Saturday, February 14, 2009

നിനക്കായി മാത്രം ..


പുതപ്പിന്റെ ഇടയില്‍ നിന്നും എവിടുന്നൊ ഞാന്‍ കൈകള്‍ നീട്ടി തപ്പാന്‍ തുടങ്ങി ...ചിലച്ചു കൊണ്ടെ ഇരിക്കുന്ന മൊബൈല്‍ !!!അതെവിടെ?
പതുക്കെ തലയിണകള്‍കിടയിലൂടെ തല പൊക്കി ചുറ്റും നോക്കി...ചുറ്റും ഇരുട്ട്‌..മൊബൈല്‍ എപ്പൊഴോ ചിലപ്പു നിര്‍ത്തി വീണ്ടും അതിന്റെ നിദ്രയിലെക്കു പോയിരിക്കുന്നു...എന്തായാലും ഉണര്‍ന്നു അതുകൊണ്ട്‌ തന്നെ ആരാണു വിളിച്ചത്‌ എന്നു അറിയാന്‍ മൊബൈല്‍ തപ്പി പിടിച്ച്‌ കണ്ണുകള്‍ ചിമ്മി നോക്കി....
1 missed call
1 message received
മെസേജ്‌ തുറന്നു
മീര:എടീ ഹെല്‍പ്‌ ഹെല്‍പ്‌ !!

ഞാന്‍ ഉടനെ സമയം നോക്കി...6 മണി..ഇതെന്താ അതിരാവിലെ ഒരു HELP വിളി....ഞാന്‍ അങ്ങൊട്ടേക്കു വിളിച്ചു...
എന്തുവാടീ?

എടി നാളെ valentines day അല്ലെ എനിക്കു ഒരു ഗിഫ്റ്റ്‌ വാങ്ങണം പക്ഷെ ഞാന്‍ ഇന്നു വന്‍ busy നീ എനിക്കു ഗിഫ്റ്റ്‌ വാങ്ങി തരുമൊ?
ആദ്യം ഒന്നു പകച്ചു ഞാന്‍ എന്തു ഗിഫ്റ്റ്‌ വാങ്ങി കൊടുക്കാനോ?എനിക്കു ഇഷ്ടം ഉള്ള ഗിഫ്റ്റ്‌ വാങ്ങാന്‍ പോലും..ആ ആയിക്കൊട്ടെ ഞാന്‍ എനിക്കു തോന്നുന്നതു വാങ്ങി കൊടുക്കും.....
ഞാന്‍ എണീറ്റു അടുക്കളയില്‍ പോയി ഒരു കോഫി ഉണ്ടാക്കി...ഉള്ളില്‍ ഒരു ഉത്സാഹം തോന്നി ആദ്യമായി valentines dayക്കു ഞാന്‍ ഗിഫ്റ്റ്‌ വാങ്ങാന്‍ പോകുന്നു സ്വന്തമായിട്ടു അല്ലെങ്കിലും ....

ഞാന്‍ പകല്‍ മുഴുവനും ആലോചിക്കുകയായിരുന്നു എന്താണു ഈ വലെന്റിനെസ്‌ ഡേ...പ്രണയിക്കാനായി ഒരു ദിവസം?
പ്രണയം, തുടങ്ങുന്ന സമയത്തു നല്ല രസം ആണു...
അവന്റെ കണ്ണുകള്‍ തേടി ഉള്ള ഒരു തരം അലച്ചില്‍...
out of focuss തന്നെ ആകും പ്രണയത്തില്‍...ചുറ്റും അവനെ തന്നെ കാണും...ഒരു ഗാംഗില്‍ അവന്‍ നില്‍ക്കുമ്പോള്‍ അവനെ മാത്രമെ കാണുള്ളു...നിങ്ങളുടെ കൂട്ടുകാരി അടുത്തു നിന്നു ആ ഗാംഗില്‍ ഉള്ള വെറേ ആരെങ്കിലും പറ്റി പറയുന്നുണ്ടാകും എവിടേ കേള്‍ക്കാന്‍ ...
one way love ആകുമ്പോള്‍ അവന്‍ ഇങ്ങൊട്ടെക്കു വന്നു സംസരികുമ്പോഴാ ഏറ്റവും രസം...കണ്ണു അങ്ങോട്ടെക്കു focuss ചെയ്യാനെ പറ്റില്ല...കണ്ണുകളില്‍ നിന്നു എന്തെങ്കിലും അവന്‍ വായിച്ചു എടുത്താലൊ എന്നൊക്കെ ഒരു പേടി ആകെ ഒരു പരിഭ്രമം ആകും...
ഞാന്‍ ആലൊചന നിര്‍ത്തി online കയറി മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഒരു കൂട്ടുകാരി എനിക്കു crush calculator അയച്ചിരിക്കുന്നു...
ഞാന്‍ full name എഴുതി 3 secret crush names എഴുതി..അപ്പോള്‍ അതാ ഒരു മെസേജ്‌
Ooopss... You have been fooled! !!!!


The names of your secret loves you typed on the last page has been sent to: ^*^*^868@gmail.com
She or He knows all your secret-crushes now !!!!

