Wednesday, August 6, 2008

ഈ സ്നേഹം..!

നിര്‍മ്മലയുടേ കൈയ്യും പിടിച്ചു അവളുടേ തറവാട്ടിലേക്കുള്ള പൂമുഖ പടികള്‍ ഒരോന്നായി കയറുമ്പോള്‍ എന്റെ മനസ്സില്‍ ഒരിക്കലും തോന്നാത്ത എന്തോ ഒരു സന്തോഷം ആയിരുന്നു ...ഞാന്‍ ഭയങ്കര ഒരു thrill ഇല്‍ ആയിരുന്നു! തറവാടു, നാലുകെട്ടു, പൂമുഖം, വയല്‍, തോടു അതൊക്കെ നിര്‍മ്മല വര്‍ണ്ണിക്കുമ്പൊള്‍ ഞാന്‍ വായും പൊളിച്ചു കെട്ടിരിക്കുമായിരുന്നു.അവസാനം അവളുടേ നാടു കാണനുള്ള ആക്രാന്തം മൂത്തു ഞാന്‍ അവളേ ശല്യപ്പെടുത്തികൊണ്ടേ ഇരുന്നു.അവസാനം അവള്‍ സമ്മതിച്ചു
" ഈ അവധിക്കു നമ്മള്‍ തറവാട്ടില്‍...!"
ഞാന്‍ തുള്ളിച്ചാടി....!
അങ്ങനേ നമ്മള്‍ യാത്ര തിരിച്ചു;
അവിടേ ചെന്നു പടികള്‍ ഒരൊന്നായി കയറുമ്പോള്‍ എന്താ പറയുകാ...
"പടവുകള്‍ എന്നില്‍ കിനിയുന്നു
ഞാന്‍ തീര്‍ത്ത ഒരായിരം
സ്വപ്നങ്ങള്‍ തന്ചിറകു വിരിഞ്ഞൊരു കാഴ്ച"
നാലുകെട്ടിലേക്കു അടുക്കുംതോറും ഞാന്‍ paranoid എന്ന സ്റ്റേറ്റ്‌ ലേക്കു നീങ്ങുകയായിരുന്നു....!അമിതാവേശം കാരണം ആണു കേട്ടോ...!!! അതാ വാതില്‍ക്കല്‍ അവളുടേ അമ്മൂമ്മ നില്‍ക്കുന്നു, ചാരുകസേരയില്‍ അയിട്ടു അപ്പൂപ്പനും എനിക്കു ആ കാഴ്ച വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു കാരണം ഞാന്‍ എപ്പോള്‍ ഒക്കെയോ സ്വപ്നം കണ്ടിട്ടുണ്ടു ഈ ദ്രശ്യം..് (സ്വപ്നം ആണെന്നു കരുതി അതു സ്വന്തമാക്കാന്‍ എന്ന വണ്ണം ഞാന്‍ മിഴികള്‍ പൂട്ടി നിന്നു..്!! )
അമ്മൂമ്മയേ കണ്ടതും നിര്‍മ്മല ഓടിപോയി കെട്ടിപ്പിടിച്ചു, എനിക്കും തോന്നി ഓടിപോകാനും ഒക്കെ ,പക്ഷേ...! ഞാന്‍!! ഞാന്‍ അരാണു? തികച്ചും ഒരു അപരിചിത അല്ലേ?ഞാന്‍ നടന്നു അടുത്തു അമ്മൂമ്മയേ നോക്കി കണ്ണുകുളിര്‍കേ....! നിര്‍മ്മല പറയുമ്പോള്‍ മനസ്സില്‍ വരച്ച അതേ രൂപം ;അതേ ചിരി; അതേ കണ്ണുകള്‍നിര്‍മ്മല ഓടിവന്നു എന്റേ കൈ പിടിച്ചുകൊണ്ടു അമ്മൂമ്മയുടേ 'അടുത്തേക്കു' കൊണ്ടുപോയി നിര്‍മ്മലയേ എന്ന പോലെ അമ്മൂമ്മ എന്നെയും വാരിപ്പുണര്‍ന്നു, സ്നേഹതിന്റേ ഗന്ധം ആയിരുന്നു അമ്മൂമ്മയ്ക്കു, കാച്ചിയ എണ്ണയുടേ മണം മുടിക്കു, വസ്ത്രങ്ങള്‍ക്കു ഒക്കേ ഭസ്മത്തിന്റേതു പോലത്തേ ഒരു മണം, അമ്മൂമ്മ എന്നേ ചുംബിക്കുകയും ചെയ്തു ... ഞാന്‍ ഒരു സ്വപ്നത്തില്‍ എന്ന പോലെ നിന്നുപോയി...... ആ മുഖം എതൊക്കേയൊ സ്വപ്നത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു ,മുഖത്തേക്കാള്‍ ആ കുംകുമപ്പൊട്ടു...!! നിമിത്തം എന്നലാതേ എന്തു പറയാന്‍? ഞാന്‍ ഇതാ എത്തിപ്പെട്ടിരിക്കുന്നു എന്റേ സ്വപ്നത്തിനു മുന്നില്‍... ഞാന്‍ ഇതാ എന്റേ സ്വപ്നതില്‍ ജീവിക്കുന്നു...!!!അടുത്തുവന്നു അപ്പൂപ്പനും എന്റെ കൈക്കു പിടിച്ചു അകത്തേക്കു കൊണ്ടു പൊയി , പിന്നേ കുളിയും ഊണും എല്ലാം കഴിഞ്ഞു നാടുകാണലും...ഞാന്‍ അപ്പൂപ്പന്റേ കുടേ നടന്നു എല്ലാം കേട്ടു കൊണ്ടു...ഇടയ്ക്കു അമ്മൂമ്മേടേ കൈയ്യും പിടിച്ചു അടുത്തൂടേ നടന്നു.... ഞാന്‍ സ്നേഹം കൊണ്ടു വീര്‍പ്പ്പുമുട്ടുകയായിരുന്നു.. ഉച്ചയ്ക്കു ഊണൂ കഴിഞ്ഞു ഇരുന്നപ്പൊള്‍ ഞാന്‍ അമ്മൂമ്മയുടേ മടിയിലേക്കു ഒന്നു തലചായ്ച്ചു.. നിര്‍മ്മല ഉടനെ എന്നേ കളിയാക്കാന്‍ തുടങ്ങീ
" എണീക്കെടീ എന്റേ അമ്മൂമ്മയാ"..

