
*(((((((((((കഥ))))))))))))))*
ഇടവേളകളില്‍ കഫേയിലേക്കുള്ള സന്ദര്‍ശനം അതു ഒരിക്കലും ഞാന്‍ മുടക്കിയിരുന്നില്ല.ഒറ്റയ്ക്കു ആണെങ്കിലും ഞാന്‍ പോകും.ഒരു നല്ല ചൂടു കാപ്പിയും ആസ്വദിച്ച് ചുറ്റും ഇങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ആഹാ മനസ്സിനു എന്താ സന്തോഷം...
ആദ്യം ഒക്കെ ഒറ്റയ്ക്കു ആയിരുന്നു..പിന്നെ പിന്നെ ആരൊക്കെയൊ കൂടെ കൂടി അങ്ങനെ ഇപ്പോള്‍ ഒരു ഗാംഗ് ആയിട്ടു തന്നെ..അപ്പോള്‍ പിന്നെ അതു കാപ്പിയില്‍ മാത്രമായി ഒതുങ്ങില്ല എന്ന കാര്യം ഉറപ്പാണേ ..എങ്കിലും ഞാന്‍ കാപ്പിയില്‍ തന്നെ ഉറച്ചു നിന്നു,പല രുചിയില്‍ ഉള്ള കാപ്പികള്‍ പരീക്ഷിക്കാന്‍ തുടങ്ങി ആ മാറ്റം മാത്രമെ എനിക്കു വന്നുള്ളൂ
പിന്നെ പിന്നെ എനിക്കു ഒരു കാര്യം മനസ്സിലായി ഈ കാപ്പി കുടിയും എന്റെ ഭാഗ്യവും ആയി എന്തോ ബന്ധം ഉണ്ടെന്നു.ഒരു കാപ്പി ഭ്രാന്തി ആണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും സംശയിക്കണ്ടാ അതു തന്നെ ആണു.ഒരു ദിവസം ഞാന്‍ അഞ്ചു കാപ്പി കുടിക്കുംഅതിരാവിലെ,ബ്രേക്ക് ന്നു, ഉച്ച കഴിഞ്ഞു,വൈകുന്നേരം,ബ്ലോഗുമ്പോള്‍(വായികുമ്പോള്‍ എഴുതുമ്പോള്‍)
ഒരു ദിവസം ഞാന്‍ കാപ്പി കുടിച്ചില്ല എന്നു കരുതുക..പിന്നെ ഒന്നും പറയെണ്ട...തീര്‍ന്നു..തല്‍ക്കാലത്തേക്കു എന്നേ വിട്ടു നില്ക്കുന്ന നിര്‍ഭാഗ്യങ്ങള്‍ എല്ലാം വന്നു പൊതിയാന്‍ തുടങ്ങും.അതുപറഞ്ഞപ്പൊഴാ ഒരു വൈകുന്നെരം ഞാന്‍ കോഫി കുടിച്ചില്ല..എന്റെ അമൂല്യമായ 'കാഫൈന്‍' എന്ന പട്ടികുട്ടിയേ ആരൊ അടിച്ചുമാറ്റികൊണ്ടു പോയ ഒരു കാളദിവസം ആയിരുന്നു അതു.കാഫൈനേ അലൊചിച്ചു എത്ര കാളദിവസങ്ങള്‍ ഞാന്‍ കാപ്പിയും കുടിച്ചു കണ്ണീരും ഒലിപ്പിച്ചു നടന്നിട്ടുണ്ട് എന്നു അറിയാമോ?
ഒരു ദിവസം ഞാന്‍ കഫെയില്‍ എത്തി അന്നു ഒറ്റയ്ക്കായിരുന്നു കൂട്ടുകാര്‍ എല്ലാവരും ബുസി ചൂടു കാപ്പി ലാന്റ് ചെയ്തു.കുറേ നേരം കാപ്പിയുടെ ഭംഗി നോക്കി ഇരുന്നു *u r soooo hot* ഞാന്‍ രഹസ്യമായി പറഞ്ഞു.പിന്നെ അതിന്റെ മണം ആസ്വദിച്ചു ഇരുന്നു.പതുക്കെ കപ്പ് കൈയില്‍ എടുത്ത് ഒരു സിപ്പ് അകത്താക്കി കൊള്ളില്ല ..മധുരം തീരേ പോരാ..തീരേ എന്നല്ല ഒട്ടുമെ ഇല്ല.കാപ്പി ഇടുന്ന ആള് മാറി എന്നു തോന്നുന്നു.ഞാന്‍ രണ്ടു സ്പൂണ്‍ പഞ്ചസാര ഇട്ടു.സ്പൂണ്‍ ഇട്ടു കലക്കാന്‍ തുടങ്ങി.പതുക്കെ കലക്കാം.പഞ്ചസാര അലിഞ്ഞു കാപ്പിയില്‍ നന്നായി അലിഞ്ഞു ചേരട്ടെ!!! ;)
പെട്ടെന്നായിരുന്നു ഞാന്‍ അതു ശ്രദ്ധിച്ചത് രണ്ടു കണ്ണുകള്‍ എന്നേ തന്നെ നോക്കുന്നു..കാപ്പികുടിച്ചു കൊണ്ടു തന്നെ ഞാനും നോക്കി ആ കണ്ണുകളിലെക്ക്കാപ്പിയേക്കാള് ആകര്‍ഷണം തോന്നിക്കുന്നവ ...