ഭാഗ്യത്തിനു ഞാന്‍ പേരൊന്നും എഴുതിയില്ല..അല്ലെങ്കില്‍ കുളം ആയെനേ ..ഞാന്‍ ബുദ്ധിപൂര്‍വ്വം "xyz" എന്നു എഴുതി... പണ്ടു എനിക്കിതു കിട്ടിയപ്പോള്‍ ഞാന്‍ കാര്യമായി 1 പേരു 3 തവണ എഴുതി എന്നിട്ടു അവസാനം മെസേജ്‌ കണ്ടപ്പോള്‍ ഞെട്ടി ... ആ മെസേജ്‌ അതു അയച്ച കാലമാടനു തന്നെ ആണെല്ലൊ പോകുന്നെ എന്നു അലൊചിച്ചിട്ടു എന്റെ ഉറക്കം തന്നെ പോയിട്ടുണ്ട്‌

ഓണ്‍ലൈന്‍ ആയപ്പോള്‍ ആരോടെലും എന്തെങ്കിലും സംസാരിക്കണം എന്നു കരുതി ആരെയോ പ്രതീക്ഷിച്ച്‌ എന്ന പോളെ നോക്കി ഇരുന്നു ...പക്ഷേ ആരും ഇല്ലായിരുന്നു...കുറെ നേരം നോക്കി ഇരുന്നിട്ടു offline ആയി


പ്രണയം ഒരു വല്ലാത്ത സംഭവം തന്നെ ആണു...പലപ്പൊഴും പ്രണയം തുറന്നു പറയാന്‍ പറ്റാതേ പോകാറുണ്ട്‌ പലര്‍ക്കും...ഒരുപാടു പ്രണയം ഉള്ളില്‍ സൂക്ഷിക്കും എന്നാല്‍ ഒന്നും പുറത്ത പറയാത്തവര്‍ എത്രയോ പേര്‍ ....എനിക്കു ഒരു സുഹ്രുത്ത്‌ ഉണ്ട്‌ കെട്ടോ..അവനു ഒരു പെണ്‍ കൊച്ചിനോടു വന്‍ LOVE...അവന്‍ എന്നും അവള്‍ടെ കോളേജ്‌ ബസ്സിന്നു പിറകേ ബൈക്കില്‍ പോകും..അവള്‍ സ്റ്റോപ്‌ എത്തി റോഡ്‌ ക്രൊസ്സ്‌ ചെയ്തു ഗേറ്റ്‌ തുറന്നു അകത്തു കടക്കുന്നത്തും വരെ ബൈക്ക്‌ അവിടെ ഇടവഴിയില്‍ ചാരി വെച്ചു നോക്കി നില്‍ക്കും എന്നിട്ടു തിരികേ വരും...എന്നും അവന്‍ ഇതു ചെയ്യും...പ്രണയം തുറന്നു പറയാതെ, പക്ഷെ അവള്‍ക്കായി ഒരുപാടു പ്രണയം ഉള്ളിന്റെ ഉള്ളില്‍ സൂക്ഷിച്ചു കൊണ്ട്‌...ഇതിന്റെ logicഎനിക്ക്‌ പിടികിട്ടുന്നേ ഇല്ല....പ്രണയം തുറന്നു പറയാതെ ഇരുന്നിട്ടു എന്തു കാര്യമാ ?ഉള്ളതു അങ്ങു തുറന്നു പറയണം..വരുന്നതു വരുന്നിടത്തു വെച്ചു കാണാം...അങ്ങനെ പ്രണയം തുറന്നു പറയാത്തവര്‍ പ്രണയം തുറന്നു പറയുന്ന ദിവസം ആണോ ഈ valentines day?


ചില്ലപ്പോള്‍ പ്രണയം എത്ര തുറന്നു പറഞ്ഞാലും അതു ആരും കേള്‍ക്കാതേ പോകും, കേള്‍ക്കാത്ത പോലെ അഭിനയിച്ചു ദൂരേ ഓടി മറയും...ഒരു തരം ഓളിച്ചൊട്ടം...നിന്നേ സ്നേഹിച്ച കുറ്റത്തിനു എന്തിനു ഇങ്ങനെ വേദനിപ്പിക്കുന്നു?ഞാന്‍ വൈകുന്നെരം ഒരു അഞ്ചു മണി ആയപ്പോള്‍ പുറപ്പെട്ടു...valentine day ഗിഫ്റ്റ്‌ വാങ്ങാന്‍ എന്റെ കൂട്ടുകാരിക്കു...ഭയെങ്കര ഒരു ത്രില്ലില്‍ ആയിരുന്നു...എന്തു വാങ്ങണം എന്ന ചിന്ത ആയിരുന്നു മുഴുവനും...മിക്ക കടകളിലും പതിവിലും തിരക്കു ഉണ്ടായിരുന്നു.....


അങ്ങനെ ഞാനും സാമാന്യം തിരക്കുള്ള ഒരു കടയില്‍ കയറി... നല്ല തിരക്കു ,എല്ലാവരും ഗിഫ്റ്റ്‌ ഒക്കെ വാങ്ങുന്ന തിരക്കില്‍ .....ആ തിരക്കു കണ്ടപ്പോള്‍ ഞാന്‍ അലൊചിച്ചു ഈ സിറ്റിയില്‍ എല്ലാവരും പ്രണയിക്കുന്നവര്‍ ആണെന്നു....

