Sunday, July 13, 2008

അപരിചിത..!

എന്നും എല്ലാം ഒരു നിമിത്തം ആണു...കാലചക്രത്തിന്റെ മായുന്ന ഈ ഓര്‍മകളില്‍ ഞാനും നീയും എല്ലാം ഒരു നിമിത്തം ...കാലത്തിനും അതീതം ആണു ചിലപ്പോള്‍ ഈ നിമിത്തം...എന്നില്‍ നിന്നും അകന്ന ഒരോ ഓര്‍മകളും എവിടെയോ എന്നേ വിട്ടു അകലുകയാണു...! അതിതീവ്രമായ ഒരു നിമിത്തം ആണു നീ.. ഓര്‍മകള്‍ എന്നില്‍ നിന്നും അകലുമ്പോള്‍ ഞാന്‍ ഇവിടെ ഏകയാകുന്നു...!!!
ഓര്‍മകളാല്‍ തീര്‍ത്ത ഈ സ്വപ്നമാം തീരത്തേ ആരും അറിയാത്ത അപരിചിത~! ആരെയും അറിയാത്ത അപരിചിത ~!
ഒരുപാടു വ്യാഖ്യാനങ്ങളുമായി ഞാന്‍ തേടിയ സത്യമാണു നീ...മൗനനൊമ്പരങ്ങല്‍ അതിന്റെ ഈണങ്ങള്‍...ഞാന്‍ ഇനിയും കാത്തിരിക്കുന്നു ഈ അപരചിതമായ ഊടുവഴികളില്‍ അപരിചിതയായി... ~!!നിനക്കായി...!!
ഈ വഴിയില്‍ നിന്നേ കണ്ടിലെങ്കിലും ...ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം ആണു നീ...ഞാന്‍ കണ്ട മിഥ്യയും...!! അപരിചിതമായ എന്നിലേക്കു നിനക്കു സ്വാഗതം ...



3 comments:

Anonymous said...

cool illustration... serikkum oru budhijeevi touch undu..[;)]

അപരിചിത said...

:)

Calvin H said...

എല്ലാം നിന്റെ ഒരു തോന്നലാണ്. ;)