Tuesday, January 6, 2009

തുടക്കം..!

എത്ര നാള്‍ ആയി ഞാന്‍ എന്തെങ്കിലും ഒക്കെ എഴുതിയിട്ടു,എനിക്കു ഒരുപാട്‌ എന്തൊക്കെയോ എഴുതണം..നിന്നേ പറ്റി എന്നേ പറ്റി ആരും ഒരിക്കലും വായിച്ചിട്ടില്ലാത്ത അറിയാത്ത ഒരുപാട്‌ കഥകള്‍...!പണ്ടു ഒരോ കഥ എഴുതിയിട്ടും ഞാന്‍ കാത്തിരിക്കും ആരും കാണാതേ ആണെങ്കിലും നീ വരും എന്നു എനിക്കു ഉറപ്പായിരുന്നു വന്നു ഇതൊക്കെ വായിക്കുമായിരുന്നു...പക്ഷെ ഇപ്പോള്‍...!!!
എല്ലാം എപ്പോഴോ മാറി...കാലം തെറ്റി വന്ന ആ മഴയില്‍ ഒരുപാട്‌ നഷ്ടങ്ങള്‍...നീയും ഒരുപാടു മാറി എന്നില്‍ നിന്നും അകന്നു..എപ്പോഴാണ്‌ എല്ലാം മാറിയത്‌...?!
ഞാന്‍ ഇന്നും രാത്രിയില്‍ ആകാശത്തേക്കു നോക്കി ഇരിക്കും...നീ പറഞ്ഞതു പോലെ നക്ഷ്ടങ്ങളെയും നോക്കി ..എത്ര ദൂരേ ആണെങ്കിലും എന്നും നോക്കണം എന്നു നീ പറഞ്ഞിട്ടുണ്ടു...ഇന്നു നീ എവിടെ ആണെന്നൊന്നും എനിക്കറിയില്ല...ആകാശത്തേക്കു എപ്പൊഴെങ്കിലും നീ നോക്കുമ്പോള്‍ ഈ നക്ഷത്രങ്ങളെ കാണും അന്നു നീ എന്നേ ഓര്‍മ്മിക്കും..അല്ലെ?
ഇന്നലെ വരുന്ന വഴി ഞാന്‍ മഴ നനഞ്ഞു..മഴയിലെ ഒരൊ തുള്ളിയിലും എനിക്കു നിന്നേ ഓര്‍മ്മ വന്നു..മഴയേയും മഴയത്തു നനയാനും നിനക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നു..മഴയത്തു നനയുന്ന നിന്നേ നോക്കി ഞാന്‍ നിന്നിട്ടുണ്ട്‌..അന്നു നീ പറഞ്ഞു മഴയെന്നാല്‍ ഒരു സുഖമാണെന്നു...ഇന്നു ഈ മഴ നനയുമ്പോള്‍ ആകേ ഒരു തണുപ്പ്‌ മനസ്സിലേ മുറിവികളിലെക്കു മഴതുള്ളികള്‍ അലിഞ്ഞു ചേരുന്നു മുറിവുകളിലെക്കു അതു ഊഴുന്നിറങ്ങി ഒരു വിഷത്തേ പോലെ നീറ്റുന്നു ..മഴ എന്നേ വേദനിപ്പികുന്നു ഒരൊ തുള്ളിയും !
നിന്റെ നിഴലിനേ പോലും ഞാന്‍ പിന്തുടര്‍ന്നിരുന്നു എന്നിട്ടും ഇന്നു എന്റെ പ്രണയത്തിനു ഒരു അര്‍ത്ഥവും ഇല്ല....
ഒരു ക്രിസ്മസ്സ്‌ രാത്രിയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ നമ്മള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ചു അവിടുന്നു ചാടി...നിന്റെ കൈയ്യും പിടിച്ചു ഇരുട്ടിന്റെ വഴിയിലൂടെ ഞാന്‍ ഓടി...അന്നും മഴ പെയ്യുന്നുണ്ടായിരുന്നു...മഴയത്തു നമ്മള്‍ കഫെയിലേ ചൂടു കാപ്പി കുടിച്ചു, കണ്ണൊടു കണ്ണു നോക്കി സ്വപ്നങ്ങള്‍ നെയ്തു..ഒരു നോട്ടം ഒരു സ്പര്‍ഷം ഒരു ചുടുചുംബനം...എല്ലാം എല്ലാം ഒരു സ്വപ്നം എന്ന പോലെ കടന്നു പോയി..ആ ഇരുട്ടു നിറഞ്ഞ വഴിയിലൂടെ നിന്റെ കൈയ്യും പിടിച്ചു നടക്കുമ്പോള്‍ ഒന്നും ഒരു ഇരുട്ടിനെയും എനിക്കു ഭയം ഇല്ലായിരുന്നു...