വലെന്റിനെ സ്പെഷല്‍ ഗിഫ്റ്റ്‌ ഒക്കെ ഉണ്ടയിരുന്നു അതൊക്കെ ഒരുതരം ആര്‍ഭാടം എന്ന പോലെ തോന്നി nasty pinky-red things at high prices...ഞാന്‍ ചുറ്റും നോക്കി ചിലര്‍ വലിയ കാര്‍ഡ്‌ വാങ്ങുനതു കണ്ടു ഒരു പെണ്ണു വലിയ ഒരു കാര്‍ഡ്‌ പൊക്കി നടക്കുന്നതു കണ്ടു...എന്തിനാ ഇപ്പോള്‍ ഇത്ര വലിയ ഗിഫ്റ്റ്‌ ഒക്കെ...പ്രണയം കാര്‍ഡ്‌ ന്റെ size ഇല്‍ ആണോ...
ചിലര്‍ chocolates വാങ്ങുന്നു...വിലപിടിച്ച watch..ചിലര്‍ക്കു വാങ്ങിയിട്ടും വാങ്ങിയിട്ടും മതിയാകാത്തതു പോലെ
ഏതിനും കാര്‍ഡ്‌ എന്ന ഒരു ശീലം ആയതു കൊണ്ട്‌ ഞാന്‍ കാര്‍ഡ്‌ സെക്ഷനിലെക്കു പോയി...
ഞാന്‍ ഓരൊ കാര്‍ഡ്‌ അയി എടുത്തു വായിക്ക്മ്പോല്‍ ആലൊച്ചികുകയായിരുന്നു..എന്താണു ഈ പ്രണയം....

പ്രണയം എന്നാല്‍ ഈ കാര്‍ഡ്‌ അല്ല വിലയേറിയ സമ്മാനപൊതികള്‍ അല്ല...
പ്രണയം എന്നാല്‍ ഒരു തരം അതിരുകവിഞ്ഞ ഇഷ്ടം ആണു ...
പരസ്പരം ഉള്ള വിശ്വാസം ആണു
ഒരു കാത്തിരുപ്പാണ്‌...
എന്നെങ്കിലും ഒരിക്കല്‍ എനിക്കായി വരുമെന്നു തികച്ചും ഉറപ്പുള്ള ഒരു കാത്തിരുപ്പ്‌

ഞാന്‍ ചുറ്റും നോക്കി സ്കൂളില്‍ പഠിക്കുന്ന പിള്ളെരും ഉണ്ട്‌ സമ്മാനപൊതികള്‍ വാങ്ങികൂട്ടാന്‍ കുറച്ചു നേരം അവരെ ഒക്കേ വായിനോക്കി നിന്നു എനിക്കു പിന്നേ എന്ത വാങ്ങണ്ടേ എന്നു ആകെ ഒരു confusion ആയി ഞാന്‍ മീരയേ വിളിച്ചു നോക്കി അവള്‍ക്കു എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നറിയാന്‍...രക്ഷ ഇല്ലാ...switched off..ഞാന്‍ പിന്നെയും കാര്‍ഡിനായി തിരച്ചില്‍ തുടര്‍ന്നു അവസാനം ഒരു കാര്‍ഡ്‌ ഞാന്‍ എടുത്തു..സിമ്പിള്‍ എന്നു തോന്നി എന്നാല്‍ നല്ലതും
ഒരു plain white കാര്‍ഡ്‌ അതില്‍ ചുവന്ന അക്ഷരങ്ങളില്‍ to my valentine...അകത്തു ഒരു ചുമന്ന റോസാപ്പൂവിന്റെ പടവും
to my valentine with love എന്ന വാചകങ്ങളും....

പിന്നെയും എന്താണു വാങ്ങേണ്ടെ എന്നു ശെരിക്കും എനിക്കറിയില്ല..ഈ ഒരു ചെരിയ കാര്‍ഡ്‌ വാങ്ങാന്‍ തന്നെ 1 മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ എടുത്തു....
ഞാന്‍ അവിടുന്നു ഇറങ്ങി...ബസ്സ്‌ സ്റ്റോപിലെക്കു നടന്നു...ബസ്‌ സ്റ്റൊപ്പിന്റെ sideല്‍ ആയി ഒരു പൂ കട അവിടെ ഇഷ്ടം പോലെ ചുവന്ന റോസാപൂക്കള്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്നു...ഞാന്‍ പോയി അതില്‍ ഒരു bunch വാങ്ങി...ഒന്നു മണത്തു നോക്കി നല്ല പനിനീര്‍പ്പൂവിന്റെ മണം...ഇനി ഇതൊക്കെ തന്നെ ആണൊ വാങ്ങെണ്ടേ?അതൊ വില കൂടിയ എന്തെങ്കിലും ഒക്കെ ആയിരുന്നോ?എന്തായാലും എനിക്കിഷ്ടമുള്ളതു വാങ്ങാന്‍ അല്ലെ പറഞ്ഞെ....എനിക്കിതൊക്കെയാണു ഇഷ്ടം വാങ്ങി കൊടുക്കാന്‍...
ഞാന്‍ വീട്ടില്‍ എത്തുന്നതിനു തൊട്ടുമുമ്പു അവള്‍ എന്നെ വിളിച്ചു
അവളുടെ വീട്ടിലെക്കു ഒന്നു ഇറങ്ങാന്‍ ...ഞാന്‍ ഒരു ഓട്ടോ പിടിച്ചു അങ്ങൊട്ടെക്കു പോയി...കൈയോടെ ഇതു അവളെ ഏല്‍പ്പിക്കണം ഇനി ഇപ്പൊ ഞാന്‍ വെച്ചിട്ടു പൂ എങ്ങാനും വാടി പോയാലോ...

