അംബരചുംബികളായ ഈ കെട്ടിടങ്ങള്‍ ഞാന്‍ ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട് ഞാന്‍ പണ്ട് കണ്ട സ്വപ്നഗോപുരങ്ങളുടെ അത്രയും ഉയരം അതിനുണ്ടോ എന്നറിയാന്‍
തിരക്കില്‍ പെട്ടു അലയുമ്പോള്‍ ഞാന്‍ കടന്നുപോകുന്നവരുടെ മുഖങ്ങള്‍ നോക്കും പരിചിതമായ ആരെയെങ്കിലും കണ്ടാലോ
കൊച്ചുകുട്ടികള്‍

അമ്മയുടെ അടുത്തു ചേര്‍ന്നിരുന്നു കൊഞ്ചുന്ന കുട്ടികളെ കാണുമ്പോള്‍ എനിക്കു അസൂയ തോന്നും....അച്ഛനൊടു കടയില്‍ വെച്ചു അതു വേണം ഇതു വേണം എന്നു വാശി പിടിക്കുന്ന കുട്ടികളെ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും....ഒന്നും കൂടി ഒരു കൊച്ചു കുട്ടിയായി മാറാന്‍ ആഗ്രഹിക്കും
ജീവിതത്തിന്റെ തിരക്കുകളിലൂടെ കടന്നു പോകുമ്പോഴും ഇന്നലെകളുടെ ആ ഓര്‍മ്മകളിലൂടെ ഒഴുകി നടക്കാന്‍ ആണു എനിക്കു ഇഷ്ടം...ഇന്നും ഇവിടെ മഴ പെയ്യുമ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് എന്റെ പ്രിയ്യപ്പെട്ടവരുടെ അരികിലേക്ക് പോകും...ചിലപ്പൊഴൊക്കെ മതിമറന്നു ഈ മഴയേ നോക്കി നില്‍ക്കാറുണ്ട് ..
മഴയെ പോലെ നല്ലൊരു കവിത ,ഒരു സ്വപ്നം, സ്നേഹതിന്റെ ഏതെങ്കിലും ഒരു ഭാവം ,ചിലപ്പൊഴൊകേ ഭീകരമായി വേട്ടയാടുന്ന ഈ ഏകാന്തത ,ഭംഗിയുള്ള ഒരു പൂവ് ,ചിലരുടെ മുഖം ,സംസാരം എല്ലാത്തിലും നഷ്ടപ്പെട്ട ആരേ ഒക്കെയൊ ,നഷ്ടപ്പെട്ട നിമിഷങ്ങളും ഓര്‍മ്മ വരും...!
ഓര്‍മ്മകളിലൂടെ പോകുമ്പോള്‍ എപ്പോഴോ ഞാന്‍ വീണ്ടും ഒരു കൊച്ചു കുട്ടിയായി മാറുന്നതു പോലെ...ഞാന്‍ തൊടുന്നതും കാണുന്നതും ഒക്കെ എനിക്കു സൂക്ഷിച്ചു വെയ്ക്കണം...ഇപ്പൊഴെങ്കിലും ഞാന്‍ എന്റെ ജീവിതത്തിന്റെ ഈ സൗന്ദര്യത്തേ മനസ്സിലാക്കിയില്ലെങ്കില്‍...ചിലപ്പോള്‍ എനിക്കു ഒന്നും ഒന്നും നേടാന്‍ കഴിയാതേ പോകും..ഓര്‍മ്മകള്‍ എന്റെ കൈയത്തും ദൂരത്തും നിന്നും പറന്നകലും
ഓര്‍മ്മകള്‍ എനിക്കു വേണം...എല്ലാം ഞാന്‍ എന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കും...ഒരു നാള്‍ ഞാന്‍ അതു തുറക്കുമ്പോള്‍ എന്നേ ആ ഓര്‍മ്മകള്‍ പൊതിയണം...ആര്‍ക്കും എത്താന്‍ കഴിയാത്ത ..എന്റെ മാത്രം ഓര്‍മ്മകള്‍..!
അജ്ഞാതമായ വഴികളിലൂടെ അപരിചിതര്‍ക്കിടയില്‍ ഒരു അപരിചിത മാത്രമായി മാറുമ്പോള്‍ ഈ ഓര്‍മ്മകള്‍ എനിക്ക് ജീവശ്വാസം ഏകുന്നു ...
16 comments:
തിരിച്ചു വന്നു അല്ലെ :)
കൊള്ളാം .. നന്നായിട്ടുണ്ട്.. നല്ല ഭാഷ .. high standard.. proud of you :)
പരിചയപ്പെടുന്നവരില്‍ നിന്നും ചതിക്കപെടുന്നതിലും നല്ലതല്ലേ അപരിചിതയായി ജീവിക്കുന്നത് ?
