരു സമാധാന പ്രാവാണെന്ന് നിനെക്കറിയില്ലെ ;).. അതോണ്ട് അടിക്കൊന്നും ഞാനില്ല..

ചില്‍ക്കാണ്ട് പോടാ...ടാ.. ടാ... ഒരു പൊടിക്ക് അടങ്ങേട്ടാ‍....

വിചാരം said...

chullan ..
എനിക്ക് മനസ്സിലായില്ല ഈ വരികളില്‍ അപരിചതയ്ക്കെതിരായ വാക്കുകള്‍,
എനിക്കാദ്യമേ ഒരു സംശയമുണ്ടായിരിന്നു ഈ ചുള്ളന്‍ എന്നത് ഒരു സ്ത്രീയാണന്ന് ..
-ഫൈറ്റിനാണെങ്കില്‍ ഞാന്‍ റെഡി .. ഞാനത്ര മൃദുലഹൃദയനൊന്നുമല്ല.. -
ഇവിടെ ഞാന്‍ താന്‍ കണ്ട ആണുങ്ങളെ അനുകൂലിക്കുന്നില്ല, പക്ഷെ എങ്കിലും സ്വാഭാവികമായ ചില കാര്യങ്ങള്‍ സ്ത്രീ എന്ന സത്വത്തിനെന്നും ഒരു സംരക്ഷണം അത്യാവശ്യമാണ് അതൊരു പുരുഷനായാല്‍ അതികേമം. പുരുഷനെ കേവലം ഭര്‍ത്താവുദ്യോഗസ്ഥനാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഫെമിനിസ്റ്റുകള്‍ ഈ പോസ്റ്റ് നിര്‍ബ്ബന്ധമായും വായിക്കണം.
-------------|

അപരിചിത said...
This comment has been removed by the author.
അപരിചിത said...

PIN

hey thanku so much for the visit and the comment!


സ്വപ്ന സുന്ദരമായ ഒരു കേരളം ഉണ്ടാകുമെന്ന് നമുക്ക്‌ സ്വപ്നം കാണാം!!

:)

അപരിചിത said...

ഞാന്‍ വളരെ മൃദുലഹൃദയ ആണു ;;)

അതേ 'വിചാരം' ചുള്ളന്‍
ആണോ പെണ്ണോ ആയികൊട്ടേ!!u plz dun bother much
പെണ്ണ്‍ എന്നു കരുതിയതു താങ്കളുടേ കമന്റ്‌ നോടു യോജികാത്തതു കൊണ്ടാണോ?
ആണ്‍ എന്നു കരുതാത്തത്‌ പെണ്ണുങ്ങളേ പറ്റി താങ്കള്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗികാത്തതു കൊണ്ടോ?
താങ്കള്‍ പെണ്ണുങ്ങള്‍ക്കു എതിരായി ആണ്‌ എല്ലാ കര്യങ്ങളും എഴുതുന്നതു
ഒട്ടും ഒട്ടും യോജിക്കന്‍ പറ്റുന്നില്ല ഒന്നിനൊടും
narrow minded ആയ ഒരാള്‍ക്കും ജീവിതത്തില്‍ പെണ്ണിനേ എന്നല്ല ആരെയും മനസ്സിലാക്കാന്‍ പറ്റില്ല



സത്യം അല്ലേ?

adi vendaaaaaaaaaaa!!!

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Mr. സംഭവം (ചുള്ളൻ) said...

വിചാരം... നിങ്ങളുടെ വിചാരം പിന്നെയും പിഴച്ചിരിക്കുന്നു ;) ഇങ്ങനെ വീണ്ട് വിചാരമില്ലാണ്ടു സംസാരിക്കരുതെ :P (ഇച്ചിരി റൈമിങ്ങ് ആക്കാന്‍ വേണ്ടി പറഞ്ഞതാണു കേട്ടൊ.. ഇനീപ്പൊ ഇതിന്റെ പേരിലും എന്റെ ജെണ്ടര്‍ മാറ്റരുതെ.. ;)) എന്റെ കമന്റ് വെച്ച് ഞാനൊരു പെണ്ണാണെന്ന് നിശ്ചയിച്ച താങ്കള്‍.. ആണ്‍ - പെണ്‍ എന്ന ഭേധഗതി മനസില്‍ സൂക്ഷിക്കുന്ന ഒരാളാണെന്ന് പറയാതെ പറഞ്ഞു :) താങ്കള്‍ക്ക് അങ്ങനെ ഒരു കാഴ്ച്ച്പാട് ഉണ്ട് എന്നു മാത്രമേ ഞാന്‍ പറയാന്‍ ആഗ്രഹിച്ചുള്ളു ... താങ്കളുടെ കമ്മന്റ്സിലും അത് പ്രതിഫലിക്കുന്നു.. അല്ലാ‍ണ്ട്.. അയ്യേ എന്ത് ഫൈറ്റ്.. പീസ് പ്ലീസ് !! :D