വാതില്‍ തുറന്നു അകത്തേക്കു കടന്നു....അടുകളയില്‍ നിന്നും തട്ടും മുട്ടും ഒക്കെ കെട്ടതു കൊണ്ട്‌ അങ്ങൊട്ടെക്കു വിട്ടു...പിന്നേ അവളെ പുരാണം complete പറഞ്ഞു കേള്‍പ്പിച്ചു...എന്നിട്ടു അവള്‍ക്കു ഗിഫ്റ്റ്‌ കൊടുത്തു
"ഇതെന്തിനാ എനിക്കു?"അവളുടെ മുഖത്തു അത്ഭുതം
നീ അല്ലെ വാങ്ങാന്‍ പറഞ്ഞെ?
അവള്‍ടേ വൃത്തികെട്ട ചിരി കണ്ടപ്പോള്‍ എനിക്കു കാര്യം മനസിലായി
"ഒന്നു തിരിഞ്ഞു നോക്കിയേ"
ആ ശബ്ദം കേട്ടതും എനിക്കു തോന്നി ഞാന്‍ ഈ ലോകത്തില്‍ നിന്നും ഉടലോടെ സ്വര്‍ഗത്തില്‍ എത്തി എന്നു....
തിരിഞ്ഞു നോക്കിയതും ഞാന്‍ കണ്ടു... നന്ദന്‍
എപ്പോഴോ തുടങ്ങിയ ഒരു പ്രണയം...എന്റെ മാത്രം ഒരു നിശബ്ദ പ്രണയം...എപ്പൊഴോ ഒരിക്കല്‍ മീരയൊടു ഞാന്‍ പറഞ്ഞിട്ടുണ്ട്‌ നന്ദനേ പറ്റി....പക്ഷെ അതു ഇങ്ങനെ വന്നെത്തും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല...
ഞാന്‍ വാങ്ങിയ valentine ഗിഫ്റ്റ്‌ ഒരു ചിരിയൊടെ അവന്‍ നോക്കി...നന്ദനു അതു ഇഷ്ടപെട്ടു... എനിക്കറിയാം ... ;)

എങ്ങനെ ഉണ്ട്‌ പ്ലാന്‍ എന്നു ആദിത്യ വന്നു ചോദിച്ചപ്പോല്‍ എനിക്ക്‌ മനസ്സിലായി മീരയുടെയും ആദിയുടെയും ശ്രമം ആണു അതെന്നു..അങ്ങനെ നമ്മള്‍ നാലു പേരും കൂടി ആ സായഹ്നം ആഘോഷിച്ചു...
.അന്നു വൈകുന്നെരം നന്ദന്റെ കൈകളും പിടിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു...ഇതാണു പ്രണയം...
*^*^*^*^*^*^*^*^*^*^^*^*^*^*^*^*

എന്റെ കണ്ണുകള്‍ നിന്നേ ആയിരുന്നു തേടിയിരുന്നതു
തിങ്ങി നിറഞ്ഞ ക്യാമ്പസ്‌ വരാന്തകളില്‍
ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍..ഞാന്‍ ആരെയോ തേടിയിരുന്നു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
എനിക്കു പ്രണയിക്കണം
പ്രണയതിന്റെ എല്ലാ അര്‍ത്ഥവും ഉള്‍കൊണ്ടു തന്നെ

ഒരാളെ ജീവനെക്കാള്‍ സ്നേഹിക്കാന്‍ ജീവന്‍ തന്നെ കൊടുക്കാന്‍
കണ്ണും പൂട്ടി വിശ്വസിക്കാന്‍ എനിക്കു പ്രണയിക്കണം....
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കിടാന്‍
ദുഖങ്ങളില്‍ താങ്ങായി നില്‍ക്കാന്‍
നിന്റെ തമാശകളില്‍ ഉറക്കെ ചിരിക്കാന്‍ നിന്റെ ദുഖങ്ങളില്‍ ഒന്നു കരയാന്‍
നീ ഒഴിഞ്ഞു പോകുമ്പോഴും എന്നിലെക്കു തന്നെ ചേര്‍ത്തു പിടിച്ചു നിര്‍ത്താനും എനിക്കു പ്രണയിക്കണം
എന്നും കണ്ണോടു കണ്ണു നോക്കി ഇരിക്കാനും
ഒന്നിച്ചിരുന്നു ഒരു ചൂടു കപ്പ്‌ കാപ്പി അസ്വദിച്ചു കൊണ്ട്‌ നിര്‍ത്താതെ സംസാരിക്കാനും
മഴയത്തു ഒന്നിച്ചു നനയാനും
വെയിലത്തു ചിത്രശലഭങ്ങളെ പോലെ പറക്കാനും
ലോകം മുഴുവനും ചുറ്റി അടിക്കാനും
എന്നെന്നും ഓര്‍മ്മിക്കാന്‍
മറവിയുടെ അദ്ധ്യായങ്ങളില്‍ ഒരിക്കലും മറയാതേ ഇരിക്കാന്‍ എനിക്കു പ്രണയിക്കണം


പ്രണയത്തിന്റെ ഭാഷയില്‍ നിനക്കായി മാത്രം ഞാന്‍ എഴുതുന്ന ഒരു പ്രണയലേഖനം


^~*happy valentines day *~^ :D

34 comments:

അപരിചിത said...