ഇന്നു ഞാന്‍ മനസ്സു കൊണ്ട്‌ കരയുമ്പൊഴും എല്ലാവര്‍ക്കും മുന്നില്‍ ചിരിക്കുന്നു...ഒന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്ത പോലത്തേ ഒരു തരം അഭിനയമായി എന്റെ ജീവിതം... എല്ലാം നീ എത്ര പെട്ടെന്നു മറന്നുവോ എന്നു ഞാന്‍ അതിശയിച്ചിട്ടുണ്ട്‌...താഴിട്ടു പൂട്ടി ഉറപ്പിച്ച വാതിലിനു മുന്നില്‍ ഇന്നും ഞാന്‍ പ്രതീക്ഷയൊടു കൂടി നോക്കി നില്‍ക്കുന്നു എന്തിനെന്നു അറിയാതേ
കാലമായി മേഘമായി വസന്തമായി ഋീതുവായി മോഹമായി ദാഹമായി അണയാത്ത തീയായി ഒരു സ്വപ്നമായി എന്റെ കഥകളായി എന്റെ വരികളായി എന്റെ ദുഖമായി എന്റെ പ്രണയമായി എന്റെ കണ്ണുനീരിന്റെ ഒരോ തുള്ളിയായി നീ എന്നും എന്നും എന്നില്‍ ജീവിച്ചു ..പക്ഷേ...ഇനി നീ പോയേ പറ്റൂ..എവിടെയെങ്കിലും നീ പോകണം നിന്റെ ഒരു ഓര്‍മ്മയും എനിക്കു വേണ്ട ..കൊട്ടി അടയ്ക്കപെട്ട വാതിലിന്നു മുന്നില്‍ കാത്തുനിന്നു മതിയായി നിന്റെ സ്നേഹം നിറഞ്ഞ ഒരു നോക്കിനായി വാക്കിനായി കാത്തിരുന്നു ഞാന്‍ ഞാന്‍ അല്ലതായി മാറി...!

നമ്മുടെ കഥയുടെ അവസാനം...പല കഥകളുടെയും തുടക്കം..!
ഞാന്‍ വീണ്ടും ഇതാ എഴുതുന്നു......
______________________~*~~*~*~*~*~*~*~*~*~*~I______________________________________________
ഹൊ എന്റെ ഒരോ എഴുത്തേ :P

33 comments:

Calvin H said...

ഇടതുവശത്ത് ഇംഗ്ലീഷില്‍ പറഞ്ഞത് ഒന്നും മനസിലായില്ല. പക്ഷേ വലത് വശത്ത് മലയാളത്തില്‍ പറഞ്ഞത് എന്തൊക്കെയോ മനസിലായി... വിഷമിക്കണ്ടാട്ടോ എല്ലാം ശരിയാവും...

ആശംസകള്‍

Mr. സംഭവം (ചുള്ളൻ) said...