വിചാരം said...

ചുള്ളന്‍ .
നീ ആണോ, പെണ്ണോ ശിഖണ്ഡിയോ ആരുമായികൊള്ളട്ടെ ഞാനതൊന്നും കാര്യമാക്കുന്നില്ല. പക്ഷെ താന്‍ ആരോപിച്ച “എന്തിന് താങ്കള്‍ പോലും അപരിചിത അവള്‍ക്ക് പറ്റിയ ഒരു ദുരനുഭവം പങ്ക് വച്ചപ്പോള്‍ അവളിലുള്ള തെറ്റ് കണ്ട്പിടിക്കാനല്ലെ ശ്രമിച്ചത്??“ തന്റെയീ വാക്കുകള്‍ക്ക് വ്യക്തമായ തെളിവ് ഇവിടെ ഹാജരാക്കണം.

അപരിചിത .
ആണും, പെണ്ണും എന്നു പറയുന്നത്, പ്രകൃതിയിലെ തികച്ചും വ്യത്യസ്ഥമായ രണ്ടു പ്രതിഭാസങ്ങളാണ്. ഇവ രണ്ടിനും തുല്യത കൈവരണമെന്ന് പറയുന്നതിനോളം വിരോധോഭാസം മറ്റൊന്നില്ല. ഞാന്‍ പെണ്‍ വിരോധിയാണന്ന് ആരോപിച്ചല്ലോ. അതൊന്നിവിടെ പേസ്റ്റ് ചെയ്യൂ.. ചില കാര്യങ്ങള്‍ (അത് സത്യങ്ങളാണന്നഗംകികരിക്കാത്തത് നിങ്ങളെ ധാര്‍ഷ്ട്യം ) പറഞ്ഞു, അതിനര്‍ത്ഥം ഞാന്‍ ഒരു പെണ്‍‌ വിരോധിയാവുന്നതെങ്ങനെ ? എനിക്കൊരു മകളാണ് ഉള്ളത് അങ്ങനെ പെണ്‍‌ വിരോധിയാണെങ്കില്‍ എനിക്കത് മുന്‍‌ക്കൂട്ടി മനസ്സില്ലാക്കി ഇല്ലാതാക്കിയാല്‍ പോരെ . ഞാന്‍ ദൈവ വിശ്വാസിയല്ല പക്ഷെ എന്റെ ദൈവം എന്റെ ഉമ്മയാണ്, അതൊരു സ്ത്രീയാണ്. ചുമ്മാ കാടടച്ച് വെടി വെയ്ക്കല്ലേ. അപരിചിതയുടെ ഈ പോസ്റ്റിലും, ഇതിന് മുന്‍പത്തെ പോസ്റ്റിലും ഉള്ള വിഷയം, ശരിയ്ക്കും വിശകലനം ചെയ്താല്‍ ഒരു കാ‍ര്യം വ്യക്തമാണ് സമൂ‍ഹത്തില്‍ തെറ്റു ചെയ്യുന്നവര്‍ ആണുങ്ങള്‍ മാത്രമാണന്ന്, ഇതിനെ അംഗീകരിക്കാന്‍ എനിക്കാവില്ല. ഇതിനര്‍ത്ഥം ഞാനൊര്‍ പെണ്‍ വിരോധിയായാണ് ചിത്രീകരിക്കുന്നതെങ്കില്‍ അങ്ങനെ ആവട്ടെ. കേരളത്തില്‍ ബലാത്സംഘങ്ങള്‍ ഒത്തിരി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, പ്രതികളായ ആണുങ്ങള്‍ അറസ്റ്റിലാവുന്നു എന്നാല്‍ പെണ്ണൊരുമ്പിട്ടൊന്നും സംഭവിയ്ക്കുന്നില്ലേ? അതെന്താ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ? എത്ര ഗര്‍ഭഛിദ്രങ്ങളാണോരോ ദിവസം നമ്മുടെ നാട്ടില്‍ നടയ്ക്കുന്നത്, ഇതെന്താ പെണ്ണുങ്ങളുടെ വയറ് നിരത്തില്‍ വെച്ചിരിക്കുന്ന പോസ്റ്റ് ബോക്സോ, പോകുന്നവരും വരുന്നവരും നിക്ഷേപിയ്ക്കാന്‍ . എന്റെ പെങ്ങളെ പെണ്ണുരുണ്ടു പിരണ്ടു ബോധം ഇല്ലാതാവുമ്പോ ആണുങ്ങളാണ് കൂടെ ഉരുളുന്നത് എന്ന ബോധമില്ലേ ? പിന്നെ ആണുങ്ങളാണിതൊക്കെ ഉണ്ടാക്കുന്നതെന്ന വിലാപം. ഇനിയെന്നെ പെണ്‍ വിരോധിയെന്നല്ല എന്തു വിളിച്ചാലും എനിക്ക് പ്രശ്നമല്ല.