^~*happy valentines day *~^
:D

സെറിന്‍ said...

എന്റെ ഒരു സുഹൃത്ത്‌ പറയാറുല്ല വാകുകളാണോര്‍മ്മ വരുന്നത്‌...
" പ്രണയം ദുഖാമാാണുണ്ണി..ഭ്രാന്തല്ലോ സുഖപ്രദം"... തമാശ്യായ്‌ പറഞ്ഞതാണെങ്കിലും അതിന്റെ പിന്നില്‍ ഇത്തിരി വേദനയുണ്ടായിരുന്നു...

പോസ്റ്റ്‌ നന്നായി... വേറേ ഒരു ലോകത്ത്‌ കൂടി നടന്ന് പോയ ഒരു അനുഭവം....വരികളില്‍ ഒരു 'സ്വപനനയന' സ്പര്‍ശമുണ്ടായിരുന്നു....

sErEnE

Tintu | തിന്റു said...

വായിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു.. ഒരു സ്വപ്നം കണ്ടതു പോലെ തോന്നി... പിന്നെ crash calculator.... No comments!!! ഹാ...

അവസാനത്തെ വരികള്‍... എന്തു പറയാന്‍... too good...

ഓരോ പോസ്റ്റുകളും എഴുത്ത്കാരിയുടെ ആവിശ്കാര സ്വാതന്ത്ര്യം ആയതു കൊണ്ട്‌ ഞാന്‍ ക്ഷമിക്കുന്നു x-(

Gal.... Keep Blogging

Tin2

..:: അച്ചായന്‍ ::.. said...

സെറിന്‍ പറഞ്ഞ പോലെ അല്ല , അത് ഇങ്ങനെ ആണ് " പ്രേമം ദുഖമാണ് ഉണ്ണി .. വാറ്റ്‌അല്ലോ സുഖപ്രദം " ... ഇങ്ങനെ ആണ് അതിന്റെ ഒര്‍ജിനല്‍ വെര്‍ഷന്‍ ...:D

പിന്നെ ഇതു കഥ ആണോ ഒര്‍ജിനല്‍ ആണോ ... 2 ആയാലും കൊള്ളാം ... കാല്‍ക്കുലേറ്റര്‍ പണി പണ്ടു ഞാനും കൊടുത്തിരിന്നു ... പണി ഇല്ലത്തവര്‍ക്കിട്ടു ഒരു പണി പണിയണ്ടേ ... എന്തായാലും അതിന്റെ പേരില്‍ എങ്കിലും ഒരു പ്രേമം നടന്നല്ലോ ഭാഗ്യം :D

ps : ഇവിടെ ആദ്യം വീണ്ടും വരാം

അഗ്നി said...

പ്രണയത്തിനു ,സ്നേഹത്തിന് കാലരേഖകൾ നിയന്ത്രണം തീർക്കാതിരിക്കട്ടെ....
അനന്തമായി ഒഴുകട്ടെ ...........
ആൽക്കൂട്ടത്തിലായും തനിച്ചായും.......
വില്പനച്ചരക്കാകുന്ന പ്രണയത്തെ ആർക്കു വേണം
മാംസ നിബദ്ധമല്ല രാഗം

ക്രഷ് കാൽക്കുലേറ്റർ ഫോർവേഡ് ചെയ്യാമോ
sanamsanana@yahoo.com

ശ്രീഹരി::Sreehari said...

വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ച് വന്ന പോസ്റ്റുകളില്‍ ഏറ്റവും മികച്ചത് ഇതാണ് അപരിചിത... ഹൃദയത്തെ തൊടുന്ന വാക്കുകള്‍...

ഇതു കഥയല്ല അനുഭവമാണെന്ന് എഴുത്ത് പറയുന്നു....
ഒരു സിനിമാറ്റിക് ക്ലൈമാക്സ് ജീവിതത്തിലും സംഭവിക്കുമല്ലേ...

ചിലതൊക്കെ ഓര്‍ത്തു പോയി....

ഓടോ ൧:- ഒരാള്‍ പച്ചയില്‍ നിന്നും മഞ്ഞ ആകുന്നതും പിന്നേ ചുമപ്പു അകുന്നതും status മാറ്റുന്നതും ഒക്കെ
നോക്കിയിരിക്കുന്ന ഒരു friend എനിക്കും ഉണ്ട്.... പക്ഷേ അതു താന്‍ ഉദ്ദേശിച്ച ആളേ അല്ല.. ഞാന്‍ ഓടീ :D

navami said...

the best valentines day story!!luved it!nice writing n gud presentation......nyways happy valentines day!

Chullan said...
This comment has been removed by the author.
Chullan said...

അങ്ങനെ അതും പോയി ..

നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം .
അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.

അവിടെ വച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും...

ഈ ഡയലോഗ് എത്ര ദിവസമെടുത്തണെന്നൊ ഞാന്‍ കാണാതെ പഠിച്ചത് .. ഇപ്പൊ മുന്തിരീം ഇല്ലാ തക്കാളീം ഇല്ല.. :(

jokes apart...