ഞാന്‍ അവളൊടു പോയി പണിനോക്കാന്‍ പറഞ്ഞു :)ഞാന്‍ മാറാന്‍ പോയില്ല അവിടേ തന്നേ കിടന്നു ..അമ്മൂമ്മ വിരലുകള്‍ എന്റേ മുടിയിഴകളിലൂടേ ഓദിച്ചു... ആ നിമിഷത്തില്‍ ഞാന്‍ അനുഭവിച്ച വികാരതീവ്രത ഇതുവരെ ജീവിതത്തില്‍ അനുഭവികാത്ത എന്റോ ഒന്നു... സ്നേഹത്തിന്റേയും, സ്വപ്നങ്ങളില്‍ നിന്നും ജീവിച്ചുവന്ന എതോ ഒരു ശക്തിയുടേ മുന്നില്‍ ഞാന്‍ ഇന്നു ആ ചൂടെറ്റു കിടന്നപൊള്‍ ഞാന്‍ ആരെന്നും എവിടേ നിന്നു വന്നെന്നും ഒക്കേ മറന്നുപോയി... ആരും അറിയാതേ ഞാന്‍ കരഞ്ഞു... 2 ആഴ്ച ഞാന്‍ എന്റേ സ്വപ്നത്തില്‍ ജീവിച്ചു എന്തെന്നു പറയാന്‍ കഴിയാത്ത ഒരു സ്നേഹാന്തരീക്ഷം , നിര്‍മ്മലയൊടു ഒരു പാടു ജന്മത്തിലേക്കു കടപ്പെട്ടിരിക്കുന്നു എന്നു പോലും തോന്നിപോയി ..


ഇപ്പൊ എനിക്കറിയാം രക്തബന്ധത്തേകാള്‍ ചിലപ്പൊള്‍ ചില ബന്ധങ്ങള്‍ ഉണ്ടാകും... സ്നേഹം എന്നാ ഭാഷ മാത്രം അറിയാവുന്നവര്‍ ഈ ലോകത്തു ഉണ്ടു.......

പോകാന്‍ നേരം ഞാന്‍ അമ്മൂമ്മയെ കെട്ടിപ്പുണര്‍ന്നു നിന്നു രണ്ടു കവിളിലും ഉമ്മ വെച്ചു ...കാതില്‍ ഞാന്‍ പറഞ്ഞു...
" അമ്മൂമ്മേ ഞാന്‍ എനിയും വരും..!"
പിന്നെയും എന്തൊക്കേയൊ പറയണം എന്നു തോന്നി ..പക്ഷേ അതൊക്കെ കണ്ണുനീരില്‍ ഒലിച്ചുപോയി.. അമ്മൂമ്മ അതു തുടച്ചു എനിട്ടു പറഞ്ഞു

"നീ വരണം നീ ഞങ്ങള്‍ക്കു നിര്‍മ്മലയേ പോലെ തന്നെയാ.. അമ്മൂമ്മയും അപ്പൂപ്പനും ഇനി എല്ലാ അവധിക്കും നിന്നേ ഇനി പ്രതീക്ഷിക്കും"