Mr. സംഭവം (ചുള്ളൻ) said...
This comment has been removed by the author.
Mr. സംഭവം (ചുള്ളൻ) said...

ഞാന്‍ വിചാരതിനോട് മര്യാദയോടു കൂടിയാണ് ഇത്രയും നേരം സംസാരിച്ചത് അത് എന്റെ സംസ്കാരം.. “താങ്കള്‍“ എന്ന് വിചാരത്തെ സംബോധന ചെയ്തപ്പോള്‍ “നി” എന്ന് എന്നെ തിരിച്ച് സംബോധന ചെയ്തപ്പോള്‍ തന്നെ നിങ്ങളുടെ സംസ്കാരം എകദേശം മനസിലായി.. സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് പല ദുരനുഭവങ്ങളും ഉണ്ടായിക്കാണാം.. നിങ്ങള്‍ ചിലപ്പൊ ചെയ്യുന്നത് ഭര്‍ത്താവുദ്യോഗസ്ഥമാകാം.. അതിന്റെ ഫ്രസ്ട്ട്രേഷന്‍ ഇവിടെ കാണിക്കണമെന്നില്ല.. നിങ്ങളുടെ ഒരു മറുപടിയും ഞാനൊ അപരിചിതയോ ചോദിച്ചതിനുള്ള ഉത്തര്‍മായി തോന്നിയില്ല.. എല്ലാത്തിലും ഒരു കോമ്പ്ലെക്സ് നിറഞ്ഞ ഒരുവന്റെ വഴക്കിടാനുള്ള ടെന്‍ഡന്‍സി ആണ് കാണുന്നത്.. പ്രായം കുറച്ചായില്ലെ..ആദ്യം ആളുകളോട് പെരുമാറാന്‍ പഠിക്കു സുഹ്രുത്തെ.. നിങ്ങള്‍ക്ക് വേറെ പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലായിരിക്കാം.. പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല.. അത് കൊണ്ട് നിങ്ങളോട് തര്‍ക്കിച്ച് സമയം കളയാന്‍ ഞാനില്ല..

വിചാരം said...

ചുള്ളാ ..
ഒന്നില്ലെങ്കില്‍ ആരോപണം പിന്‍‌വലിക്കുക അല്ലെങ്കില്‍ തെളീയിക്കുക . ചുമ്മാ എന്റെ മേക്കട്ട് കയറാതെ. കമന്റ് ഡിലീറ്റിയാല്‍ ഇവിടെ നിന്നില്ലാതാവും അത് മറുമൊഴിലങ്ങനെ തന്നെ കിടയ്ക്കും. ഞാന്‍ വഴക്കിന് വന്നൂന്നൊരു പ്രതീതി ഉണ്ടാക്കിയിരിക്കുന്നു. ആരാണ് വന്നതെന്ന് കമന്റുകള്‍ തെളിവാണ്.എന്നെ ചൊറിഞ്ഞവനെ ഞാന്‍ മാന്തിപൊളിയ്ക്കും അതാണെന്റെ ശൈലി.. നീ എന്നെഴുതിയാല്‍ തന്റെ ദേഹമാസകലം നീറുമെങ്കില്‍, മലയാള ഭാഷയില്‍ നിന്ന് നമ്മുക്ക് “നീ” എന്ന പദം ഒഴിവാക്കാന്‍ ഹര്‍ജി കൊടുക്കാം എന്താ അതുമതിയോ .