ഞാനെങ്ങും പോയിട്ടില്ല പ്രിയേ .. എന്നും നിന്റെ കൂടെ ഉണ്ട് .. ഇരുട്ടത്ത് ഓടിയത് മാത്രമെ നിനക്കോര്മയുള്ളു .. നിന്നെ കൊണ്ടു വിട്ടേച്ചും തിരിച്ചു വരുന്ന വഴിക്ക് നിന്റെ അപ്പന്‍ എന്നെ ഓടിച്ചതും .. രക്ഷപെടാനായി യുവരാജ് സിങ്ങിനെ പോലെ ഡൈവ് അടിച്ച് നേരെ കമ്പി വേലിയില്‍ ലാന്ഡ് ചെയ്തതൊന്നും നി അറിഞ്ഞില്ല .. അടുത്തീസം രാവിലെ .. മോന്തേടെ ഷേപ്പും മാറി നിന്നെ കാത്തു നിന്ന എന്നെ നോക്കി "നി ആരാടാ തെണ്ടി എണ്ണ മുഖ ഭാവത്തോടെ നി അകന്നു പോയത് ഇന്നും എനിക്കോര്‍മയുണ്ട് " (അകന്നു പോയതാണോ കണ്ണിന്റെ ഫോക്കസ് അടിച്ച് പോയതാണോ എന്ന് ഉറപ്പില്ല ) അന്ന്‍ നിര്‍ത്തി .. ഇരുട്ടത്ത് കയ്യും പിടിച്ചചോണ്ടോടുന്ന പരിപാടി .. ഞാന്‍ തിരിച്ച് വരും .. അന്ന്‍ നമുക്കോടാം .. ലൈറ്റ് ഉള്ള റോഡില്‍ കൂടെ .. മഴ ഇല്ലാത്ത സമയത്ത് .. കാത്തിരിക്കു .. അതിനും ഒരു സുഖമില്ലേ ??

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഒരാളും കൂടെയായി ല്സ്റ്റില്‍.... ഈ ലിസ്റ്റ് നീണ്ടുകൊണ്ടേ ഇരിക്കുംന്നാ തോന്നുന്നേ... പണ്ട് ദില്‍ തൊ പാഗ്ഗല്‍ ഹേയില്‍ കരിഷ്മ, കുച് കുച് ഹോതാ ഹെയില്‍ കാജല്‍, അങ്ങനെ അങ്ങനെ ഇപ്പോ അപരിചിതേം ലോകമറിയപ്പെടുന്ന ഒരു വല്ല്യ ആളായി.

മുട്ട്യാതുറക്കാത്ത വാതിലുകളെ വിട്ടു തുറന്നിരിക്കുന്ന വാതിലികളെ ആശ്രയിക്കൂ... അല്ലെങ്കില്‍ സ്വന്തമായി ഒരു വാതിലുണ്ടാക്കി അതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് കീ എടുത്ത് വെക്കൂ. മുട്ടുമ്പോ വാതിലിന്നു തുറക്കാന്‍ ഇത്തിരി വിഷമമാണ്. വാതിലിന്നും കാണില്ലേ ജാഡ.

അല്ലെങ്കില്‍ വാതിലുകളില്‍ മുട്ടാണ്ട് ജനലുകള്‍ വഴി അകത്തു കേറാമോന്നു നോക്കാം. നി അതും പറ്റീല്ലെങ്കില്‍ ഓടു പൊളിച്ചിട്ടേലും കേറണം. ഒന്നും പറ്റീല്ല്യാച്ചാ ആടുത്ത വീടിന്റെ വാതിലിലും കൊട്ടാം. അല്ലാണ്ട് ഈ നക്ഷത്രമെണ്ണി മഴേം നനഞ്ഞു നടന്ന വെറുതേ ജലദോഷോം തലവേദനേം ബാക്കി.

ഈ വാതിലിന്റെ കീ ആരുടെ അടുത്തെലും ഉണ്ടെങ്കില്‍ ഉടനെ തന്നെ അത് മാനം നോക്കിക്ക് തിരിച്ചു കിട്ടുമെന്ന നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.. ആമേന്‍...

അനില്‍@ബ്ലോഗ് // anil said...

പരിചിത !!

ഓഫ്ഫ്:
ബ്ലോഗ്ഗ് ടെമ്പ്ലേറ്റ് മനോഹരം.

sreeNu Lah said...

ഞാനും ഓര്‍ക്കാട്ടോ................

Anil cheleri kumaran said...

നല്ല എഴുത്ത്. ആശംസകള്‍

siva // ശിവ said...

എഴുതുമ്പോള്‍ മാത്രം സുന്ദരം ആകുന്നത്.....

Rejeesh Sanathanan said...