അപ്പൂപ്പനും ചിരിച്ചുകൊണ്ടു എന്റെ കയ്യില്‍ തട്ടി ;പൊട്ടികരഞ്ഞുപോയി ഞാന്‍, കാരണം... 'സ്നേഹം' അതും ഈ അപരിചിതയ്ക്കു ഞാന്‍ നിങ്ങളുടേ ആരും അല്ല രക്തബന്ധം ഇല്ലാ, അത്മബന്ധം ഉണ്ടു... എന്റേ സ്വപ്നങ്ങളില്‍ മാത്രം ഉണ്ടായിരുന്നവര്‍ വാക്കുകളാല്‍ മാത്രം ഉപയോഗിച്ചു കണ്ടിട്ടുള്ള... ബന്ധങ്ങള്‍...!!! ഞാന്‍ എന്നേ തന്നേ മറന്നു പോയി ആ സ്നേഹത്തിനു മുന്നില്‍

ജീവിതത്തില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുംഅപരിചിതരാകുംപക്ഷേ എതൊക്കേയൊ ജന്മാന്തരങ്ങലുടേ ശക്തി കൊണ്ടു നമ്മളേ തേടി എത്തുന്ന അലേല്‍ നമ്മള്‍ തേടി പോകുന്ന നമ്മുടേ തന്നേ ഭാഗമാകും അവര് ‍പിരിയരുതേ എന്നു നമ്മള്‍ ആശിക്കും പക്ഷേ...!


എല്ലാം എല്ലാം ഒരു നിമിത്തം

ഒരു മിഥ്യ

ഒരു സത്യം മാത്രം

ഈ സ്നേഹം

ഈ കണ്ണുനീര്‍..!

10 comments:

പിതാമഹം said...

ഈ പൂമുഖമുള്ള വീട്ടില്‍ താമസിക്കുന്ന ഭാഗ്യം ചെയ്തവര്‍, സംശയമേയില്ല

മൈലാഞ്ചി said...

പക്ഷേ, ഈ വീടും പൂമുഖവും എല്ലാം പഴയ മോഡലില്‍ പണിത പുതിയതാണെന്ന് തോന്നുന്നു...

ഉണരുമീ ഗാനത്തിന് നന്ദി...

അപരിചിത said...

obviously...i dint get better picz than this...!!!! :)thanx to *google search*...!!

എന്തൊക്കെ പുതുക്കി പണിയാന്‍ പറ്റിയാലും ബന്ധങ്ങളേ പുതുക്കി പണിയാന്‍ പറ്റിലല്ലൊ...!

tsk tsk...!concentrate more on the post :P

ഉണരുമീ ഗാനം...!!!ഈ പാട്ടു ഇഷ്ടം അല്ലാത്ത മലയാളികള്‍ ഉണ്ടോ എന്നു സംശയം!!

ammu thanx for the visit and the comment! happy to c u :)

അപരിചിത said...

പിതാമഹം

അതേ ഒരുപാടു ഭാഗ്യം ചെയ്തവരാകും...!നന്മ നിറഞ്ഞവരും ആകും അകണം അകാതേ വരില്ലലോ


thanx for the visit...!

happy blogging
:)

പിതാമഹം said...

നിങ്ങള്‍ എന്‍റെ ബ്ലോഗില്‍ കമന്‍റിട്ടതിലും പേജില്‍ ലിങ്കു ചെയ്തതിലും ഞാന്‍ അത്യധികം സന്തോഷിക്കുന്നു. നന്മകള്‍...

shaji said...

അല്‍ഭുതകരം....നമ്മുടെ പൈത്ര് കത്തെയും,തനിമയാര്‍ന്ന ഗ്രാമീന സ്നെഹത്തെയും ഇതുപൊലെ സ്വീകരീക്കാനും അദരിക്കാനും കഴിയുന്നവര്‍ പുതു തലമുരയിലും നിലനില്‍കുന്നൊ...അഭിനന്ദനങല്‍...

അപരിചിത said...

@shaji
thanx....!

അപരിചിത said...

pithamaham

:)

PIN said...

പ്രിയ സുഹൃത്തെ,

നിങ്ങൾ ബ്ലോഗ്‌ വളരെ നന്നായി ക്രമീകരിച്ചിരിക്കുന്നു. ചിത്രങ്ങളും പാട്ടും സന്ദർഭത്തിന്‌ അനുയോജ്യം. ആശംസകൾ..

അപരിചിത said...

@ PIN

ബ്ലോഗ്‌ ക്രമീകരണത്തിനു ആണു ഞാന്‍ അല്ലേലും മിടുക്കി...! :D

thanx for visiting...such a quick response!