ചെലക്കാണ്ട് പോടാ said...

അപരിചിതേ

അന്ന് അറ്റയ്ക്ക് വന്നില്ലായിരുന്നെങ്കില്‍, അല്ലേല്‍ ഇറങ്ങുന്നതിന് മുമ്പ് ഒന്ന് വിളിച്ചിരുന്നെങ്കില്‍ ഇത് വല്ലതും സംഭവിക്കുമായിരുന്നോ.....

ഏത് പോസ്റ്റില്‍ പറഞ്ഞ് സംഭവങ്ങളല്ല ഇവിടുത്തെ വിചാരം-ചുള്ളന്‍ യുദ്ധം.....

ചെലക്കാണ്ട് പോടാ said...

ഇറങ്ങുന്നതിന് മുന്പ് അച്ഛനെ വിളിച്ചിരുന്നെങ്കില്‍...

അത് വിട്ടു പോയി.....

Mr. സംഭവം (ചുള്ളൻ) said...

ഹ ഹ.. കമന്റ് ഡിലീറ്റിയത് രണ്ട് അക്ഷര തെറ്റ് കണ്ടത് കൊണ്ടാ :P അതിപ്പൊ മറുമൊഴിയില്‍ വന്നാല്‍ എനിക്കെന്താ :P പിന്നെ താങ്കള്‍ പറഞ്ഞ ഒരു കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു..ആരാ മെക്കിട്ട് കേറുന്നതെന്ന് കമന്റുകള്‍ വായിച്ചാല്‍ മനസിലാകും :) ചൊറിയുമ്പൊ അറിയിക്കാം അപ്പൊ വന്ന് മാന്തി തന്നാല്‍ മതി :) കഷ്ട്ടം തന്നെ തങ്കളുടെ കാര്യം :P ഇനി ഒരു പ്രതികരണം പ്രതീക്ഷിച്ചുകൊണ്ട് മാന്തിപ്പൊളിക്കണ്ട :P നമോവാകം :)

വിചാരം said...

ചുള്ളന്‍
ആരോപണം ഉന്നയിച്ചാല്‍, അത് തെളീയിപ്പിക്കാനുള്ള ബാദ്ധ്യതയും ആരോപിയ്ക്കുന്ന വ്യക്തിയ്ക്കുണ്ട്, എന്ന സാമാന്യ മര്യാദ പാലിക്കണം. അല്ലാതെ ചുമ്മാ വീണയിടത്ത് കിടന്നുരുളാതെ.
പൊതുവെ ബ്ലോഗിനെ സംബന്ധിച്ച്, പോസ്റ്റിലെ വിഷയവുമായി ഒരല്പം തെറ്റി സഞ്ചരിക്കാറുണ്ട്, ഇവിടെ പോസ്റ്റിലെ വിഷയത്തോട്, സാമ്യത പുലര്‍ത്തുന്ന കാര്യം തന്നെയാ ഞാന്‍ പറഞ്ഞിട്ടുള്ളത്. അതിന് പോസ്റ്റെഴുതിയ വ്യക്തിയെ ആക്ഷേപിച്ചു എന്നൊക്കെ പറഞ്ഞ് , അതെന്താണന്ന് പറഞ്ഞപ്പോ, കുട്ടികുരങ്ങന്മാരെ പോലെ തലകുത്തനേയും വെലുങ്ങനേയും മറിയുന്ന അഭ്യാസം. രണ്ടാം തരം ആളുകള്‍ക്ക് ചേര്‍ന്നതാണ്.

അപരിചിത said...