നക്ഷത്രങ്ങളുടെ തിളക്കം ...
ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോഴാണ് സ്ഥലകാലബോധം വന്നതു..കാപ്പിയേ മറന്നു വല്ല കണ്ണുകളുടെയും പിറകെ പോയാല്‍ ഇങ്ങനെ ഇരിക്കും...പെട്ടെന്നു ഞാന്‍ കാപ്പി കുടിച്ച് അവിടുന്നു ഇറങ്ങി...തിരിച്ചിറങ്ങും വഴി ഒന്നും കൂടി ഞാന്‍ ആ കണ്ണുകളിലെക്കു നോക്കി...വെറുതെ...!
എന്നേ നോക്കി ചിരിച്ചെന്നു തോന്നുന്നു...എന്റെ ഓരോ തോന്നലേ.. പിന്നെ ആ കഫെയിലെ ഞാന്‍ പോയി...ആ കണ്ണുകള്‍ ആണോ എന്നേ അവിടെ വീണ്ടും വീണ്ടും പോകാന്‍ പ്രേരിപ്പിച്ചതു എന്നു അറിയില്ല...എ

ദൂരെ എവിടുന്നോ ആണെങ്കിലും ആ കണ്ണുകള്‍ എന്നെ തേടി പിടിച്ചിരുന്നു..ഞാനും വിട്ടു കൊടുത്തില്ല ഞാനും ഏറു കണ്ണുകള്‍ ഇടും...ചിലപ്പോള്‍ ഒളിച്ചു കളിക്കും...എപ്പൊഴൊക്കെയ്യൊ ഒന്നു ചിരിക്കും...ദൂരേ നിന്നും......!
അങ്ങനെ നോക്കി നോക്കി എനിക്കു പ്രേമം എന്ന അസുഖം പിടികൂടി...പിന്നെ കഫെയില്‍ പോക്കു കാപ്പി കുടിക്കുന്നതിനേക്കാള്‍ ഉത്സാഹത്തില്‍ ആ കണ്ണുകളെ തേടി കണ്ടുപിടിക്കുംകാപ്പിയെയും മറന്നു ആ കണ്ണുകളിലേ സ്വപ്നങ്ങല്ക്കു നിറം കൊടുക്കുകയായിരുന്നു ഞാന്‍ കൂട്ടുകാരെ വെട്ടിച്ചു കാപ്പികുടിയുടെ മറവില്‍ ഞാന്‍ എന്റെ നിശബ്ദ പ്രണയം തുടര്‍ന്നു...പിന്നെ പിന്നെ കാപ്പി കുടിച്ചില്ലെങ്കിലും ദൂരേ നിന്നു എങ്കിലും ഒന്നു കാണണം എന്നു തോന്നി...
പിന്നെ ഏതാണ്ടു 3 ആഴ്ച്ചയോളം ഞാന്‍ ആ നക്ഷത്രകണ്ണുകള്‍ കണ്ടില്ല.......എങ്കിലും തിങ്ങി നിറഞ്ഞ കഫെ വരാന്തയിലും.. നില്‍ക്കാനും വരാനും സാധാരണ കാണാനും സാധ്യത ഉള്ള സ്ഥലങ്ങളില്‍ ഒക്കെ ഞാന്‍ കണ്ണു ഓടിക്കും...ഒന്നും കണ്ടില്ല...
എന്തായാലും ഒരു നീണ്ട ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും പോയി കഫെ യില്‍ ഒറ്റയ്ക്കുപുറത്തു വെയില് മായാതെ നില്ക്കുന്നുകാപ്പിയും ആയി ഇരുന്നു...ഒരു മണിക്കൂറോളം..വന്നില്ല...ഒരു കാപ്പി കൂടി ഓര്‍ഡര്‍ ചെയ്തു ..വന്നില്ല കണ്ടില്ല...
അരമണികൂര്‍ പിന്നെയും പോയി..ആകെ എന്തോ പോലെ തോന്നി ഈ മൂന്നു ആഴ്ചയും തള്ളി നീക്കിയതു ഈ ദിവസതിനായിരുന്നു ദൂരേ നിന്നു ഒരു നോക്കു എങ്കിലും കാണണം എന്നു ഒരു തരം പിടിവാശി പോലെ ... ആരോ ഒരാള്‍ എതാണ്ടു ഒരു മൈല്‍ ദൂരേ നിന്നു ചിരിച്ചു കാണിക്കുന്നതു കാണാന്‍ വേന്ദി കാത്തു ഇരിക്കുന്നു...ഹൊ!.
മൂന്നാമത്തെ കാപ്പിയും ഓര്‍ഡര്‍ ചെയ്തു ആ കപ്പു ഇങ്ങനെ കറക്കി കറക്കി കളിച്ചു ഇരുന്നപ്പോള്‍ മനസ്സില്‍ പല തരം ചിന്തകള്‍ ആയിരുന്നു...ഓവര്‍ ആയി കാപ്പി കുടിച്ചത്തിന്റെ ആ ഒരു പ്രഭാവം ആണെന്നു തോന്നുന്നു.. ഭയങ്കര ഭാവന
മൗനത്തിന്റെ ഭാഷയില്‍ ..എന്നോ തുടങ്ങി.മറവിയില്‍ എങ്ങോ അലിഞ്ഞു പോയ ഒരു നിമിഷം.ഒരു പുഞ്ചിരിയില്‍ നിന്നോ അതോ ആരും കാണാതെ കണ്ണുകള്‍ തമ്മില്‍ കണ്ടുമുട്ടിയ ആ നിമിഷത്തിലോ ...