പോസ്റ്റ് വല്ലാണ്ട് ഇഷ്ടപ്പെട്ടു .. അന്യായ ഫീലിംഗ് .. ആശംസകള്‍ പോസ്റ്റിനും .. പ്രണയത്തിനും ... :)

******************
ആ ഹലോ എന്തൊക്കെയുണ്ട് എത്രകാലമായി കണ്ടിട്ട്.. ഒരുപാടു നാളായി കുട്ടിയോട് ഒരു കാര്യം പറയണമെന്ന് ആലോചിക്കുവായിരുന്നു ...

നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍....

;)

ശ്രീഹരി::Sreehari said...

എന്നാലും ചുള്ളാ വാലന്റൈന്‍സ് ദിനത്തില്‍ തന്നെ ഇതു കേള്‍ക്കേണ്ടി വന്നല്ലോ...

ഇനി സോളമന്റെ സോംഗ് പാടേണ്ട സ്ഥലത്ത് ഗ്ലൂമി സണ്‍‌ഡേ പാടാം.... ;)

വികടശിരോമണി said...

വായനാക്ഷമമായ എഴുത്ത്.ഒരു തനിമയുണ്ട്.അതിന്റെയാണ് ആ ഭംഗി.
ആശംസകൾ,ഇനിയുമെഴുതൂ.

PIN said...

സ്വപ്നനയനേ,

വരികളിൽ പ്രണയം തുള്ളി തുള്ളുമ്പുന്നുണ്ട്‌... അത്‌ ജീവിതത്തിൽ ഉടനീളം തുടരട്ടെ എന്നാശംസിക്കുന്നു..

Rare Rose said...

സ്വപ്നക്കുട്ടീ..,ആഹാ..എനിക്കു‍ പറയാന്‍ വാക്കുകളില്ലാ ട്ടോ..സുന്ദരായി സ്വപ്നം പോലെ എന്നെ കൊണ്ടു പോയി ഈ എഴുത്തു...പിന്നെ ക്രഷ് കാല്‍കുലേറ്റര്‍ ഒരു പാരയായി അവിടേം കറങ്ങിനടപ്പുണ്ടല്ലേ..;).എന്റെ കൂട്ടുകാരിക്കു അതു വഴി അബദ്ധം പറ്റിയതു നേരത്തെ അറിഞ്ഞതോണ്ടു ആ കാല്‍കുലേറ്ററിന്റെ കുരുത്തക്കേടില്‍ നിന്നു രക്ഷപ്പെടാന്‍ എനിക്കു പറ്റി...:)
ഇതൊക്കെ കൂടി വായിച്ചപ്പോള്‍ തോന്നുന്നു പ്രണയ ദിനത്തിനു സമ്മാനിക്കാനിതിലും നല്ലൊരു പോസ്റ്റ് വേറൊന്നില്ലെന്നു...:)

സംഗതി സത്യാണെങ്കില്‍ ഈ മനോഹര പ്രണയം പൂത്തും തളിര്‍ത്തും മുന്നോട്ടു പോവാന്‍ എല്ലാ ആശംസകളും ട്ടോ...:)

നാടകക്കാരന്‍ said...

ഏതായാലും നാടകക്കാരന്റെ കാമുകിമാരുടെ കൂട്ടത്തില്‍ അല്ല എന്നു മനസ്സിലായി (നടകാ‍ക്കരന്റെ പ്രണയം എന്ന പോസ്റ്റ് കാണുക)...കണ്ണൂം പൂട്ടി വിശ്വസിക്കാന്‍ ഒരാള്‍ ...അതൊക്കെ തന്നെയായിരുന്നു നാടകക്കാരന്റെ സ്വപ്നവും ...അങ്ങീനെ കണ്ണൂം പൂട്ടീ വിശ്വസിച്ചതു കൊണ്ട് അവരെല്ലം എന്റെ വിശ്വാസത്തെ ചൂഷണം ചെയ്യുകയായിരുന്നു..നിമിഷങ്ങളുടെ ഓരോ ചുടു നിശ്വാസങ്ങളും അവളുമാര്‍ക്കു വേണ്ടീ മാറ്റി വെച്ച നാടകാരന്‍ പ്രണയലോകത്തിലെ കോമാളിയെപ്പോലെ ഇന്നും അലയുകയാണ് നല്ല പ്രണയം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അസൂയയാണ് ...ഒരായിരം ആശംസകള്‍ നേരുന്നു

mayilppeeli said...

ഹായ്‌ ഡ്രീംസ്‌, കുറെയായല്ലോ ഇവിടൊക്കെ കണ്ടിട്ട്‌....എവിടെയായിരുന്നു........

പ്രണയത്തേപറ്റിയെഴുതിയ ഈ പോസ്റ്റ്‌ വളരെ നന്നായിരുന്നു......
പ്രണയവും പ്രണയ നൈരാശ്യവുമൊക്കെയൊരു തുടര്‍ക്കഥയാണെങ്കിലും ആരും പ്രണിയ്ക്കാതിരിയ്ക്കുന്നില്ല.....പ്രണയിച്ചിട്ടു സങ്കടപ്പെടാനും തയ്യാറാണ്‌...എങ്കിലും പ്രണിയിയ്ക്കാതിരിയ്ക്കാനാവില്ല...

ആശംസകള്‍.....