'വിചാരം'

ഒന്നു നിര്‍ത്തുമോ ഈ അടി
നിങ്ങള്‍ ഇങ്ങനെ ആയാല്‍ ഇതു എവിടെ ചെന്നു നില്‍ക്കും



"രണ്ടാം തരം ആളുകള്‍ക്ക് ചേര്‍ന്നതാണ്."

stop these kinda languages here!

hw wud u feel if i come to ur blog n using such language on ur reader?

be nice!
"
എന്നെ ചൊറിഞ്ഞവനെ ഞാന്‍ മാന്തിപൊളിയ്ക്കും അതാണെന്റെ ശൈലി.. "

this is the way all are...even i cud talk like that...!


atleast show some respect to me as i am the owner here!



'വിചാരം'
be nice
xpecting a better U !

:)
no more fites plz!!

വിചാരം said...

atleast show some respect to me as i am the owner here! :)
ഓക്കെ :)

ചെലക്കാണ്ട് പോടാ said...

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാ.....

raadha said...

ഈശ്വരാ വൈകി എത്തിയതില്‍ സമാധാനം തോന്നുന്നു.
1 ഒന്നുമൊന്നും സംഭവിക്കാതെ dreamy തിരികെ എത്തിയതില്‍ സമാധാനം.. :D
2 പിന്നെ ഇവിടത്തെ അടിയും കഴിഞ്ഞല്ലോ :)
ഇനിയെങ്ങിലും നീ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒന്നും കാണിക്കരുത്. Be a she-cat and careful always.

Mr. സംഭവം (ചുള്ളൻ) said...

അപരിചിതെ നി ഇനി ബസ്സില്‍ പോയ അനുഭവം എഴുതു.. ഈ പോസ്റ്റ് ഞാന്‍ ലാലു മാമന് ഫോര്‍വര്‍ഡ് ചെയ്തിട്ടുണ്ട്.. ഉടനെ ഒരു മറുപടി പ്രതീക്ഷിക്കാം... നമ്മുക്കെല്ലാം റെഡി ആക്കാം :)

ചെലക്കാണ്ട് പോടാ said...

ലാലു മലയാളം പഠിച്ചാ...

അല്ല അപരിചിത പറഞ്ഞതൊക്കെ നീ കറക്ടായി ട്രാന്‍സലേറ്റ് ചെയ്തു എന്ന് വിശ്വസിക്കാന്‍ ലേശം ബുദ്ധിമുട്ടുണ്ട്... :D

അപരിചിത said...

@വിചാരം

:) ok ok



@raadha

ഇനി എന്തായാലും കാണിക്കില്ലാ
കേട്ടോ!!! :D

thanx for the visit and the comment


happy blogging!

അപരിചിത said...

ചെലക്കാണ്ടു പോടാ
ആ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചേ!!!

ചുള്ളാ
ബസ്സ്‌ ഇല്‍ പോയതു എഴുതണോ?
ലാലു 'അങ്കിള്‍' ന്നു forward ചെയ്തോ?
നന്നായി !!! ഇനി ഒരു മാറ്റമേ xpect ചെയ്യേണ്ടാ!!! rite?

ചെലക്കാണ്ടു പോടാ
translate ചെയ്യാന്‍ പാടാണോ?
entayalum he read all rite....

i think u too!!

:P

അരുന്ധതി said...

തനിച്ചുള്ള ദൂരയാത്രയില്‍ 'മൊബൈല്‍ ഫോണ്‍ അലര്‍ജി' അത്ര നല്ലതല്ല കേട്ടോ.

തിരുവനന്തപുരം- ഗുരുവായൂര്‍ എഗ്‌മൂര്‍ എക്സ്പ്രസ്സില്‍ നാലുകൊല്ലം യാത്ര ചെയ്തിട്ടുണ്ട്. രാത്രി 11 നായിരുന്നു തിരുവനന്തപുരത്ത് ട്രെയിന്‍ എത്തുന്നത്. ചിലപ്പോഴത് 12 നും 1:30 വരെ ആയിട്ടുണ്ട്. രാവിലെ 7 മണിക്ക് ഗുരുവായൂരിലെത്തും. ഞാനന്ന് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി. വാരാന്ത്യത്തില്‍ വീട്ടില്‍ വരുമ്പോള്‍ ആലുവ വരെ സഹപാഠികള്‍ ഉണ്ടാവും. ഗുരുവായൂരില്‍ ഇറങ്ങുന്നത് തനിച്ച്.