നീ ഒരിക്കലും വരാത്ത ഈ ഒഴിഞ്ഞ വരാന്തയില്‍ നിന്നെയും കാത്തു നിന്ന നിമിഷത്തില്‍ ഒരു സ്വപ്നം എന്ന പോലെ നീ കടന്നു വന്നപ്പോഴോ...എപ്പോഴോ തുടങ്ങി.....നിന്റെ ഈ നിശബ്ദ് സംഗീതം ഞാന്‍ ആസ്വദിച്ചു കൊണ്ടേ ഇരുന്നു ഉറങ്ങാതെ സ്വപ്നം കാണാതെ മറ്റൊരു സംഗീതത്തിനും കാതോര്‍ക്കാതേ ....
നീ നടന്നു നീങ്ങുമ്പൊഴും എന്റെ കണ്ണുകള്‍ നിന്നെ പിന്തുടര്ന്നു ഞാന്‍ അപ്പോഴും ആസ്വദിക്കുകയായിരുന്നു എനിക്കു മാത്രം,ആയി നീ പകര്‍ന്നു നല്കിയ ആ നിശബ്ദ് സംഗീതത്തിന്റെ ഓരോ ഈണവും രാഗവും പല്ലവിയും....
ചിന്തകളില്‍ നിന്നു തിരിച്ച് വന്നു ചുറ്റും ആ കണ്ണുകള്‍ക്കായി തിരഞ്ഞു ഇല്ല കണ്ടില്ല
വീണ്ടും ഒരു കവിള് കാപ്പിയും കൂടി നുകര്‍ന്നു.....
ചിലപ്പൊഴൊക്കെ ഒരു ഗാഢ നിദ്രയില്‍ എന്ന പോലെ ഞാന്‍ ഉണര്‍ന്നു ചുറ്റും നോക്കും നീ അടുത്തു വന്നു എന്തോ സംസാരിച്ചു എന്ന ഒരു തോന്നല്‍ ....ഞാന്‍ നിന്റെ ശബ്ദം കെട്ടുവോ....എനിക്കു തോന്നാറുണ്ട് നമ്മള് ഒരുപാട് നേരം സംസാരിച്ചു ഇരുന്നു എന്നു.... മൗനവും വചാലം ആകുന്ന എന്റെയും നിന്റെയും നിമിഷങ്ങള്‍
ജനാല വഴി പുറത്തെക്കു നോക്കി.... ഈ വെയില് അതൊക്കെ ഒന്നു പോയി കാര്‍മേഘങ്ങള്‍ ആകാശത്തു കാണാന്‍ ഞാന്‍ കൊതിച്ചു...
മഴയില്‍...ഒരോ മഴതുള്ളിയിലും നിന്റെ ചിരി നിറഞ്ഞു നില്ക്കും... ആ ചിരിച്ച മുഖം കാണാനായി മാത്രം ഞാന്‍ ഈ മഴയെ ഇഷ്ടപെടുന്നു.. അതിനായി മാത്രം...എന്റെ കണ്ണുകള്‍ എപ്പൊഴൊ ഒന്നു തിരഞ്ഞപ്പോള്‍ ആ മുഖം അങ്ങൂൂ ദൂരേ ഞാന്‍ കണ്ടു...ദൂരേ നിന്നു നോക്കിഇരുന്നപ്പൊല് ഞാന്‍ ആലോചിക്കുകയായിരുന്നു...
ഇതു പ്രണയം.. തന്നെ ആണോ....
നമ്മുടെ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനസ്സിനു ആരോടു വേണമെങ്കിലും പ്രണയം തോന്നാം.പ്രണയം അതു എപ്പൊഴും തുറന്നു പറയാന്‍ പറ്റി എന്നു വരില്ല...
തുറനു പറഞ്ഞാലും ചിലപ്പോള്‍ പ്രണയിക്കാന്‍ പറ്റിയെന്നു വരില്ലാ.
ഒരാളോടു തോന്നുന്ന ഇഷ്ടം ഇങ്ങനെ ഒരുപാടു ദൂരേ മാറി ഇരുന്നു ഒരു കപ്പ് കാപ്പിയും ആയി സ്വപ്നം കാണുമ്പോള്‍ ഒന്നുമേ എനിക്കു പ്രതീക്ഷിക്കാന്‍ ഇല്ല...ഒന്നു ഉണ്ട് എന്നെങ്കിലും എന്നെ പ്രണയിക്കുമാകും എന്നൊരു നേരിയ പ്രതീക്ഷ ....
എന്റെ ഈ തോന്നല്‍ എന്റെ ഒരു നിശബ്ദ് പ്രണയമായി തന്നെ പര്യവസാനി
ക്കട്ടെ..
എന്റെയും നിന്റെയും നിശബ്ദ് പ്രണയം പക്ഷേ എന്റെ മാത്രം ഒരു കാപ്പി പ്രണയം..