“കൊട്ടി അടയ്ക്കപെട്ട വാതിലിന്നു മുന്നില്‍ കാത്തുനിന്നു മതിയായി നിന്റെ സ്നേഹം നിറഞ്ഞ ഒരു നോക്കിനായി വാക്കിനായി കാത്തിരുന്നു ഞാന്‍ ഞാന്‍ അല്ലതായി മാറി...!
നമ്മുടെ കഥയുടെ അവസാനം.“

അത് തന്നെ. അത്രയെ ഉള്ളൂ കാര്യം.അപരിചിത ധൈര്യമായി എഴുതിക്കോ....അഥവാ എഴുത്തിനിടയ്ക്ക് അവന്‍ വീണ്ടും വന്നാല്‍ അവന്‍റെ അവസാനം ഞങ്ങള്‍ ബാക്കി ബ്ലോഗ്ഗേര്‍സിന്‍റെ കൈ കൊണ്ടായിരിക്കും:)

mayilppeeli said...

ഹായ്‌ ഡ്രീംസ്‌,

മഴയില്‍ കുളിര്‍ന്ന ഓര്‍മ്മകള്‍ വളരെ നന്നായി.......

ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍.........

smitha adharsh said...

അസ്സലായി... ഓരോ വരികളും മനസ്സില്‍ തൊട്ടു..ഒരുപാടു ഇഷ്ടപ്പെട്ടു.
കമന്റ്സ് അതിലേറെ കലക്കി..

അപരിചിത said...

virus bheesani karanam blogukalil vannu comment idaan patunilla ellarum onnu kshamikanae!

thalkalam MANGLISH thanne saranam :(


@sreehari
athenthaanno manasilakathae english vaayikkan arinjuuudathathu kondakum

hehehehe! *kidding*
enikkum idakidakku vaayikumbo onnum manasilakarilla..enthoke anavo njan ii ezhuthanae!matanam ennu kurae naal aayi karuthuva entayalumsree hari kku manasilakathaa about me matiyittu thanne karyam :P

thanx for the comment! :)


@chullan

lol! ohooo randum kalpicha ale?
ellam ormayundu...
amminikkum kalyanikkum sosammakum filominakkum ellarkkum sukham anello ale?
light ulla roadil mazha illatha samayathu evar ellarem kuuti namukku jaadha polae pokaam ..enthae?
;)
ohhh sambhavam thanne

chulla thanx thanx for the comment!
miss u!

അപരിചിത said...

@kuruthamkettavanae!

grrr!
dilthopagalhai lae karishma?kkhh lae kajol?ayyada...sorry njan aa category alla ketto!
thuranittirikunna vaathilukal onnumae kanunilla ketto blum chettayi ...hmm thuranittirikunna janaala kanaam...alelum muttuvin thurakkapedum ennanello...nammal muttum athu thurakum ale?;)

alla entha paranjae?nakshatram enni mazha nananju nadannal jaladhosham pidikkum enno?ente post nte standard kalayathae poyae poyae :P

eeswara!!! :(
thanx for the comment! devdas kurutham kettavanae!
:P


anil@blog

enikkum thonni nalla template anennu...ii template enikku ittu thannathu "THALLUKOLLI"(tin2) aanu :)

thanx for the comment

അപരിചിത said...

@sreenuguy

thanx for the comment
vannathil santhosham :)

@kumaran
orupaadu santhosham ketto vannathilum vayachathilum comment adichathilum

:)

@shiva

ezhuthumbol maathram sundaram...
thudakathilae oru avesham....
avasanikumbol theera nombaram....

nannaayi swapnam kanarundayrunnu athu kondakam ezhuthumbol bhangiyaakunathu...

ini athu ezhuthilenkilum oru bhangivakaayi maratte

((ennu pranayicha arokkeyo paranju kettitundu , allaathae njaan parayunathonnum alla ketto :P ))


thanx for the visit and the comment!

അപരിചിത said...

@maarunna malayaali

athu thanne
lavan ee areayil valathum kaleduthu veikatae njan sariyakkikolaam...njan karate black built aa...heheheh!! *kidding*

vannathilum adipoli comment num thanx :)

@mayilpeeli

helloooooooooooooo *hugs*
happy new year ketto
:)
thanx for the comment!


@ smitha adarsh
mittaaayi chechiiiiiiiiiiiii
comment kandu njaanum antham vittu poyi

vananthil orupaadu santhosham
:)

eeswara! ee chullanum kuruthamkettavanum MM um ellaam ethoru comedy post aaki matiyello
:(
:P

Mr. സംഭവം (ചുള്ളൻ) said...