ഇവിടെ പറഞ്ഞ പോലെ പേടിപ്പിക്കുന്ന അന്തരീക്ഷങ്ങള്‍ ട്രെയിനില്‍ സാധാരണ കാണുമായിരുന്നു. എങ്കിലും ആ 'പേടി' മാറ്റി വെച്ചാല്‍ കുഴപ്പങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നീട് ആകെയുള്ള പേടി ഉറങ്ങുമ്പോള്‍ ബാഗ് മോഷണം പോവുമോ എന്നതു മാത്രമായി മാറി :) നൂറിലേറെ യാത്രകള്‍!

ഈ പോസ്റ്റില്‍ പറയുന്ന സംഭവത്തിലും 'പേടി' തനി വില്ലത്തി. ഇത് സത്യമാണെങ്കില്‍ മൊബൈല്‍ ഫോണ്‍ കരുതാത്തത് വലിയ മണ്ടത്തരവും

KRISHNANUNNI said...

സമൂഹത്തിന്റെ നെഞ്ചിലേയ്ക്കുതിർക്കുന്ന മുനയുള്ള ചോദ്യങ്ങൾ...

"നമ്മളുടെ" അമിത ഉപയോഗം ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു. ഞാൻ അല്ലേ ശരി ?

സാക്ഷരത നേടിയാൽ എഴുതാനും വായിക്കാനും ഉള്ള അറിവല്ലേ ആകൂ. പക്വത, സ്നേഹം, സാഹോദര്യം, സഹാനുഭൂതി എന്നിവ നേടാൻ എന്തേ ചെയ്യേണ്ടൂ?

അപരിചിത said...

@അരുന്ധതി
@ Siju Krishnan




വന്നതിലും ഈ പോസ്റ്റ്‌ വായിച്ച്‌ നിങ്ങളുടെ വിലപ്പെട്ട കമന്റ്‌ ഇട്ടതിലും ഒരുപാടു നന്ദി

അക്കേട്ടന്‍ said...

അപരിചിതക്ക് ...

മറ്റാരോ ചോദിച്ചത് പോലെ ഇത് 2008 ഇല്‍ തന്നെ നടന്നതാണോ എന്നാണു എനിക്ക് സംശയം. കാരണം ഒരു മൊബൈല്‍ ഫോണ്‍ ഇന്ന് അത്രയ്ക്ക് സാധാരണമാണ്. പിന്നെ അസമയത്ത് എത്തിച്ചേരുന്ന രീതിയില്‍ ഒരു തീരുമാനം എടുത്തത്‌ തന്നെ തെറ്റായിപോയില്ലേ? കാരണം സഹോദരിയുടെ സ്ഥാനത്ത് ഒരു പുരുഷന്‍ ആയിരുന്നെങ്കിലും "എന്നെ കണ്ടാല്‍ കിണ്ണം കട്ടപോലെ ഉണ്ടോ" എന്ന രീതിയില്‍ പെരുമാറിയാല്‍ (ഭയത്തോടും പരുങ്ങലോടും കൂടി) ഇതിലും വലിയ പ്രതികരണങ്ങള്‍ ഉണ്ടാവും. പിന്നെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് ഇവയെല്ലാം ഇരുട്ടി കഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളം ആണ് എന്ന് ഇത്ര കാലവും അറിയില്ല എന്നുണ്ടോ? ട്രെയിനില്‍ താങ്കള്‍ കണ്ട രീതിയിലുള്ള സ്ത്രീകള്‍ വിഹരിക്കുന്ന അത്തരം സമയങ്ങളില്‍ പതുങ്ങി പരുങ്ങി നില്‍ക്കുന്ന സഹോദരിയെ കണ്ടപ്പോള്‍ ആ സാഹചര്യം മുതലെടുക്കാമെന്ന് അത്തരം വില്ലന്‍ മാര്‍ കരുതിയിട്ടും ഉണ്ടാവും. ഒന്ന് ഞാന്‍ പറയാം, ഉള്ളില്‍ പേടി ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പ്രതികരിക്കുകയോ അല്ലെങ്കില്‍ പ്രതികരിക്കും എന്ന തോന്നല്‍ ഇത്തരക്കാരില്‍ ഉണ്ടാക്കുകയോ ചെയ്താല്‍ തന്നെ മുക്കാല്‍ ഭാഗം വില്ലന്‍ മാരും പിന്മാറും. പിന്നെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്ടരും പോലീസ് ഐഡ് പോസ്റ്റ് ഉം ഒന്നും ഇല്ലേ? ചുരുങ്ങിയ പക്ഷം അങ്ങോട്ട്‌ പോവാനെങ്കിലും ശ്രമിച്ചു കൂടായിരുന്നോ? അതും ചെയ്തില്ല, അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല. ആങ്ങള ആയിട്ട് ഞാന്‍ ആയിരുന്നു സ്റ്റേഷനില്‍ വന്നിരുന്നതെങ്കില്‍ ചെവി പൊന്നാക്കിയേനെ!!!!!!!