ഓര്‍മ്മകള്‍ എന്നും നമുക്കു ആശ്വാസം നല്കുന്നു .. സന്തോഷം നല്കുന്നു.. ഇന്നു നമ്മള്‍ ചെയ്യുന്നതാണ് നാളെ ഓര്‍മകളായി വരുന്നത് :) .. ഇന്നു നി സന്തുഷ്ട ആണെങ്കില്‍ നാളെയും ആയിരിക്കും :) ..
ഇനിയും ഒരുപാടു എഴുതുക ...
സസ്നേഹം ..
അപരിചിതയുടെ ഒരു പരിചയക്കാരന്‍ :)
സ്വപ്നക്കുട്ടീ..,ഓര്‍മ്മകള്‍ ഇഷ്ടായീ ട്ടോ...അല്ലെങ്കിലും ഇടയ്ക്കെപ്പോഴെങ്കിലും ഒന്നെടുത്തു താലോലിക്കാന്‍ ഓര്‍മ്മകള്‍ ഇല്ലായിരുന്നുവെങ്കില്‍ സ്വയം അപരിചിതരായി നമ്മള്‍ മാറിപ്പോവില്ലേ....:)
ഓ.ടോ :-
ബ്ലോഗ് മൊത്തം മാറീല്ലോ..നല്ല മാറ്റം.:)
ഹായ് ഡ്രീംസ്, ഓര്‍മ്മകളെപ്പറ്റിയുള്ള ഓര്‍മ്മക്കുറിപ്പ് വളരെ നന്നായിട്ടുണ്ട്......പലപ്പോഴും നമ്മെ ജീവിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതുതന്നെ ഓര്‍മ്മകളാണ്....അതുകൊണ്ട് ഓര്‍മ്മകളെയെല്ലാം ഓര്‍മ്മച്ചെപ്പിലടച്ചു സ്വപ്നത്തിന്റെ താക്കോലിട്ടു പൂട്ടിവയ്ക്കൂ....
നമ്മളെല്ലാവരും ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നവരാണ്......അപരിചിതര്‍ക്കിടയില്‍ നമ്മള്‍ പരിചിതരെ തേടുമ്പോള്‍ ചില പരിചിതര്‍ അപരിചിതരായി മുഖം തിരിയ്ക്കുന്നു....ഇതൊക്കെയാണു ജീവിതം....ഇനിയും തുടരൂ....ഒത്തിരിയൊത്തിരി ആശംസകള്‍.....
നന്നായിട്ടുണ്ട് :) നല്ല ടെമ്പ്ലേറ്റ്. നല്ല പോസ്റ്റ്. ഓര്‍മ്മിക്കാന്‍ ഒരു വസന്തം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
എന്നും,എപ്പോഴും നല്ല ഓര്‍മ്മകള്‍ മാത്രം ഉണ്ടാവട്ടെ..
ഓര്‍മ്മകള്‍..വീണ്ടും,വീണ്ടും ഓര്‍ത്തെടുക്കാന്‍ എല്ലാരെയും പോലെ എനിക്കും ഇഷ്ടം തന്നെ..
നല്ല പോസ്റ്റ് ..
അച്ഛനൊടു കടയില്‍ വെച്ചു അതു വേണം ഇതു വേണം എന്നു വാശി പിടിക്കുന്ന കുട്ടികളെ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും....എന്റേയും
ഈ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ...
ഓർമ്മകളേ കൈവളചാർത്തി
വരൂ......
പോരട്ടെ... പോരട്ടെ..
ഓർമ്മകൾ മരിക്കുന്നില്ല.
ഈ ഓർമ്മക്കുറിപ്പ് മനോഹരമായി.
ഈ ഓര്‍മപിള്ളാരുടെ ഒരു കാര്യം .. എല്ലായിടത്തും കയറി ഇറങ്ങി നടക്കും .....
ഹാപ്പി ക്രിസ്മസ്
wah!!!! nice post
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
kaalam maripoyille?? ini kunjavathe irikkunnatha nallathu. reasons choikkallee njan parayullaaaa
"അംബരചുംബികളായ ഈ കെട്ടിടങ്ങള്‍ ഞാന്‍ ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട് ഞാന്‍ പണ്ട് കണ്ട സ്വപ്നഗോപുരങ്ങളുടെ അത്രയും ഉയരം അതിനുണ്ടോ എന്നറിയാന്‍"
I think that is the beauty of new gen malayalam blogs; so simple yet close to heart.
എല്ലാം വായിച്ചു............അപരിചിതയാണെങ്കിലും വളരെ പരിചിതമായ എഴുത്തും രചനാശൈലിയും......
Post a Comment