ഇത് കോമടി പോസ്റ്റ് ആക്കിയെന്ന് തോന്നിയെന്കില്‍ ക്ഷമിക്കണം .. എന്ന് ഞാന്‍ പറയുമെന്ന് നി സ്വപ്നത്തില്‍ പോലും വിചാരിക്കണ്ട .. പിന്നെ പ്രണയത്തിനെ കുറിച്ച് ഞാന്‍ സീരിയസ് ആയി പറഞ്ഞു തുടങ്ങിയാല്‍ എന്താകുമെന്ന്‍ നിനക്കറിയാലൊ .. എന്തായാലും സീരിയസ് ആയ കമന്റ്സ് ഒരുപാട് കിട്ടും .. ഞാന്‍ എപ്പളും വ്യത്ത്യസ്ഥനല്ലെ .. (:

miss u too മച്ചു ):

പിന്നെ വേറൊരു കാര്യം .. ഞാന്‍ കൂട്ട ഓട്ടം തത്കാലം നിര്തീട്ടോ .. Dont pusheeeee !!!

അപരിചിത said...

kootta ottam nirthiyooo? :O

ayyo angane parayale plzzz :P

ohh ippo manasilaayi evdae undayrunna koota ottam nirthi ippo ellam avdae thudangi ennu...ahhh pidikitti!

ini ippo ammani kalyani sossami okke enna cheyumo aavo?

:P

Anonymous said...

ഇതിലെ പല വരികളും എന്നെ അസ്വസ്തയാക്കി...!!!

നിന്റെ നിഴലിനേ പോലും ഞാന്‍ പിന്തുടര്‍ന്നിരുന്നു എന്നിട്ടും ഇന്നു എന്റെ പ്രണയത്തിനു ഒരു അര്‍ത്ഥവും ഇല്ല....

താഴിട്ടു പൂട്ടി ഉറപ്പിച്ച വാതിലിനു മുന്നില്‍ ഇന്നും ഞാന്‍ പ്രതീക്ഷയൊടു കൂടി നോക്കി നില്‍ക്കുന്നു എന്തിനെന്നു അറിയാതേ
കാലമായി മേഘമായി വസന്തമായി ഋീതുവായി മോഹമായി ദാഹമായി അണയാത്ത തീയായി ഒരു സ്വപ്നമായി എന്റെ കഥകളായി എന്റെ വരികളായി എന്റെ ദുഖമായി എന്റെ പ്രണയമായി എന്റെ കണ്ണുനീരിന്റെ ഒരോ തുള്ളിയായി നീ എന്നും എന്നും എന്നില്‍ ജീവിച്ചു ..പക്ഷേ...ഇനി നീ പോയേ പറ്റൂ..എവിടെയെങ്കിലും നീ പോകണം നിന്റെ ഒരു ഓര്‍മ്മയും എനിക്കു വേണ്ട ..കൊട്ടി അടയ്ക്കപെട്ട വാതിലിന്നു മുന്നില്‍ കാത്തുനിന്നു മതിയായി നിന്റെ സ്നേഹം നിറഞ്ഞ ഒരു നോക്കിനായി വാക്കിനായി കാത്തിരുന്നു ഞാന്‍ ഞാന്‍ അല്ലതായി മാറി...!
നമ്മുടെ കഥയുടെ അവസാനം...

:'(

അപരിചിത said...

ninae ee varikalum enae ee pranayavum aswastharakunnu....

visamikenda ellam oru thalayil ezhuththa...

hehehehe :D

tintumolaeeeeeeeeeeeeeeeeeee *hugs*

Anonymous said...

ബ്ലോഗ് രണ്ടും കണ്ടു.. കൊള്ളാം..
ഇംഗ്ലീഷ് ബ്ലോഗ് കുറച്ചു കൂടെ ഇന്റെന്‍സ് ആണ് എന്ന് ഒരു തോന്നല്‍. പിന്നെ ''സാഹിര്‍'' ഇഷ്ടപെടുന്ന ഒരു ആളെ കൂടെ കണ്ടത്തില്‍ സന്തോഷം. പൌലോ കൊഎലോ എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടം സാഹിര്‍ ആണ്

അപരിചിത said...

anoop :)

thanx for the visit&comment!

enikku paulo coelho lae bookil vechum aetavum oru aduppam thonniyathu zahir noda...aa visayam enikku nalla istapettu!