അക്കേട്ടന്‍ said...

അപരിചിതക്ക് ...

മറ്റാരോ ചോദിച്ചത് പോലെ ഇത് 2008 ഇല്‍ തന്നെ നടന്നതാണോ എന്നാണു എനിക്ക് സംശയം. കാരണം ഒരു മൊബൈല്‍ ഫോണ്‍ ഇന്ന് അത്രയ്ക്ക് സാധാരണമാണ്. പിന്നെ അസമയത്ത് എത്തിച്ചേരുന്ന രീതിയില്‍ ഒരു തീരുമാനം എടുത്തത്‌ തന്നെ തെറ്റായിപോയില്ലേ? കാരണം സഹോദരിയുടെ സ്ഥാനത്ത് ഒരു പുരുഷന്‍ ആയിരുന്നെങ്കിലും "എന്നെ കണ്ടാല്‍ കിണ്ണം കട്ടപോലെ ഉണ്ടോ" എന്ന രീതിയില്‍ പെരുമാറിയാല്‍ (ഭയത്തോടും പരുങ്ങലോടും കൂടി) ഇതിലും വലിയ പ്രതികരണങ്ങള്‍ ഉണ്ടാവും. പിന്നെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് ഇവയെല്ലാം ഇരുട്ടി കഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളം ആണ് എന്ന് ഇത്ര കാലവും അറിയില്ല എന്നുണ്ടോ? ട്രെയിനില്‍ താങ്കള്‍ കണ്ട രീതിയിലുള്ള സ്ത്രീകള്‍ വിഹരിക്കുന്ന അത്തരം സമയങ്ങളില്‍ പതുങ്ങി പരുങ്ങി നില്‍ക്കുന്ന സഹോദരിയെ കണ്ടപ്പോള്‍ ആ സാഹചര്യം മുതലെടുക്കാമെന്ന് അത്തരം വില്ലന്‍ മാര്‍ കരുതിയിട്ടും ഉണ്ടാവും. ഒന്ന് ഞാന്‍ പറയാം, ഉള്ളില്‍ പേടി ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഒന്ന് പ്രതികരിക്കുകയോ അല്ലെങ്കില്‍ പ്രതികരിക്കും എന്ന തോന്നല്‍ ഇത്തരക്കാരില്‍ ഉണ്ടാക്കുകയോ ചെയ്താല്‍ തന്നെ മുക്കാല്‍ ഭാഗം വില്ലന്‍ മാരും പിന്മാറും. പിന്നെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്ടരും പോലീസ് ഐഡ് പോസ്റ്റ് ഉം ഒന്നും ഇല്ലേ? ചുരുങ്ങിയ പക്ഷം അങ്ങോട്ട്‌ പോവാനെങ്കിലും ശ്രമിച്ചു കൂടായിരുന്നോ? അതും ചെയ്തില്ല, അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല. ആങ്ങള ആയിട്ട് ഞാന്‍ ആയിരുന്നു സ്റ്റേഷനില്‍ വന്നിരുന്നതെങ്കില്‍ ചെവി പൊന്നാക്കിയേനെ!!!!!!!

ശ്രീനാഥ്‌ | അഹം said...

രസകരമായ, അഹംഭാവമില്ലാത്ത എഴുത്ത്‌....