ഞാന്‍ കഫെ യില്‍ നിന്നും ഇറങ്ങി..നടത്തം മന്ദഗതിയില്‍ ആയിരുന്നു എന്തൊ ഒന്നു കൈ വിട്ടു പോയതു പോലെ...
നല്ല ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്ന്നിട്ടു ആ സ്വപ്നത്തേ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു കുട്ടിയായി ഞാന്‍ മാറുകയായിരുന്നു
ഇറങ്ങാന്‍ നേരം ഞാന്‍ ഒന്നും കൂടി ആ മുഖത്തേക്കു നോക്കി അവസാനമായി...ഒന്നു ചിരിച്ചു....!എന്റെ ഒരു കോഫി പ്രണയം..എന്റേ മാത്രം.....
നമ്മുടെ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനസ്സിനു ആരോടു വേണമെങ്കിലും പ്രണയം തോന്നാം.പ്രണയം അതു എപ്പൊഴും തുറന്നു പറയാന്‍ പറ്റി എന്നു വരില്ല...
തുറനു പറഞ്ഞാലും ചിലപ്പോള്‍ പ്രണയിക്കാന്‍ പറ്റിയെന്നു വരില്ലാ.
ഒരാളോടു തോന്നുന്ന ഇഷ്ടം ഇങ്ങനെ ഒരുപാടു ദൂരേ മാറി ഇരുന്നു ഒരു കപ്പ് കാപ്പിയും ആയി സ്വപ്നം കാണുമ്പോള്‍ ഒന്നുമേ എനിക്കു പ്രതീക്ഷിക്കാന്‍ ഇല്ല...ഒന്നു ഉണ്ട് എന്നെങ്കിലും എന്നെ പ്രണയിക്കുമാകും എന്നൊരു നേരിയ പ്രതീക്ഷ ....
എന്റെ ഈ തോന്നല്‍ എന്റെ ഒരു നിശബ്ദ് പ്രണയമായി തന്നെ പര്യവസാനി

എന്റെയും നിന്റെയും നിശബ്ദ് പ്രണയം പക്ഷേ എന്റെ മാത്രം ഒരു കാപ്പി പ്രണയം..
ഞാന്‍ കഫെ യില്‍ നിന്നും ഇറങ്ങി..നടത്തം മന്ദഗതിയില്‍ ആയിരുന്നു എന്തൊ ഒന്നു കൈ വിട്ടു പോയതു പോലെ...
നല്ല ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്ന്നിട്ടു ആ സ്വപ്നത്തേ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു കുട്ടിയായി ഞാന്‍ മാറുകയായിരുന്നു
ഇറങ്ങാന്‍ നേരം ഞാന്‍ ഒന്നും കൂടി ആ മുഖത്തേക്കു നോക്കി അവസാനമായി...ഒന്നു ചിരിച്ചു....!എന്റെ ഒരു കോഫി പ്രണയം..എന്റേ മാത്രം.....
---------------------------------------------------------------------------------------------
പിന്നെ എന്തു കൊണ്ടോ ഞാന്‍ കഫെയില്ലെക്കു പോയില്ല...ഇന്നലെ ഞാന്‍ പോയി പക്ഷേ...ആരും ഇല്ല..തിരക്കൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ജനാലയ്ക്കു അരികിലുള്ള ഒരു സീറ്റ് തന്നെ എനിക്കു കിട്ടി കുറേ നേരം ജനാല വഴി ദൂരേ എങ്ങോ നോക്കി ഇരുന്നു...കോഫി ക്കു ഓര്‍ഡര്‍ ചെയ്യാന്‍ ഉദേശിച്ചപ്പൊഴേക്കും എന്റെ ടേബിളില്‍ ഒരു കപ്പ് കാപ്പി എത്തി കഴിഞ്ഞിരുന്നു അതിനു മേലെ നല്ല ഭംഗിയില്‍ ക്രീം വെച്ചു വരച്ച ഒരു ഹ്രദയവും...ഞാന്‍ അന്തംവിട്ടു ഇരുന്നപ്പൊഴെക്കും ഒരു നോട്ട്....ഞാന്‍ തുറന്നു നോക്കി...
എന്നും കാപ്പി കുടിക്കാന്‍ വരുന്ന അപരിചിതയ്ക്ക്
സ്നേഹത്തോടെ...
സ്നേഹത്തോടെ...
നന്ദന് ....
അതു കണ്ടതും ഞാന്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല ... ഞാന്‍ കരുതി ഇപ്പൊഴെങ്കിലും എന്റെ കൂടെ ഒരു കപ്പ് കാപ്പി കുടിക്കാന്‍ നന്ദന് എത്തും എന്നു...പക്ഷേ...എങ്കില്‍ എന്താ എന്റേ കോഫി പ്രണയം വെള്ളത്തില്‍ ആയില്ലെല്ലൊഅതാ പറയുന്നെ കോഫി നമ്മളെ ഒരിക്കലും ചതിക്കില്ല എന്നു...!!!
വീട്ടില്‍ വന്നു ഇതു ബ്ലൊഗിയപ്പോള് എന്താ സന്തോഷം ...ഒരു കപ്പ് കാപ്പിയുമായിട്ട് ഇതു വായിക്കുന്നുണ്ടാകും നന്ദനും...