ചെലക്കാണ്ട് പോടാ said...

നൈസ്..

...പകല്‍കിനാവന്‍...daYdreamEr... said...

തികച്ചും അപരിചിതമായ ഈ പ്രണയ കാഴ്ചകള്‍ നന്നായിരിക്കുന്നു...!!

ധൂമകേതു said...

പ്റണയത്തിന്‍റെ വിവിധ ഭാവങ്ങള്‍ മനോഹരമായി കോറിയിട്ടിരിക്കുന്നതില്‍ അഭിനന്ദനങ്ങള്‍... മനസ്സിന്‍റെ ഉള്ളറകളിലെവിടെയോ ഇടയ്ക്കിടെ താലോലിക്കുവാനായി സൂക്ഷിച്ചിരിക്കുന്ന നിശബ്ദ പ്റണയം, ഊഷ്മളമായ സൌഹൃദങ്ങളുടെ സഹയാത്താല്‍ പ്റണയസാഫല്യത്തിന്‍റെ വിഹായസ്സിലേക്കുള്ള പറന്നുയരല്‍.. എല്ലാം വളരെ മനോഹരം. മീരയേയും ആദിയേയും പോലെയുള്ള മനസ്സിനെ അറിയുന്ന സൌഹൃദങ്ങള്‍ എനിക്കും ഉണ്ടായിരുന്നെങ്കില്‍...

ആചാര്യന്‍... said...

:)

Anonymous said...

Its really good

Blogger
www.pscoldquestions.blogspot.com
www.mangroveskerala.blogspot.com

അപരിചിത said...

@സെറിന്‍
" പ്രണയം ദുഖാമാാണുണ്ണി..ഭ്രാന്തല്ലോ സുഖപ്രദം".
pranayam oru branch of praanthu aanu...heheeh...!!

thanx for the comment serene...
വരികളില്‍ ഒരു 'സ്വപനനയന' സ്പര്‍ശമുണ്ടായിരുന്നു...
istapettello !! santhosham :)
iniyum varane
;)

@Tintu | തിന്റു
crush calculator vechu njan calculate cheythu nokki... :P..ini melal aa vazhi kandu pokaruthu ;)

post istapetto?thanx undu ketto ;)

@..:: അച്ചായന്‍ ::..
" പ്രേമം ദുഖമാണ് ഉണ്ണി .. വാറ്റ്‌അല്ലോ സുഖപ്രദം " ..hehehe athu kollalo

athe original aa..njan ezhuthiya katha...no copy :P hehhe...
crush calcu try cheyyu...nanayirikkum ..!!

iniyum varika !! :)
vannathilum comment adichathilum santhosham


@അഗ്നി

വില്പനച്ചരക്കാകുന്ന പ്രണയത്തെ ആർക്കു വേണം
മാംസ നിബദ്ധമല്ല രാഗം...true!!

crush calcu udane thanne forward cheyunnathakum... :)

അപരിചിത said...

@ശ്രീഹരി::Sreehari

heheh..am so happy...1st para enikangottu istapettu...thanx undu ketto :)

cinemativ climax jeevithathil sambavikilla..athu kondu thanne ithu anubhavam all verum kathayaanu

:|
off topic....ho onnum parayandanne...chila bheesanikal karanam njan athu mukki...secret aanu ketto...shhh ... ;)


@navami
ohhh...thanku so much dear!!
:*

@chullan
angane aethum poyi?

ohh kanda film lae dialogue um kanathe padichu nadakuva...nanayirikunnu !!! :P

post istapettello..samadanamaayi...!

*************************
allo allo athe athe orpaadu aayi kandittu
namukk ennu udesichathu...matte padayum ulpedumo?kalyani pankajakshi annamma ponnamma leela mary etc etc...???
ellarem kootikko...!!!

hahahah :D

@ശ്രീഹരി::Sreehari

heheheh...!!
venda venda...namukk manjariyute etenkilum oru pattu kaelkkaam...enthe?

:P

@വികടശിരോമണി

:)
thanx for the comment...iniyum varika...maximum bhangi akaan nokkiyitund
:)

@PIN

hallo !

varikalil mathram...thulli thulumpatte...!!


:)
thanx for the comment !!@Rare Rose
ithoru pranaya samamnam thanne aanu..pakse....!!!

sangathi sathyam alla...heheheh !!
enenkilum sathyamakum aayirikkum..ennu njan viswasikunnu...ithu kathaya..verum oru katha!!

rose nte V day post um kalakki..hahah!! nammal ethandu ore samayathu ore subjects aa ezhuthunne... :P...same wavelength ...heheheh...!

-keep in touch-

@നാടകക്കാരന്‍
കണ്ണൂം പൂട്ടി വിശ്വസിക്കാന്‍ ഒരാള്‍ ...
hw dreamy alle?ithokke oru swapnam alle...nammale polullavarde oru viswasam alle...namute kochu jeevithathile chila viswasangal...namle jeevipikunna swapnangal...!!!
it happens....pranayichu fake ayullor poyi athinu engane komali akum?angane onnum illa....nalla manasullavar pranayichu konte irrikum athmaarthamaayi.... ;)

@mayilppeeli

allo....sukham anello alle?njan ivdokke thanne undu....

njan aa vazhi okke sthiram karangi nadappund
:)
post idaan visayam kidttunilla ennae...visaya daridrayam...recession enneyum badikunnu ennu thonnunnu....

comment adichathil thanx
-keep in touch -

@ചെലക്കാണ്ട് പോടാ
:)
vannathil santhosham


@...പകല്‍കിനാവന്‍...daYdreamER

:)
thanx for the comment
thikachchum aparichitham?
;)

@ധൂമകേതു
athe nisshabda pranayam.....
njanum alochikarunt anganathe suhruthukal undayirunenkil ennu....