:)

blog rendum nokkiyathil santhosham :)

Calvin H said...

ലതു ശരി അനൂപേ, നമ്മള്‍ ഫേവറിറ്റ് റൈറ്റേഴ്സ്ന്റെ ലിസ്റ്റ്ല്‍ പൗലോ കൊയ്ലോയെ ഇട്ടിട്ട് അങ്ങോട്ട് അരെങ്കിലും തിരിഞ്ഞ് നോക്ക്യോ?.... ഇതാണ്.... നമ്മള്‍ താരമല്ലല്ലോ... ഹും... ;)

അപരിചിത said...

hehehehhehe

ayyada nannayirikunnu

@sree!!

Mr. X said...

hey, from where did u get that profile pic? if you remember the location pls tell.. so that i can add the picture into my art collection..

Anonymous said...

സഹീര്‍ എന്ന ആ ഒരു ആശയതോടാണ് എനിക്ക് കൂടുതല്‍ താത്പര്യം. അതിനെ പറ്റി വേണമെങ്ങില്‍ ഒരു ദിവസം മുഴുവന്‍ ഇരുന്നു സംസാരിക്കാം :)
@ Sreehari:-
തലൈവാ , താങ്കളുടെ പ്രൊഫൈല്‍ ഇപ്പോള്‍ ആണ് ശരിക്കും വിസിറ്റിയത് , സത്യം പറഞ്ഞാല്‍ പൌലോ കൊഎലോ എന്ന എഴുത്തുകാരനെ എനിക്ക് അത്ര ഇഷ്ടമല്ല. ടയലോഗ് ന്റെ പേരില്‍ പിടിച്ചു നില്ക്കുന്ന ഒരാള്‍ എന്നാണ് എന്റെ ''സ്വന്തം'' അഭിപ്രായം.
പിന്നെ, താങ്കളുടെ പ്രൊഫൈല്‍ ലെ ബാക്കി എഴുത്തുകാര്‍ ഒക്കെ എന്റെ ഫെവോരെറ്റ് ആണ്.

Calvin H said...

@അനൂപ്,
പുപ്പുലീ..... താങ്കളുടെ പ്രൊഫൈല്‍ ഞാനും ഇപ്പോഴാ ശ്രദ്ധിച്ചത്. ശ്ശെഡാ.... നമ്മടേ ഫേവറിറ്റ് എഴുത്തുകാരും മ്യൂസീഷ്യന്‍സും ഏതാണ്ടൊരേ പോലെ ആണല്ലോ... പരിചയപ്പെട്ടതില്‍ വളരെ സന്തോഷം....
എതായാലും സാഹിറിനെക്കുറിച്ച് ഒരു ദിവസം മുഴുവന്‍ പറയാന്‍ ഉള്ളത് എഴുത് ബ്ലോഗിലേക്കിടൂ...വായിക്കാന്‍ ഒരു സംഭവം ആവുമല്ലോ... :)

@അപരിചിത,
അല്ല ഞാന്‍ കൊയ്‌ലോയെ ഇഷ്ടപ്പെടുന്നതില്‍ ഇത്ര അല്‍ഭുതപ്പെടാന്‍ എന്തിരിരിക്കുന്നു കൊച്ചേ? നമ്മള്‍ക്കിതൊന്നും ആവാന്‍ പാടില്ല എന്നൊണ്ടോ?..

എനിക്ക് കൊയ്‌ലോയോട് അത്ര വലിയ ആരാധന ഒന്നും ഇല്ല. ഫേവ്വറിറ്റ് ബുക്സ് ഓണ്‍ ഡിസന്റിംഗ് ഓര്‍ഡര്‍ താഴെ,

൧) പില്‍ഗ്രി‌മേജ്
൨) സാഹിര്‍
൩) ആല്‍ക്കെമിസ്റ്റ്
൪) ഫിഫ്‌ത് മൗണ്ടെയ്ന്‍
൫)ലൈക് ദ ഫ്ലോയിംഗ് റിവര്‍....

ബാക്കിയൊന്നും വലുതായി ഇഷ്ടപ്പെട്ടില്ല. അവസാനം ഇറങ്ങിയത് വായിച്ചില്ല...