...^കഥ എഴുതി ക്ഷീണിച്ചു ഇനി ഞാന്‍ പോയി ഒരു കോഫി കുടിക്കട്ടേ^...
:D
...^കഥ എഴുതി ക്ഷീണിച്ചു ഇനി ഞാന്‍ പോയി ഒരു കോഫി കുടിക്കട്ടേ^...
:D
40 comments:
ചിലപ്പോഴൊക്കെ അങ്ങനെയാണ്. മറഞ്ഞിരുന്നുകൊണ്ട് പ്രണയിക്കുന്നതില്‍ ഒരു സുഖമുണ്ട്....
അന്ന് നന്ദന് എന്ന പേരില്‍ ഒരു നോട്ട് അവിടെ വിട്ടിട്ട് പോകാന്‍ തോന്നിയത് എന്തിനെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസിലാവുന്നില്ല... അന്നങ്ങനെ തോന്നി...
ഇന്നും ആഗ്രഹിക്കുന്നു ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്നു ഒരു കാപ്പി കുടിക്കുവാന്‍...
അപരിചിത പക്ഷേ അറിയുന്നില്ലല്ലൊ...
കോഫി പ്രണയം കൊള്ളാം. ഒരു പക്ഷേ നിശബ്ദ പ്രണയമായതു കൊണ്ടാകാം അതിനിത്ര മധുരം തോന്നുന്നത്...
:)
കഥയുടെ പേര് മാറ്റി വെയിറ്റര്‍ പ്രണയം എന്നിടേണ്ടതായിരുന്നു .. CCD ലെ വെയിറ്ററുടെ പേരാണ് നന്ദന് .. നന്ദന് കൊതുംബുംചൂട്ടില് ..
അവള് കാപി കുടിച്ചു നോക്കി ഇരിക്കും പോലും അവന് എന്നും വന്നു നോക്കും പോലും .. പ്രണയത്തില്‍ ആകും പോലും .. മനുഷ്യനെ ടെസ്പ് ആകാന്‍ ഓരോ കഥ ഇറക്കികോളും .. പണ്ട് ഒരു നോട്ട് പാസ് ചെയ്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല .. വെയിറ്റര്‍ നോട്ട് കൊണ്ട് വെച്ചതും അവള്ടെ പോലീസ് അപ്പന് വന്നതും ഒരുമിച്ച് .. ബില്‍ ആണെന്ന് കരുതി നോട്ട് എടുത്ത് വായിച്ച അപ്പന് കണ്ടത് .. "നാളെയും വരില്ലേ ?? ഞാന്‍ കാത്തിരിക്കും !!"
"വരാമെടാ !@#!@#!@#!@#, നാളെ ആക്കണ്ട ഇപ്പൊ തന്നെ വരാം.. ഇതു !@#!@#@! ആണെടാ ഇതിവിടെ എഴുതി വെച്ചത് ?? ധൈര്യമുണ്ടെങ്കില്‍ പറയെടാ !@#!@#, അവള്ടെ ഒരു കാപ്പി കുടി.. ഇനി മേലാല്‍ ഇവിടെ വന്നു പോകരുത്.. എണീച്ചു വാടി അസത്തെ"
സന്തോഷമായി ഗോപിയേട്ടാ... സന്തോഷമായി !!
അതവിടെ ഇരികട്ടേ.. കഥ കൊള്ളാം .. പുളു ആണെന്കിലും കേള്‍ക്കാന്‍ രസമുണ്ട് .. :)
Foot note: A lot can happen over coffee :)
ആഹാ വെറുതെ അല്ല കുറെ ദിവസമായിട്ട് പോസ്റ്റ് ഒന്നും കാണാതിരുന്നത് അല്ലെ.......
ഇങ്ങനെ എപ്പോളും കാപ്പി കുടിക്കാന്‍ പോയാല്‍ എഴുതാന്‍ എവിടെ സമയം?
തിരക്കിട്ട് എഴുതിയത് കൊണ്ടാകും അക്ഷരതെറ്റുകള്‍ കുറച്ചു കൂടുതല്‍ അല്ലേ എന്ന് ഒരു സംശയം.
മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.
അപരിചിതേ..,ഇപ്പോള്‍ ആകെ മൊത്തം ടോട്ടല്‍ ബ്ലോഗ് പ്രണയ-കോഫി മയം ആണല്ലോ..പോസ്റ്റ് കൂടി വായിച്ചപ്പോള്‍ തോന്നി ഓടിപ്പോയി ഒരു കോഫി കുടിച്ചാലോന്നു..:)..കഥയേതാ യാഥാര്ത്ഥ്യമേതാ എന്നു വട്ടു തട്ടിക്കളിക്കണയീ എഴുത്തു കണ്ടു അന്തം വിട്ടു ഒരു കോഫീടെ സുന്ദര ലഹരിയിലും മണത്തിലും അലിഞ്ഞലിഞ്ഞു ഞാനിങ്ങനെ ഇവിടെയിരിക്കുന്നു..:)
വറൈറ്റി പോസ്റ്റ്...!
ഒരു കോഫി ഓഫര്‍ ചെയ്യട്ടെ..?