;)
vannathilum commentiyathilum thanx

:)
nalla oru pranayam thanne undakum...!! :)

@ആചാര്യന്‍...
:)
:(

@anonymous
:)

ശ്രീഹരി::Sreehari said...

I liked the song tere naina very much.......... adyam aayi kelkkunne ivide ya... danx... :)

സായന്തനം said...

പ്രണയം മനോഹരം...

ThE DiSSpASSioNAtE ObSErVEr said...

sorry tto...njan sradhichilla ee 'ninakkayi maathram' repeat cheyynnath...ippo ente post inu veroru peru aalochichittu onnum kittunnum illa

pinne...valare valare nannayirikkunnu...ithuvare ingane oru anubhavam illenkil ini undaavatte ennu aasamsikkunnu...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അവസാനം വാതിലുകളും ജനലുകളും തുറന്നല്ലേ... നല്ലത്... ഈ വാലന്റൈന്‍സ് ഡേക്ക് ബാങ്ക്ലൂരില്‍ ഓഫ്ഫറുണ്ടായിരുന്നു .. ഫ്രീ കല്ല്യാണം. അവസാന നിമിഷം അവരതുപിന്‍വലിച്ചെങ്കിലും എന്റെ സുഹൃത്തുക്കള്‍ അന്നു പുറത്തിറങ്ങിയത് അവള്ക്കു സിന്ദൂരം തൊടുവിച്ചാണ്‌ അതൊരു ബെറ്റര്‍ വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആയിരുന്നുന്നാ എനിക്കു തോന്നിയത്... ഒരു സിംബോളിക് ഗിഫ്റ്റ്....

Anoop said...

The post is good..
Especially the ending..hehe..

Well..if you are sitting in Gtalk without anyone to chat..
Don't worry, am here
taichichuaan@gmail.com
[:D]

Jokes apart..its a nice post.Your language is simple,n that makes the communication more effective

Cheers Amigo
Belated valentine day wishes

സഹജീവനം said...

പ്രണയത്തെ പറ്റി, ഒരുപക്ഷെ, ഒരു പുതിയ വീക്ഷണം.
http://sahajeevanam.blogspot.com/

Vishnu J S said...

this is ur best story till now.
plz avoid usin unwanted eng terms in ur malayalam story.otherwise its good

smitha adharsh said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..ഈ വാലന്റൈന്‍സ്‌ ഡേ എന്ന് കേട്ടാല്‍..എനിക്കാകെ ഒരു "ഇത്" ആണ്...ഇപ്പൊ,ആകെ ഒരു സങ്കടം.....കോളേജ് പ്രായം കഴിഞ്ഞതില്‍....
കല്യാണം കഴിഞ്ഞു,പ്രാരാബ്ധം ആയപ്പോഴാ അതിന്റെ ഒക്കെ ഒരു വില മനസ്സിലാവുന്നത്.
ഇക്കൊല്ലം,വാലന്റൈന്‍സ്‌ ഡേ ആണ് എന്ന് ആദര്ഷിനോട് ഒരു മാസം മുന്നേ കൂട്ടി പറഞ്ഞു വച്ചു....,എന്തെങ്കിലും ഗിഫ്റ്റ് കിട്ടിയാലോ എന്നുള്ള ആര്‍ത്തി കൊണ്ട്..ഞാന്‍ ഒരു പെണ്ണല്ലേ...ഒരു പൊട്ടോ,ചാന്തോ,കണ്മഷിയോ,വളയോ ഒക്കെ ഗിഫ്റ്റ് ആയി കിട്ടുന്നത് സ്വപ്നം കാണുന്നത് ഒരു തെറ്റാണോ? മൂപ്പര് അത് ഓര്‍ത്തില്ലെന്ന് മാത്രമല്ല, മുടി കെട്ടാന്‍ ഒരു കഷ്ണം റിബ്ബണ്‍ വാങ്ങി തന്നില്ലെന്നതോ പോട്ടെ...ഞാന്‍ വാങ്ങി ക്കൊടുത്ത ടി-ഷര്‍ട്ട്‌ ഒരു നാണോം ഇല്ലാതെ ഇട്ടു നടക്കുകേം ചെയ്തു...ഇങ്ങനെ അണ്‍-റൊമാന്റിക് ആകും ന്നു തീരെ നിരീച്ചില്യ.
പോസ്റ്റ് കലക്കി.അത് പറയാന്‍ മറന്നു..
varaan vaikippoyi..sthalathundaayirunnilla kuttee..

Sureshkumar Punjhayil said...

Pranayam manoharam thanne... Ashamsakal.

Tintu | തിന്റു said...

WHERE ARE YOU?????

വിന്‍സ് said...

നല്ല റൊമാന്റിക്ക് ആണെന്നു തോന്നുന്നു!!! കൊള്ളാം.

anoopnair said...

nice bloggggggggg