അപരിചിത said...

@aryan

not able to save tat pic?click on it...i think u cud save tat pic...again if its not possible i shall mail it to u coz i dun remember frm where i got this pic!

@sreehari

:-x

@anoop

:)

ഉപാസന || Upasana said...

:-)

ഉപ്പായി || UppaYi said...

ഇതു വയിക്കുനതിനിടയില്‍ ..ഞാന്‍ വെറുതെ മോഹിച്ചു എപ്പോഴെങ്ങിലും മഴ പെയ്തു കഴിഞ്ഞ മാനത്തെ കുറിച്ചു പറയുമെന്ന്...എങ്ങും കണ്ടില്ല..:( . എത്ര കോലാഹലങ്ങള്‍ ഉണ്ടാക്കിയാലും മഴ കഴിഞ്ഞു ഉണ്ടാവുന്ന ആ ശാന്തത...മോണ കാട്ടി ചിരിക്കുന്ന ഒരു കുട്ടിയെ പോലെ ഉണ്ട് ...:)

PIN said...

സ്വപനനയനേ,
നന്നായിട്ടുണ്ട്‌. ഇനിയും എഴുതുക.
പ്രണയം മോഹങ്ങളും, ചിലപ്പോൾ മോഹഭംഗങ്ങളും നൽകും. എങ്കിലും ഒരിക്കലെങ്കിലും പ്രണയിക്കേണ്ടത്‌ ജീവിതത്തിൽ അനിവാര്യമാണ്‌.

നമുക്കൊരു ടൂർ പോവാം said...

…ചറപറാന്നു പറഞ്ഞു പെട്ടെന്നു പെയ്യുന്ന മഴ എന്നിൽ ഭീതി പരത്തുന്നു. പൊടുന്നനെ പെയ്യുന്ന മഴ , മെല്ലെ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കെ , പുറത്തു അതിഭയങ്കരമായ ശബ്ദം കേട്ടു ഞെട്ടിയുണരുന്നതുപോലെയാണു…..അഥവാ ഗാഢമായ ഉരക്കത്തിൽ ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതുപോലെയാണ്…മഴ ഒരോർമ്മയാണ്.. മെല്ലെ മെല്ലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ പെട്ടെന്നുണർത്തുകയാണ് , മഴ ചെയ്യുന്നതു…അതുകൊണ്ടുതന്നെ മഴയെ ഞാൻ വെറുക്കുന്നു…
പുറത്തു മാത്രമല്ല അകത്തും മഴ പെയ്യുകയാണ്….ഭീതിദമായ ഒരു കുറെ ഓർമ്മകളുടെ ചാറ്റൽ മഴ……നഷ്ട ബാല്യത്തിന്റെ സ്മരണകളുണർത്തുന്ന മഴ……..
http://smruthipatham.blogspot.com/2008/06/blog-post.html

പെണ്‍കൊടി said...

ഇതാണ്‌ കഷ്ടം...! ഈ സ്വപ്നങ്ങള്‍ക്കൊന്നും ഒരു കയ്യും കണക്കുമില്ല...

എന്തായാലും കൊള്ളാം ട്ടോ...


-പെണ്‍കൊടി...

വിജയലക്ഷ്മി said...

thudakkam...nannaayirikkunnu...

അപരിചിത said...

@ഉപാസന || Upasana
:)

@Uppayi

athyam peythu thakarkunna ee mazha onnu peythozhiyatte.....ennittu njan ezhuthaam
;)

@PIN

athe athe...pranayavum ee type ezhuthum illathe enikenthu jeevan :P

welcome back :)

@സ്മൃതിപഥം
njan vaayichu aa post...enikku istamaayi....enikku mazhaye ishtamaanu...mazhayae pati ezhuthiyilenkil enikku oru complete feeling verilla....
enikku aa post estamaayi ...!!!

:)

@പെണ്‍കൊടി

swapnangal kandu konteee irikkum...swapnangalkku kaiyyum kanakkum illa...appo swaqpnam kanunna namukko?
:p

@വിജയലക്ഷ്മി

orupaatu nandi vannathilum aa randu vakkukal enikkaayi ente post inaayi ettathilum
:)