ഇതാ ഡോക്ടര്‍മാര്‍ എപ്പോഴും പറയുന്നത് കാപ്പി അധികം കുടിക്കരുത് എന്ന്...ഈ അസുഖത്തിന് ചായയാ ബെസ്റ്റ്....:)
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്! has left a new comment on your post "ഒരു കോഫി പ്രണയം..!!":
പലതരം പ്രേമങ്ങള്‍
മരം ചുറ്റി പ്രേമം
ചാറ്റിങ് പ്രേമം
ട്രെയിന്‍ പ്രേമം...
ഓടുക്കത്തെ പ്രേമം...
ഇതിപ്പോ കാപ്പിക്കുരു പ്രേമം!
എന്റമ്മോ...
ആ ഭാഗ്ഗത്തുള്ള ചുള്ളന്മാരുടെ ശ്രദ്ധയ്ക്ക്...
കണ്ടും അറിഞ്ഞും നടന്നാ ചീത്തപ്പേരു കേള്‍ക്കില്ലാ.. എങ്ങനെയും പ്രേമിക്കനായി അപരിചിത ഇറങ്ങിയിരിക്കുന്ന കാലമാണ്...
Posted by കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്! to അപരിചിത at April 23, 2009 12:34 AM
ന്നാ ദേ ഇതുംകൂടെ
ചായക്കോപ്പയിലെ പ്രണയം അഥവാ ... ലവ് ഇന്‍ കോഫ്ഫീ പോട്ട്
ആ കണ്ണുകള്‍ എന്റേതായിരുന്നു... ഇയാള്‍ അതും കഥ ആക്കി അല്ലെ...
ഒരിക്കൽ ഒരു LKG student എന്നൊടു ചോദിച്ചു അങ്കിൾ എന്തിനാണ് കൂളിഗ്ലാസ്സ് ധരിക്കുന്നതെന്നെ?
ഞാൻ പറഞ്ഞു ...പ്രണയിനികൾ എന്റെ കണ്ണിൽ നോക്കി സമയം പാഴാക്കുന്നതും...തട്ടി വീണ് കാലുളുക്കുന്നതും ഒഴിവക്കാൻ...
വിചാരം,വികാരം,ഭാവന മൂന്നും കലങ്ങിയ കോഫി.
പഞ്ചാര കുറച്ചുകൂടി ആവാം.
വികാരത്തിന്റെ പഞ്ചസാര അല്പം കൂടിയാലും വിചാരത്തിന്റെ പാലൊട്ടും കുറക്കരുത്.ഭാവനയുടെ ചൂടും..
വായിച്ചു....
കോഫി കുടിച്ച് കിറുങ്ങി കറങ്ങി നടക്കുവാണല്ലേ....
നന്ദന് കുറിപ്പ് തരാന്‍ മാത്രം മന്ദനാണോ?...
കൊള്ളാം നന്നായിരുന്നു.....
ശ്ശൊ...ഈ ഐഡിയ ഒന്നും കൊള്ളാവുന്ന കാലത്ത് തോന്നിയില്ല.കാപ്പി കുടിച്ചു,കുടിച്ചു പ്രണയത്തില്‍ വീഴാന്‍ തോന്നിയില്ലല്ലോ എനിക്ക്..അതിനെങ്ങനെ?പെണ് പിള്ളേരായാല്‍ കാപ്പിയൊക്കെ കുടിക്കുന്ന നല്ല ശീലം വേണം..ഹ്മം..നമുക്കത് ഉണ്ടായിരുന്നില്ല.ഇനി,ഇല്ലാത്ത ശീലമൊക്കെ ഉണ്ടാക്കി ഇറങ്ങി പുറപ്പെട്ടിട്ടും കാര്യമില്ല...ആദര്‍ശും,മോളും കൂടെ ഇല്ലാതെ നമുക്ക് തൊണ്ടേന്ന് ഒന്നും ഇറങ്ങില്ല.
പോസ്റ്റ് കിടിലന്‍...കേട്ടോ..നന്നായി ഫീലി..നല്ല ഭാഷ..
കൊള്ളാം...
നാളെ കോളേജ് കാന്റീനില്‍ പോയിട്ട് വേണം കോഫി കുടിക്കുന്ന 'ആള്‍ക്കാരുടെ' എണ്ണം എടുക്കാന്‍.. എന്നിട്ട് ദൂരെ നിന്നും നോക്കും.. വല്ല അപരിചിതയും എന്നെ നോക്കിയാലോ... ഐഡിയ കൊള്ളാം അല്ലെ? തല്ലു കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടേ, വേഗം പറയണം... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നേ..?
@ശ്രീഹരി::Sreehari
ശ്രീഹരി പേരു മാറ്റി calvin ആകിയതു ശരിയായില്ല !!
നന്ദന് എന്ന പേരില്‍ നോട്ട് വെച്ചതാണോ?അതു നന്ദന് കൊടുത്തുവിട്ടതു എന്റെ ടേബളില്‍ വെച്ചതോ?*blush*
ചുമ്മാ എന്തിനാ ആഗ്രഹിക്കുന്നേ കാപ്പി ഒക്കെ കുടിക്കാം എന്നേ...
commentiyathinu thanx
@ശ്രീ
നിശബ്ദ പ്രണയത്തിനു കോഫി സാക്ഷി
thanku so much for the comment
@ചുള്ളാാാാ GRRRRRRRRRRRRRrrrrrr
ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നന്ദനേ ഒരു മാതിരി എങ്ങനെ ആക്കി സംസാരിക്കരുത് എന്നു :X
നന്ദന് കൊതുംബുംചൂട്ടില് അല്ല ഞാന്‍ ഫുള്‍ പേരു നേരിട്ടു കാണുമ്പോ പരഞ്ഞു തരാമേ...
അപ്പൊ അതും ചീറ്റിപോയല്ലെ?അടികിട്ടിയൊ?നന്നായി പോയി...!!
സിങ്ങപൂരം അടുത്ത പോസ്റ്റ് ഇടൂ ഞാന്‍ comment അടിക്കാന്‍ എത്തും ഇതുപോലെ...
"ഒന്നും മറക്കില്ല രാമാ"
Fyi n for my sake lemme tell ya... ഇതു മുഴുവനായും പുളു അല്ല ...!!!
buhahahha!!!!
;)
@SANKAR
അക്ഷര തെറ്റൊന്നും തിരുത്താന്‍ മേലാ ...എഴുതി എഴുതി വല്ല എഴുത്തികാരി ഒന്നും ആകാന്‍ പോകുന്നില്ല ഈ പാവം അപ്പോള്‍ ഈ ചെറിയ ചെറിയ അക്ഷരതെറ്റുകള്‍ ഒക്കെ പൊറുക്കുക
എവിടെ പോയെന്നാ ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് ..ഇതൊക്കെ ഒറൊ കഥയല്ലെ
;)
@RARE ROSE
എന്റെ റോസകുട്ടി ഞാന്‍ അദ്യമേ എഴുതി വെച്ചെകുനതു കണ്ടില്ലെ കഥ എന്നു...ഒരു സത്യം മാത്രം ഉണ്ട് എന്നും കാപ്പി കുടിക്കും...അപ്പോള്‍ തലയില്‍ ഉദിച്ച ഒരു വട്ടാണു ഈ സംഭവം...കാപ്പിയും ബ്ലോഗും ഇല്ലാതേ എന്തു ജീവിതം
@kumaran
കോഫി ഓഫര്‍ ചെയ്തോളു ... കോഫി എല്ലാവര്ക്കും ഓഫര്‍ ചെയ്യണം...ഈ കോഫി ഓഫര്‍ ചെയ്തതു ഒന്നു ഉഷാറാക്കാന്‍ നാളെ തന്നെ കുമാരന് ചേട്ടന് കൂട്ടുകാരുമായി കഫെയില്‍ പോയി ഇരുന്നു കാപ്പി കുടിച്ചോളു
u r happy i am happy all r happy
എങ്ങനെ ഉണ്ട് *idea*
@മാറുന്ന മലയാളി
ഇതു അസുഖം ആണെന്നൊന്നും എനിക്കറിയിലായിരുന്നു കേട്ടോ
ഡോക്ടര്‍ അങ്ങനെ പറഞ്ഞ സ്ഥിതിക്കു എന്തായാലും കാപ്പി കുടിക്കേണ്ട കേട്ടോ ...
@കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!
ഇത്രയും category ഉണ്ട് അല്ലെ?നന്നായി
എങ്ങനെയും കുളം നിറച്ചു കല്ലു വാരി കൂട്ടാന്‍ ചിലര്‍ നടക്കുമ്പോള്‍
എന്നേ പോലുള്ളോര്ക്കും ഈ ലോകത്തു ജീവികണമല്ലൊ...വേണ്ടേ?
:|
@ആര്യന്
heheheh :D ഉവ്വാ ഉവ്വേ
THANX FOR THE COMMENT
:)
@PIN
ആ LKG STUDENT ന്നു വല്ലതും മനസിലായി കാണുമൊ എന്തോ?അപ്പൊ എങ്ങനാ?സ്ഥിരം കൂളിംഗ് ഗ്ലാസ്സ് ധരിക്കാറുണ്ടോ?
@സുജീഷ് നെല്ലികാട്ടില്
പഞ്ചാര കൂടി പോയി എന്നാ ഇപ്പൊഴേ എനിക്ക് തോന്നുന്നതു
എന്തയാലും നല്ല കമന്റ് തന്നതിനു നന്ദി ഉണ്ട് കേട്ടോ
@കെ.കെ.എസ്
ഇല്ല ഇല്ല ഒന്നും കുറയ്ക്കില്ലാ..
THANX FOR THE COMMENT
@ചെലക്കാണ്ട് പോടാ
കോഫി കുടിച്ചു ആളുകള്‍ കിറുങ്ങി നടക്കാറുണ്ടൊ?അതിന്റെ പേരു വെറെ വല്ലതും ആകും കേട്ടോ heheheh
നന്ദന് അല്ലെ കുറിപ്പ് തന്നതു ചേട്ടായി അല്ലെല്ലോ... അപ്പോള്‍ എല്ലാം മനസിലായെല്ലോ?
@മിഠായി ചേച്ചി...
എനിക്ക് ഈ കൊള്ളാവുന്ന കാലത്തു ഈ idea തോനിയതു കൊണ്ട് ഞാന്‍ അതു ഒരു ബ്ലോഗ് പോസ്റ്റ് ആക്കി ഇട്ടു...
heheheh
കാപ്പി കുടിച്ചു കുടിച്ചു ഞാന്‍ പ്രണയത്തില്‍ വീണു കൊണ്ടേ ഇരിക്കുന്നു...
@Sudheesh|I|സുധീഷ്
ലക്ഷണം കണ്ടിട്ടു തല്ലു കിട്ടാനുള്ള നല്ല chance കാണുന്നുണ്ട്
മൊത്തത്തില്‍ കണക്ക് എടുത്താല്‍ കാര്യം കൊഴയില്ലേ..പെണുങ്ങളുടെ മാത്രം എണ്ണം എടുക്കു
റിസ്ക് എടുത്താല്‍ അല്ലെ കാര്യങ്ങള്‍ നടക്കൂ?
ഈ *idea* ഏറ്റില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ പുതിയ ഒരു ഐഡിയ തരാം...പക്ഷേ തല്ലു കിട്ടിയാല്‍ എന്നേ പറഞ്ഞിട്ടു കാര്യം ഇല്ല കേട്ടോ
വച്ചിരുന്നത് റേബാന്‍ ആയിരുന്നില്ലല്ലോ അല്ലേ....അല്ല ഇനി ഞാനെങ്ങാനും ആയിരുന്നോ എന്നറിയാനാ....... :) പിന്നെ നല്ല റൊമാന്റിക്കാണല്ലെ താന്‍. കൊള്ളാം.
ayyO!!!
appo nandan ennu alaayrunno paeru...vince ennayirunno?
hehehehe!! *kidding* :|
njan romantic aano aleyo ennathinae kaal vaayikunna aal vayichittu romantic aanu post ennu karuthanam enkil vaayikunna aal ethra maathram romantic aakum??
so..coffee?
thanku so much for the comment!!
;)
അപരിചിത കൊച്ചേ... നമ്മുടെ കവടിയാറിലെ CCD ആണോ പോണത്????.. ങേ????? ങേ????
....എടീ...കഥനായിക ഹൃദയമില്ലാത്തവളാണെന്ന് ഒറ്റ നോട്ടത്തിലേ നന്ദനു മനസ്സിലായതു കൊണ്ടായിരിക്കും അല്ലേ...coffee mug ല്‍ ഹൃദയം വെച്ച് കൊടുത്തത്????...
ഇതിനുള്ള മറുപടി എനിക്കു bsnl ല്‍ കൂടി മതി...
:D
Tin2
:D
Evide poooyi?
CHAKKARE....NINNE ENTE KAIYYILU KITTUM... AVADE ORU COFFEE :X
oho?
aha?
;)
Dreamy Eyes...
Ee vazhiku varaville ippo? :)
പാവം കോഫി... പാവം പ്രണയം...പാവം അപരിചിത...അവസാനം എന്തായി... വല്ലതും നടന്നാ...??
ഇതാണെവിടെയെങ്കിലും കാപ്പി കുടിക്കാന്‍ പോയാലുള്ള കുഴപ്പം..!!
Madhavikutty kaappikudichappol kaappiyi krishnan vannu ennu ezhuthaan thonnua
first time to this blog
കോഫി പ്രണയം കൊള്ളാം...
:)
"കാപ്പിയുടെ ഭംഗി നോക്കി ഇരുന്നു *u r soooo hot* ഞാന്‍ രഹസ്യമായി പറഞ്ഞു" .. Liked ur writing !
പ്രിയസോദരി,
അപരിച മനസ്സില്‍,
സ്നേഹത്തിന്റെ, ഇടങ്ങള്‍...!
ഇഷ്ടമായീ..
ആശംസകള്‍
ചേച്ചി.
വരാൻ വൈകി ഇവിടെ.
beautiful :)
ആദ്യായിട്ടാ ഇവിടെ. കൊള്ളാം.
ശരിക്ക് തലക്കു പിടിച്ചു അല്ലേ ... ഐ മീന്‍ കോഫി! :)
മനോഹരം.
ആശംസകള്‍............
വെള്ളായണി
@Anoop
:)
@faayasam|ഫായസം
kappi nallathaayrunnu...lolz
@Raman
ho! santhosaaayi aa comment kandappo
@കുക്കു..
thanx kukku...veendum varane
:)
@Ashly A K
thanx for the comment
:)
@SreeDeviNair.ശ്രീരാഗം
thanku chechi
:)
@വേറിട്ട ശബ്ദം
vaikiyitilla
:)
@Sands | കരിങ്കല്ല്
hmm serikkum thalaikku pidichu...i mean blogging!
:P
@Vellayani Vijayan/വെള്ളായണിവി
:)
thanku so much for the comment
:)
കാപ്പി കുടിക്കണമെങ്കില്‍ നല്ല ജര്‍മ്മന്‍ കാപ്പി തന്നെ കുടിക്കണം. അതാകുമ്പം ഒരു പത്ത് പന്ത്രണ്ട് കാപ്പിയുടെ ഗുണം ചെയ്യും...
എവിടെ ഇതു വരെ ആ കാപ്പി കുടിക്കാന്‍ കഴിഞ്ഞിട്ടില്ല...!!!
പ്രണയം ഇങ്ങനെ എഴുതാനും...
വായിക്കാനും ... അനുഭവിക്കാനും കൊള്ളാം
പ്രണയിക്കാന്‍ മാത്രം കൊള്ളില്ലാ .....
നന്നായിരിക്കുന്നു കോഫീ പ്രണയം ....
കൊള്ളാം നന്നായിരിക്കുന്നു.
Post a Comment